റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

ക്വിഡ് ഹാച്ച്ബാക്കിന്റെ നിയോടെക് എഡിഷൻ എന്നറിയപ്പെടുന്ന പുതിയ പതിപ്പിൽ പ്രവർത്തിക്കുകയാണ് റെനോ ഇന്ത്യ.

റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

ഉത്സവ സീസണിൽ ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ക്വിഡ് നിയോടെക് എഡിഷൻ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

ഇന്റർ നെറ്റിൽ ചോർന്ന ചിത്രങ്ങളിൽ കാണുന്നത് പോലെ, പുതിയ റെനോ ക്വിഡ് നിയോടെക് പതിപ്പ് മൂൺലൈറ്റ് സിൽവർ റൂഫുള്ള സാൻസ്കർ ബ്ലൂ ബോഡിയും, സാൻസ്കർ ബ്ലൂ റൂഫുള്ള മൂൺലൈറ്റ് സിൽവർ ബോഡിയും ഉൾപ്പെടെ ഡ്യുവൽ-ടോൺ നിറങ്ങളിലാവും എത്തുക.

MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

വോൾക്കാനോ ഗ്രേ ഫ്ലെക്സ് വീലുകൾ, C-പില്ലറിലെ ഡെക്കലുകൾ, നിയോടെക് ഡോർ ക്ലാഡിംഗ്സ്, ബ്ലാക്ക്ഔട്ട് B-പില്ലർ, ക്രോം ഇൻസേർട്ടുകളുള്ള ഗ്രാഫൈറ്റ് ഗ്രില്ല് എന്നിവയാണ് മോഡലിന്റെ ബാഹ്യ രൂപകൽപ്പനയിൽ വരുത്തിയ മാറ്റങ്ങൾ.

റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

അകത്ത്, റെനോ ക്വിഡ് നിയോടെക് എഡിഷനിൽ 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മുൻ നിരയ്ക്കുള്ള യുഎസ്ബി, ഓക്സ് സോക്കറ്റുകൾ എന്നിവ ലഭിക്കുന്നു.

MOST READ: ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

കൂടാതെ സാൻസ്കർ ബ്ലൂ ഡെക്കോയും ക്രോം ഇൻസേർട്ടുകളും ഉള്ള സ്റ്റിയറിംഗ് വീൽ, നീല ഇൻസേർട്ടുകളും സ്റ്റിച്ചുകളുമുള്ള ഫാബ്രിക് സീറ്റുകൾ, AMT ലിവറിനായി ഒരു ക്രോം സറൗണ്ടും വാഹനത്തിൽ വരുന്നു.

റെനോ ക്വിഡിന്റെ പുതിയ സ്റ്റൈലിഷ് നിയോടെക് എഡിഷൻ പണിപ്പുരയിൽ

എഞ്ചിൻ സവിശേഷതകൾ മാറ്റമില്ലാതെ തുടരുന്നു, അതേ 0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം ക്വിഡ് നിയോടെക് എഡിഷൻ റെനോ തുടർന്നും വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയിരിക്കും, AMT യൂണിറ്റ് 1.0 ലിറ്റർ വേരിയന്റിൽ മാത്രം വാഗ്ദാനം ചെയ്യും.

Source: Carwale

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Stylish Neotech Edition Images Leaked Before Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X