ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് റെനോ

2020 ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനുകളാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളാ റെനോ പരിചയപ്പെടുത്തുന്നത്. 1.0 ലിറ്റര്‍, 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനുകളെയാണ് റെനോ അവതരിപ്പിച്ചത്.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

റെനോയുടെ വിപണിയില്‍ എത്താനിരിക്കുന്ന പുതിയ കോമ്പ്ക്ട് സെഡാനിലാകും പുതിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഇടംപിടിക്കുക. അതേസമയം 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പുതിയ ഡസ്റ്ററില്‍ ഇടംപിടിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

ഈ മോഡലിനെ ഓട്ടോ എക്‌സ്‌പോയില്‍ റെനോ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വാഹനത്തിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഏപ്രില്‍ മാസത്തോടെ ഡസ്റ്ററിന്റെ ബിഎസ് VI പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

പുതിയ എഞ്ചിന്‍ 153 bhp കരുത്തും 250 Nm torque ഉത്പാദിപ്പിക്കും. നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം പുതിയ പതിപ്പ് കൂടുതല്‍ അവകാശപ്പെടും.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അതേസമയം ഉയര്‍ന്ന പതിപ്പിനൊപ്പം സിവിടി ഗിയര്‍ബോക്സും ലഭ്യമാകുമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. പുതിയ എഞ്ചിന്‍ കരുത്തില്‍ വാഹനം എത്തുമ്പോള്‍ പഴയ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നു.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

കരുത്തു കൂട്ടി എത്തുന്ന ഡസ്റ്ററിന്റെ പുറംമോടിയിലും ചെറിയ പരിഷ്‌കാരങ്ങള്‍ റെനോ നല്‍കിയിട്ടുണ്ട്. മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളില്ല. അടുത്തിടെയാണ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെയാകും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ നല്‍കുക.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

പ്രൊജക്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. 8.0 ഇഞ്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ലഭ്യമാകും. ഇവയ്ക്കെല്ലാം പുറമെ ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ഒരുങ്ങുന്നുണ്ട്.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

വിപണിയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും പുതിയ ഡസ്റ്ററിന്റെ എതിരാളികള്‍. വില്‍പ്പനയ്ക്ക് വന്നാല്‍ ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ കോമ്പാക്ട് എസ്‌യുവിയായി ഡസ്റ്റര്‍ അറിയപ്പെടും.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അരങ്ങേറ്റത്തിന് തിയതി കുറിച്ച് റെനോ

നിലവില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള കിയ സെല്‍റ്റോസ് മോഡലാണ് ഈ പദവി അലങ്കരിക്കുന്നത്. അടുത്ത മാസത്തോടെ ഡസ്റ്റര്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില സംബന്ധിച്ച് സൂചന ലഭ്യമല്ലെങ്കിലും 13 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Turbo Petrol Launch Next Month. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X