വനിതാ ദിനത്തില്‍ കൈ നിറയെ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ
വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് കൈ നിറയെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. മാര്‍ച്ച് 2 മുതല്‍ 8 വരെ ഈ ആനുകൂല്യങ്ങളും ഓഫറുകളും ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

എല്ലാ വനിതാ കാര്‍ ഉടമകള്‍ക്കും സൗജന്യ വാഹന പരിശോധന, സര്‍വ്വീസ് ചെലവുകള്‍ 10 ശതമാനം കിഴിവ്, സ്‌പെയര്‍ പാര്‍ട്‌സ്, നിരവധി മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുമെന്നാണ്കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള റെനോയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ ഓഫറുകള്‍ ലഭിക്കും.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം സൗജന്യ പിക്ക്-അപ്പ്, ഡ്രോപ്പ് സൗകര്യവും ചെയ്തുകൊടുക്കുമെന്നും കമ്പനി അറിയിച്ചു. ഈ ദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്ന വനിതാ ഉപഭോക്താക്കള്‍ക്ക് മറ്റ് സമ്മാനങ്ങള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളെയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും അംഗീകരിക്കുന്നതിനാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷമെന്ന് റെനോ പറയുന്നു. വാഹന പരിപാലനത്തെക്കുറിച്ചും ആവശ്യമായ പരിശോധനകളെക്കുറിച്ചും സ്ത്രീകളെ കൂടുതല്‍ അവബോധമുള്ളവരാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിക്കും. 370 -ല്‍ അധികം വില്‍പ്പന കേന്ദ്രങ്ങളാണ് റെനോയ്ക്ക് ഉള്ളത്. ഇതില്‍ 450 സര്‍വീസ് ടച്ച്പോയിന്റുകളുണ്ട്. ഇതില്‍ 257 സര്‍വീസ് വര്‍ക്ക്ഷോപ്പുകളും 215 വര്‍ക്ക്ഷോപ്പ് ഓണ്‍ വീലുകളും ഉള്‍പ്പെടുന്നു.

ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ ഡസ്റ്ററിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് റെനോ. അതേസമയം ട്രൈബര്‍ എഎംടി പതിപ്പ് 2020 -ന്റെ രണ്ടാം പകുതിയില്‍ എത്തിച്ചേരും.

ഓട്ടോ എക്‌സ്‌പോയില്‍ ഡസ്റ്ററിന്റെ കരുത്തുറ്റ പുത്തന്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. പുതിയ 1.3 ലിറ്റര്‍ എഞ്ചിന്‍ 155 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലെ പതിപ്പിനെക്കാള്‍ 48 bhp കരുത്തും 108 Nm torque ഉം പുതിയ പതിപ്പ് അധികം സൃഷ്ടിക്കും.

സിവിടി ഗിയര്‍ബോക്സ് മാത്രമേ ഡസ്റ്ററിന്റെ പുതിയ 1.3 ലിറ്റര്‍ ടര്‍ബ്ബോ പതിപ്പിലുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.

എഞ്ചിന്‍ കരുത്തിനൊപ്പം പുറം മോടിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും കമ്പനി പരിഷ്‌കരിച്ചു.

അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളില്ല. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെ എസ്‌യുവിയുടെ 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ പകര്‍ത്തി. പ്രൊജക്ട എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ വിശേഷങ്ങളെല്ലാം കാറിലുണ്ട്.

8.0 ഇഞ്ചാണ് വാഹനത്തിലെ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് വലുപ്പം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ കമ്പനി നല്‍കും.


Click it and Unblock the Notifications








