2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

പുതുതലമുറ GLE എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മെര്‍സിഡീസ് ബെന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി പുതുമകളോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനം വിപണയില്‍ എത്തുന്ന തിയതിയും കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 28 -ന് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

ഫീച്ചറുകള്‍ക്ക് ഒപ്പം തന്നെ അളവുകളിലും വ്യത്യാസം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 80 മില്ലിമീറ്റര്‍ വീല്‍ബേസ് വര്‍ധനവ് ക്യാബിന്‍ ഇടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് സൂചന. ആഢംബര ക്യാബിനും വാഹനത്തിന്റെ സവിശേഷതയായിരിക്കും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയ്‌ക്കൊപ്പം അകത്തളത്തില്‍ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളും മള്‍ട്ടി-ഫംഗ്ഷണല്‍ സ്റ്റിയറിങ് വീലും ലഭിക്കും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍ (മുന്നിലും, പിന്നിലും) തുടങ്ങിയവയും പുതുതലമുറ GLE -യുടെ സവിശേഷതയാണ്.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

അടുത്തിടെ GLC എസ്‌യുവിയില്‍ കമ്പനി അവതരിപ്പിച്ച MBUX കണക്ട് ടെക്‌നോളജിയും പുതിയ വാഹനത്തില്‍ ഇടംപിടിക്കും. ബിഎസ് VI എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമായിരിക്കും എസ്‌യുവി വിപണിയില്‍ എത്തുക. അധികം വൈകാതെ ഒരു പെട്രോള്‍ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

വകഭേദങ്ങളെ ആശ്രയിച്ച് മൂന്ന് എഞ്ചിന്‍ മോഡലുകള്‍ മെര്‍സിഡീസ് GLE എസ്‌യുവിക്ക് ഉണ്ടാകും. ഉയര്‍ന്ന പതിപ്പ് GLE 400d -ല്‍ 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാകും ഉണ്ടാവുക. ഇത് 325 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

രണ്ടാമത്തെ ഡീസല്‍ വകഭേദം GLE 300d -യില്‍ പുതിയ 2.0 ലിറ്റര്‍ ഇന്‍-ലൈന്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാകും വാഗ്ദാനം ചെയ്യുക. ഇത് 241 bhp കരുത്തും 500 Nm torque ഉം സൃഷിടിക്കും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

3.02 ലിറ്റര്‍, ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ എഞ്ചിനാണ് GLE -യുടെ പെട്രോള്‍ വകഭേദത്തിന് കരുത്ത് നല്‍കുക. ഇത് 362 bhp കരുത്തില്‍ 500 Nm torque ഉം ഉത്പാദിപ്പിക്കും. GLE -യുടെ പെട്രോള്‍ എഞ്ചിന്‍ 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ യൂണിറ്റായിരിക്കും. ഇത് 362 bhp കരുത്തില്‍ 500 Nm torque ഉം സൃഷ്ടിക്കും.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

എല്ലാ എഞ്ചിനുകളും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്നു. പുതിയ തലമുറ ബിഎംഡബ്ല്യു X5, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഔഡി Q7, വോള്‍വോ XC90 എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെ 2020 GLE -യുടെ പ്രധാന എതിരാളികള്‍.

2020 GLE അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് മെര്‍സിഡീസ് ബെന്‍സ്

മൂന്നാം തലമുറ മെര്‍സിഡീസ് ബെന്‍സ് GLE എസ്‌യുവി ഇന്ത്യയില്‍ വിറ്റുപോയതായും കമ്പനി അറിയിച്ചിട്ടുണ്ട്. ഡല്‍ഹി NCR മേഖലയില്‍ മാത്രം 250-ലധികം കാറുകള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറി. മുംബൈ, പൂനെ, ഗുജറാത്ത്, കൊല്‍ക്കത്ത, ദില്ലി എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒരേ ദിവസം 600-ലധികം വാഹനങ്ങള്‍ വിതരണം ചെയ്തു.

Most Read Articles

Malayalam
English summary
New Mercedes-Benz GLE India Launch Scheduled for the 28th of January. Read in Malayalam.
Story first published: Friday, January 10, 2020, 20:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X