കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ തിരിച്ചടിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. പല നിര്‍മ്മാതാക്കളും ഉത്പാദനം അവസാനിപ്പിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടം. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം നേരാംവണ്ണം നടന്നില്ലെങ്കില്‍ ഏകദേശം Rs 13,000 കോടി മുതല്‍ Rs 15,000 കോടി വരെ നഷ്ടം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ച പല നിര്‍മ്മാതാക്കളും രാജ്യത്തിന് പല വിധ സഹായവുമായി രംഗത്തെത്തുകയും ചെയ്തു. ഉത്പാദനം നിര്‍ത്തിവെച്ച പ്ലാന്റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വീറ്റ് ചെയത്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

മഹീന്ദ്രയുടെ ഹോളിഡേയ്‌സ് റിസോര്‍ട്ടുകളില്‍ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫെരാരിയും വെന്റിലേറ്റര്‍ നിര്‍മാണത്തിന് സന്നദ്ധതയച്ച് രംഗത്തെത്തിയിട്ടുണ്ട്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ഇതിന് പിന്നാലെയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടമായി സ്പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായാണ് റെനോയുടെ ത്രീഡി വൈസറുകള്‍ നിര്‍മ്മിക്കുന്നത്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ഇത് വൈകാതെ തന്നെ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ത്രീ ഡി വൈസറുകള്‍ വരുന്നതോടെ മുഖം മൊത്തം മറയ്ക്കുന്ന മസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ കമ്പനി പ്രതീക്ഷിക്കുന്നത്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ത്രീ ഡി വൈസറുകള്‍ക്ക് പുറമെ, വെന്റിലേറ്ററുകളും നിര്‍മിക്കാന്‍ റെനോ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്പെയിനില്‍ ഇപ്പോള്‍ 42,000 ആളുകളില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയും 3000 ആളുകള്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ഈ സാഹചര്യത്തിലാണ് സഹായ ഹസ്തവുമായി റെനോ രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് പിടിച്ചതോടെ എല്ലാ മേഖലയിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലെയും പ്രവര്‍ത്തകങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയാണ്.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര സഹായവുമായി രംഗത്തെത്തുന്നത്. ഇതിനുപുറമെ, രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്‍കി. മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായും കമ്പനി അറിയിച്ചു.

കോവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി റെനോ

എത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Workers use 3D Printers To Make Medical Visors. Read in Malayalam.
Story first published: Wednesday, March 25, 2020, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X