മത്സരം കടുപ്പിക്കാന്‍ നിസാന്‍ മാഗ്‌നൈറ്റ് എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍
ഇന്ത്യന്‍ വിപണിയിലേക്ക് മാഗ്‌നൈറ്റ് എന്നൊരു കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിസാന്‍. ഇതിനോടകം തന്നെ നിരവധി തവണ വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

2021 -ന്റെ തുടക്കത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

വാഹനം പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും, ഇത് ഒരു താഴ്ന്ന വകഭേദമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വാഹനത്തിന്റെ ടയറുകളിലേക്ക് നോക്കിയാല്‍ അത് ദൃശ്യമാണ്. താഴ്ന്ന വകഭേദങ്ങളില്‍ കണ്ടിരിക്കുന്ന സ്റ്റില്‍ വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്
മാഗ്‌നൈറ്റിന്റെ കണ്‍സെപ്റ്റ് മോഡലിന്റെ പുറമേയും അകമേയും ഉള്ള ഡിസൈന്‍ വിശദാംശങ്ങളും സവിശേഷതകളും വ്യക്തമാക്കുന്ന ഒരു വാക്ക്‌റൗണ്ട് വീഡിയോ നിസാന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

പുതിയ കാറിന്റെ ഡിസൈന്‍ ഹൈലൈറ്റുകളെക്കുറിച്ച് ഡിസൈന്‍ വക്താവ് വീഡിയോയില്‍ വിശദീകരിക്കുന്നു. CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്നൈറ്റ് നിര്‍മ്മാണം.
MOST READ: മിതമായ നിരക്കില്‍ നിരവധി സേവനങ്ങള്‍; ഗോവാഷുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും. ശ്രേണിയിലെ മറ്റ് എതിരാളികളെപോലെ മികച്ച ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ (MID), മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ (ഉയര്‍ന്ന വകഭേദങ്ങളില്‍) തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും.
MOST READ: 48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാകും വിപണിയില്‍ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികള്‍.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്നൈറ്റിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ പരമാവധി 99 bhp കരുത്തില്‍ 160 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു.
MOST READ: സ്റ്റീല്‍ വിലുകളില്‍ ഒരുങ്ങി നെക്‌സോണ്‍ ഇലക്ട്രിക്; പരിചയപ്പെടാം പ്രാരംഭ പതിപ്പിനെ

ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും. ഭാവിയില്‍ നിസാന്‍ മാഗ്‌നൈറ്റിന് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സമ്മാനിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഈ എഞ്ചിന്‍ ഏകദേശം 95 bhp കരുത്ത് ഉല്‍പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.


Click it and Unblock the Notifications








