മാഗ്‌നൈറ്റിന്റെ അവതരണം വര്‍ഷവസാനത്തോടെ; സ്ഥിരീകരിക്കാതെ നിസാന്‍
ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണി കടുപ്പമേറുന്നുവെന്ന് വേണം പറയാന്‍. കഴിഞ്ഞ ദിവസം കിയ തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ സോനെറ്റിനെ അവതരിപ്പിച്ചു.

ബുക്കിംഗ് ആരംഭിച്ചതുമുതല്‍ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇനി വിപണി ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഡലാണ് നിസാന്‍ മാഗ്‌നൈറ്റ്. വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

ഇനി കാത്തിരിക്കുന്നത് വാഹനത്തിന്റെ അവതരണത്തിനായിട്ടാണ്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2021 -ഓടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നായിരുന്നു സൂചന.
MOST READ: വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന മീഡിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും. ഈ വര്‍ഷം അവസാനത്തോടെ (നവംബര്‍-ഡിസംബര്‍) വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.

കമ്പനിയുടെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. CMF-A + പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്‌നൈറ്റ് നിര്‍മ്മാണം.
MOST READ: അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

മാഗ്നൈറ്റിന്റെ കണ്‍സെപ്റ്റ് മോഡലിന്റെ പുറമേയും അകമേയും ഉള്ള ഡിസൈന്‍ വിശദാംശങ്ങളും സവിശേഷതകളും വ്യക്തമാക്കുന്ന ഒരു വാക്ക്റൗണ്ട് വീഡിയോ നിസാന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും. ശ്രേണിയിലെ മറ്റ് എതിരാളികളെപോലെ മികച്ച ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.
MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ (MID), മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്‌നൈറ്റിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ പരമാവധി 99 bhp കരുത്തില്‍ 160 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു.
MOST READ: ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാന്‍ സാധിക്കും. ഭാവിയില്‍ നിസാന്‍ മാഗ്നൈറ്റിന് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സമ്മാനിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വിപണിയില്‍ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, കിയ സോനെറ്റ് എന്നിവരാകും മാഗ്‌നൈറ്റിന്റെ എതിരാളികള്‍.
Source: Team BHP


Click it and Unblock the Notifications








