2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (MSIL) രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് വിറ്റാര ബ്രെസ. കോംപാക്റ്റ് എസ്‌യുവി 2016 ന്റെ തുടക്കം മുതൽ വിൽപ്പനയ്‌ക്കെത്തുന്നു, വാഹനം മൂന്നര വർഷത്തിലേറെയായി അതിന്റെ വിഭാഗത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവയ്ച്ചു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

ഹ്യുണ്ടായി വെന്യുവിന്റെ വരവ് വിറ്റാര ബ്രെസയ്ക്കു വലിയ വെല്ലുവിളിയുയർത്തി. വെന്യുവിന്റെ കണക്റ്റിവിറ്റി സവിശേഷതകളും നിരവധി പവർട്രെയിൻ ഓപ്ഷനുകളും ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

ഇതിന് മറുപടിയായി നിലവിലുള്ള മോഡലിന്റെ ജീവിതചക്രം വിപുലീകരിക്കുന്നതിനായി മാരുതി സുസുക്കി ഇന്ന് ഫെയ്‌സ്‌ലിഫ്റ്റ ചെയ്ത വിറ്റാര ബ്രെസ പുറത്തിറക്കി. വാഹനത്തിന്റെ എൻട്രി ലെവൽ പതിപ്പിന് 7.34 ലക്ഷം രൂപയും ഏറ്റവും ഉയർന്ന പതിപ്പിന് 11.40 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Lxi Rs 7.34 Lakh
Vxi Rs 8.35 Lakh
Vxi AT Rs 9.75 Lakh
Zxi Rs 9.10 Lakh
Zxi AT Rs 10.50 Lakh
Zxi+ Rs 9.75 Lakh
Zxi+ AT Rs 11.15 Lakh
Zxi+ AT Dual Tone Rs 11.40 Lakh
2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

പരിഷ്കരിച്ച വിറ്റാര ബ്രെസയ്‌ക്ക് പുതിയ പവർ‌ട്രെയിനിനൊപ്പം കോസ്മെറ്റിക് മാറ്റങ്ങളും അകത്തളത്തിൽ പുതിയ സവിശേഷതകളും ലഭിക്കുന്നു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

ഫിയറ്റിൽ നിന്ന് കടംകൊണ്ട 1.3 ലിറ്റർ DDiS 200 നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ വിറ്റാര ബ്രെസയുടെ ലോഞ്ച് മുതൽ വാഹനത്തിലുണ്ടായിരുന്നത്. 90 bhp കരുത്തും 200 Nm torque ഉം ഈ എഞ്ചിൻ വികസിപ്പിക്കുന്നു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

എർട്ടിഗ, XL6, സിയാസ് എന്നിവയിലും ഈ ഡിസൽ എഞ്ചിനെ പുതിയ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മറ്റ് മോഡലുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് പുതിയ മോട്ടോർ സിയാസിൽ അരങ്ങേറ്റം കുറിച്ചു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

തങ്ങളുടെ ഉപഭോക്താക്കൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും, അവരുടെ അഭിലാഷങ്ങളും ഏറി വരികാണെന്നും പുതിയ വിറ്റാര ബ്രെസയുടെയും ലോഞ്ചിൽ സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

വിറ്റാര ബ്രെസ കഴിഞ്ഞ നാലു വർഷമായി വളരെ ശക്തമായ ബ്രാൻഡായി പരിണമിച്ചു. ശക്തമായ, നാഗരിക, പ്രീമിയം അപ്പീലിനൊപ്പം, പുതിയ വിറ്റാര ബ്രെസ കൂടുതൽ ബോൾഡും, സ്‌പോർട്ടിയും, ശക്തവുമായിരിക്കുകയാണ്.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

പുതിയ വിറ്റാര ബ്രെസയും മുൻഗാമിയുടെ സമ്പന്നമായ പാരമ്പര്യം ഉപഭോക്താക്കളുടെ പ്രതികരണത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

1.3 ലിറ്റർ ഓയിൽ-ബർണർ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി അപ്‌ഗ്രേഡുചെയ്യാത്തതിനാൽ ഈ പെട്രോൾ യൂണിറ്റ് വിറ്റാര ബ്രെസയ്ക്കായി തിരഞ്ഞെടുത്തു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

6,600 rpm -ൽ പരമാവധി 104 bhp കരുത്തും 4,600 rpm -ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ പെട്രോൾ യൂണിറ്റിന് കഴിയും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കുന്നു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

മാനുവൽ പതിപ്പിന് ലിറ്ററിന് 17.03 കിലോമീറ്ററും, സ്മാർട്ട് ഹൈബ്രിഡ് ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.76 കിലോമീറ്ററുമാണ് ARAI- സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. വിപണിയിൽ നിന്ന പിൻവാങ്ങുന്ന ഡീസലിന് 24.3 കിലോമീറ്റർ മൈലേജായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

പുതിയ എഞ്ചിനു പുറമേ, 2020 മാരുതി സുസുക്കി വിറ്റാര ബ്രെസ കോസ്മെറ്റിക് പരിഷ്കാരങ്ങളുമായി വരുന്നു. പുതിയ മുൻ വശം, പുനർക്രമീകരിച്ച മുൻ ഗ്രില്ല്, ക്രോമിൽ അലങ്കരിച്ചിരിക്കുന്നു, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾക്ക് പുതിയ കറുത്ത നിറത്തിലുള്ള ഹൗസിങ്ങുകൾ ലഭിക്കും.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ സാന്നിധ്യത്തോടൊപ്പം പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ പിൻവാങ്ങുന്ന മോഡലിനെക്കാൾ ചെറുതും ആകർഷകവുമാണ്.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

കൂടുതൽ ബോൾഡ് ലുക്കിന്, മുന്നിലും പിന്നിലും ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ ലഭിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് ഇരട്ട-സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഗ്രേ റൂഫ് റെയിലുകൾ, കറുത്ത നിറമുള്ള പില്ലറുകൾ, പരിഷ്കരിച്ച എൽഇഡി ടെയിൽ ലാമ്പുകൾ, ഇരട്ട-ടോൺ പെയിന്റ് സ്കീം എന്നിവ ലഭിക്കുന്നു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

ഡിസൈനിൽ കൂടുതൽ കോസ്മെറ്റിക്ക് മാറ്റങ്ങളായതിനാൽ വാഹനത്തിന്റെ അളവുകൾ അതേപടി നിലനിൽക്കുന്നു. അകത്ത്, 2020 മാരുതി സുസുക്കി വിറ്റാര ബ്രെസ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഏറ്റവും പുതിയ 17.78 സെന്റിമീറ്റർ സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുന്നു.

2020 വിറ്റാര ബ്രെസ പുറത്തിറങ്ങി; പ്രാരംഭ വില 7.34 ലക്ഷം

ക്യൂറേറ്റുചെയ്‌ത ഓൺലൈൻ കണ്ടന്റ്, വാഹന അലേർട്ടുകൾ, തത്സമയ ട്രാഫിക് നാവിഗേഷൻ എന്നിവയിലേക്ക് ആക്‌സസ്സ് പ്രാപ്‌തമാക്കുന്ന ക്ലൗഡ് അധിഷ്‌ഠിത പ്രവർത്തനങ്ങളും വാഹനം നേടുന്നു.

More from DriveSpark

Article Published On: Monday, February 24, 2020, 13:17 [IST]
English summary
New Maruti Vitara Brezza petrol launched, price, features, engine details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X