സ്പോർട്‌സ്‌മാൻ 570 ട്രാക്‌ടറിനെ അവതരിപ്പിച്ച് പോളാരിസ്

പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ്, പോളാരിസ് സ്പോർട്‌സ്‌മാൻ 570 എന്ന പേരിൽ തങ്ങളുടെ ആദ്യത്തെ റോഡ് ലീഗൽ വാഹനം അവതരിപ്പിച്ചു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാഹനമാണിത്.

സ്പോർട്‌സ്‌മാൻ 570 ട്രാക്‌ടറിനെ അവതരിപ്പിച്ച് പോളാരിസ്

7.99 ലക്ഷം രൂപയുടെ ആമുഖ വിലയിലാണ് ഈ ട്രാക്ടർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. യഥാർത്ഥ എക്സ്-ഷോറൂം വില 8.46 ലക്ഷം രൂപയാണെന്ന് പോളാരിസ് പറയുന്നു, എന്നാൽ തുടക്കത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ആമുഖ വിലയ്ക്ക് വിൽക്കും.

പോളാരിസ് സ്പോർട്സ്മാൻ 570 ട്രാക്ടർ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ അതിന്റെ ജനപ്രീതി തെളിയിച്ചിട്ടുണ്ട്, ഇപ്പോൾ ഇന്ത്യയിൽ എത്തി 4X4 വാഹനങ്ങൾക്ക് വലിയ പ്രധാന്യമുള്ള തേയിലത്തോട്ടം, തോട്ടം കൃഷികൾ, മറ്റ് കാർഷിക മേഘലകൾ എന്നിവയിൽ വിലമതിക്കാനാവാത്ത പ്രകടനം കാഴ്ച്ചവയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചുവടെയുള്ള വീഡിയോയിൽ, പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും കൺട്രി ഹെഡുമായി ശ്രീ പങ്കജ് ദുബെ, ഉപഭോക്താക്കൾക്ക് ഈ പുതിയ വാഹനത്തിന്റെ ഉപയോഗങ്ങൾ വിശദീകരിക്കുന്നു.

ഫാക്ടറി നിന്ന് ഘടിപ്പിച്ചിരിക്കുന്ന വിഞ്ച്, കലപ്പ മൗണ്ട് പ്ലേറ്റ്, കീടനാശിനി സ്പ്രേയർ, കൾട്ടിവേറ്റർ, ഡിസ്ക് ഹാരോ എന്നിവയുടെ സംയോജനവും പോളാരിസ് സ്പോർട്സ്മാൻ 570 -ൽ വരുന്നു, കൂടാതെ 810 കിലോഗ്രാം വരെ ശേഷിയുള്ള ഒരു യൂട്ടിലിറ്റി കാർട്ടുമുണ്ട്.

വൈവിധ്യമാർന്ന സംയോജിത പാസഞ്ചർ സീറ്റ് സംവിധാനവും 28 cm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഏറ്റവും ദൈർഘ്യമേറിയ 24 cm പിൻ സസ്പെൻഷൻ വാഹനത്തിൽ വരുന്നു.

ഇതിനാൽ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലെ യാത്രയിലും ഡ്രൈവർക്കും, സഹ യാത്രക്കാർക്കും മികച്ച സുഖസൗകര്യങ്ങൾ ട്രാക്ടർ നൽകുന്നു. കാർഷിക നിലവാരം ഉയർത്തുന്ന നൂതന സാങ്കേതിക സവിശേഷതകളും സ്പോർട്സ്മാൻ 570 ട്രാക്ടർ വാഗ്ദാനം ചെയ്യുന്നു.

മറ്റ് മിനി ട്രാക്ടറുകളിൽ കാണുന്നതുപോലെ വാഹനം നിയന്ത്രിക്കുന്നതിന് സ്റ്റിയറിംഗിന് പകരം ഹാൻഡിൽബാറുമായി വരുന്നതിനാൽ സ്പോർട്സ്മാൻ 570 എളുപ്പത്തിലുള്ള നിയന്ത്രണവും നൽകുന്നു.

34 bhp കരുത്ത് വാഗ്ദാനം ചെയ്യുന്ന 567 സിസി എഞ്ചിനാണ് പോളാരിസ് സ്‌പോർട്‌സ്മാൻ 570 ൽ വരുന്നത്. എളുപ്പത്തിൽ കോർണറിംഗിനായി 4WD സൗകര്യങ്ങളുള്ള ഒരു ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ട്രാക്ടറിന് ലഭിക്കുന്നു.

സിംഗിൾ ലിവർ മൂന്ന് വീൽ ഹൈഡ്രോളിക് ഡിസ്ക് വഴിയാണ് ഹൈഡ്രോളിക് പിൻ ഫുട്ട് ബ്രേക്ക് പ്രവർത്തിക്കുന്നത്, ലോക്കിംഗ് ഹാൻഡ് ലിവർ ഉള്ള പാർക്കിംഗ് ബ്രേക്കും വാഹനത്തിലുണ്ട്. 20.8 cm ട്രാവലുള്ള മാക്ഫെർസൺ സ്ട്രറ്റ് സസ്പെൻഷനാണ്.

മികച്ച കൂളിംഗിനും ശാന്തമായ സവാരിക്കുമായി ട്രാക്ടറിന് കാര്യക്ഷമമായ അണ്ടർബോഡി എയർ ഫ്ലോ ലഭിക്കുന്നു. വാഹനത്തിന്റെ ഒപ്റ്റിമൽ ഭാരവും കോം‌പാക്റ്റ് രൂപകൽപ്പനയും സ്പോർട്സ്മാൻ 570 ട്രാക്ടറിന് കൂടുതൽ ഭാരം കയറ്റാനും മറ്റ് വലിയ ട്രാക്ടറുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ എത്തിച്ചേരാനും അനുവദിക്കും.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെ നേരിടാനുള്ള സ്പോർട്സ്മാനിന്റെ കഴിവ് കർഷകർക്ക് അധിക നേട്ടങ്ങളും ഉൽ‌പാദനവും വർദ്ധിപ്പിക്കും.

ഇന്ത്യയിലെ നിലവിലെ ട്രാക്ടർ മാനദണ്ഡമനുസരിച്ച്, പോളാരിസ് സ്പോർട്സ്മാൻ 570 ന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 60 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ട്രാക്ടറുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചിട്ടുണ്ടെങ്കിൽ റോഡുകളിൽ ഇത് ഉപയോഗിക്കാൻ കഴിയും. റോഡ് സൈഡ് അസിസ്റ്റൻസും എക്സ്റ്റെൻഡഡ് വാറണ്ടിയും ഒരു വർഷത്തേക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. രാജ്യമൊട്ടാകെ സ്ഥിതിചെയ്യുന്ന കമ്പനിയുടെ 12 ഡീലർഷിപ്പുകളുടെ ശൃംഘല വഴി വാഹനം വിൽപ്പനയ്ക്കെത്തും.

Most Read Articles

Malayalam
English summary
Polaris sportsman 570 tractor launched in India. Read in Malayalam
Story first published: Saturday, March 14, 2020, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X