കോപാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

കോപാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍. ഈ ശ്രേണിയില്‍ വാഹനങ്ങള്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് പുതിയ വാഹനത്തെ അവതരിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

നേരത്തെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു. വാഹനത്തിന്റെ വശങ്ങളുടെ ടീസര്‍ ചിത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ പിന്നിലെ ടെയില്‍ ലാമ്പിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. എല്‍ഇഡി ടെയില്‍ലാമ്പുകളാണ് വാഹനത്തില്‍ ഇടംപിടിക്കുക.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

അടുത്തിടെയാണ് ഈ ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കുന്ന കാര്യം നിസ്സാന്‍ വെളിപ്പെടുത്തിയത്. ഫീച്ചര്‍ സമ്പന്നമാണ് ഈ അഞ്ച് സീറ്റര്‍ വാഹനം എന്നും കമ്പനി അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വാഹനം വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

ടാറ്റ നെക്സോണ്‍, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട് എന്നിവരും നിസ്സാന്റെ പുതിയ വാഹനത്തിന്റെ നിരത്തിലെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷം ഏറെ പ്രതീക്ഷയോടെ കിക്ക്‌സിനെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചില്ല.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

ഇതോടെയാണ് ഈ ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. നിലവില്‍ ഈ ശ്രേണിയില്‍ നിരത്തിലുള്ള മോഡലുകളോട് കിടപിടിക്കുന്ന ഡിസൈന്‍ സൗന്ദര്യവും ഫീച്ചര്‍ നിരയും വാഹനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാഹനത്തിന്റെ പേരോ, വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളോ കമ്പനി വെളിപ്പെടുച്ചിയിട്ടില്ല.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

ഫ്‌ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, വലിപ്പം കൂടിയ C-പില്ലര്‍, വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നീ വിവരങ്ങള്‍ മാത്രമാണ് നേരത്തെ കമ്പനി പുറത്തുവിട്ടിരിക്കുന്ന ടീസര്‍ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

ഓഫ് റോഡ് ലുക്ക് നല്‍കുന്നതിനായി വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകളും കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങും നിസ്സാന്‍ പുതിയ വാഹനത്തില്‍ ഉള്‍പ്പെടുത്തിയോക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ മറ്റ് കോമ്പാക്ട് എസ്‌യുവികളില്‍ കാണുന്ന ഫീച്ചറുകളും, ഡിസൈന്‍ മികവും സാങ്കേതിക വിദ്യകള്‍ കൂടുതലുമുള്ള വാഹനമായിരിക്കും തങ്ങളുടേത് എന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ആഗോള വിപണിയിലെ നിസ്സാന്റെ എസ്‌യുവി മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാവും പുത്തന്‍ വാഹനത്തിന്റെയും നിര്‍മ്മാണം.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

1.0 ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയായിരിക്കും ഗിയര്‍ബോക്സ്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് V - ഡിസൈനിലുള്ള നിസ്സാന്റെ സിഗ്‌നേച്ചര്‍ ഗ്രില്‍ വാഹനത്തിലും ഇടംപിടിച്ചേക്കും. 16 ഇഞ്ച് അലോയി വീലുകളും മോഡലിന്റെ സവിശേഷതയാകും.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

വില സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ഇല്ലെങ്കിലും ഈ ശ്രേണിയില്‍ എതിരാളികള്‍ ശക്തരായതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലാകും വാഹനത്തിന്റെ വില. 5.5 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

കോമ്പാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തുവിട്ട് നിസ്സാന്‍

ഏറെ പ്രതീക്ഷയോടെയാണ് കിക്കിസിനെ കഴിഞ്ഞ വര്‍ഷം കമ്പനി വിപണിയില്‍ എത്തിച്ചത്. എന്നാല്‍ വിപണിയില്‍ എത്തി ഏതാനും നാളുകള്‍ കഴിഞ്ഞതോടെ കിക്കിസിനും ചുവടുപിഴച്ചു എന്നുവേണം പറയാന്‍. നിലവില്‍ വന്‍ ഓഫറുകള്‍ നല്‍കിയാണ് വാഹനം വിപണിയില്‍ വിറ്റഴിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Upcoming Nissan Compact SUV Teased Again, Launch In Mid 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X