കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

കോപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി സിഇഒ വെങ്കട്റാം മാമില്ലപള്ളെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

ഇപ്പോഴിതാ വാഹനം വിപണിയില്‍ എത്തുന്നത് സംബന്ധിച്ച് കൂടതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം പകുതിയോടെ പുതിയ വാഹനത്തെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

HBC എന്ന കോഡ് നാമത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. വിപണിയില്‍ എത്തിയാല്‍ കിങര്‍ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും സൂചനയുണ്ട്. അമേരിക്കയിലുള്ള കരുത്തുറ്റ ഒരിനം കുതിരയുടെ പേരാണ് കിങര്‍.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

നിരത്തില്‍ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍. റെനോയുടെ കുഞ്ഞന്‍ മോഡലായ ക്വിഡിനും ട്രൈബറിനും അടിസ്ഥാനമൊരുക്കുന്ന CMF-A പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും പുതിയ വാഹനത്തിലും ഒരുങ്ങുക.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ട ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച് ട്രൈബര്‍ എംപിവിയുടേതിന് സമാനമായിരിക്കും വാഹനത്തിന്റെ അകത്തളം. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും വാഹനത്തിന്റെ കരുത്ത്.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

ഈ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും വഹനത്തില്‍ ഇടംപിടിക്കും. ഡസ്റ്ററിന്റെ പുതിയ പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് ടര്‍ബോ പതിപ്പിനെ അടുത്ത മാസത്തോടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനിലാകും പുതിയ ഡസ്റ്റര്‍ വിപണിയില്‍ ഇടംപിടിക്കുക.

കോപാക്ട് എസ്‌യുവിയെ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് റെനോ; ബ്രെസയും വെന്യുവും എതിരാളികള്‍

പുതിയ എഞ്ചിന്‍ 153 bhp കരുത്തും 250 Nm torque ഉത്പാദിപ്പിക്കും. നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം പുതിയ പതിപ്പ് കൂടുതല്‍ അവകാശപ്പെടും.

More from DriveSpark

Article Published On: Monday, March 16, 2020, 12:01 [IST]
English summary
Renault HBC Compact SUV Launch In The Second Half Of 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X