കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

ലക്ഷ്വറി എസ്‌യുവി മോഡലായ കലിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ്. 8.2 കോടി രൂപയാണ് പുതിയ പതിപ്പിന്റെ വില.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പൂര്‍ണമായും കറുപ്പ് നിറത്തില്‍ മുങ്ങിയാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ കളര്‍ ഓപ്ഷനൊപ്പം തന്നെ കുറച്ച് അധിക ഫീച്ചറുകളും പുതിയ പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡല്‍ഹിയില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ വാഹനത്തെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. പുറമേ ഗ്ലോസ് ബ്ലാക്ക് നിറമാണ് കമ്പനി നല്‍കിയിരിക്കുന്നത്. അകത്തളവും ബ്ലാക്ക് നിറത്തിലാണ് ഒരുങ്ങുന്നത്. ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

വാഹനത്തിന്റെ ഗ്രില്ലിനും ഗ്ലോസ് ബ്ലാക്ക് നിറം തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 22 ഇഞ്ചാണ് ഇതിലെ അലോയി വീല്‍. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്സ്. വശങ്ങളിലും അകത്തും നേര്‍ത്ത മഞ്ഞ ലൈനുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനിനെ വ്യത്യസ്തമാക്കും.വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും. 6.75 ലിറ്റര്‍ (6,750 സിസി) ഇരട്ട-ടര്‍ബോ V12 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

ഈ എഞ്ചിന്‍ 600 bhp കരുത്തും 900 Nm torque ഉം സൃഷടിക്കും. പുതിയ പതിപ്പ് വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും കൂടുതല്‍ കരുത്തും, ടോര്‍ഖും ഉത്പാദിപ്പിക്കും. വിപണിയില്‍ ഉള്ള മോഡല്‍ 571 bhp കരുത്തും 850 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. റോള്‍സ് റോയ്സ് നിരയിലെ ഗോസ്റ്റ്, ഡോണ്‍, റെയ്ത്ത് എന്നീ മോഡലുകള്‍ക്കും പ്രത്യേക ബ്ലാക്ക് ബാഡ്ജ് പതിപ്പുകള്‍ നേരത്തെ കമ്പനി അവതരിപ്പിച്ചിരുന്നു.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

1905 -ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരാണ് കലിനന്‍. 3,106 കാരറ്റാണിതിന്റെ മതിപ്പ്. അത്രത്തോളം ആഢംബര രൂപഭംഗി കലിനനില്‍ റോയല്‍ റോയ്സ് നല്‍കിയിട്ടുണ്ട്. 2018 നവംബറിലാണ് കലിനന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

വിരലില്‍ എണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് കമ്പനി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതും. നാല് സീറ്റര്‍, അഞ്ച് സീറ്റര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ഏതു കഠിന പ്രതലവും ആഢംബരത്തോടെ കീഴടക്കാന്‍ തങ്ങളുടെ എസ്‌യുവിക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ റോള്‍സ് റോയ്‌സ് കലിനാന് കഴിയും. ഓള്‍ വീല്‍ ഡ്രൈവ് ഒരുങ്ങുന്ന ആദ്യ റോള്‍സ് റോയ്സ് മോഡല്‍ കൂടിയാണ് കലിനന്‍. ഏതു പ്രതലവും താണ്ടാന്‍ പ്രത്യേക ഓഫ്റോഡ് ബട്ടണ്‍ കലിനനിലുണ്ട്.

കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

കഠിന പ്രതലങ്ങളിലും ഒഴുകിയിറങ്ങുന്ന പ്രതീതിയാണ് കാലിനന്‍ കാഴ്ചവെക്കുക. നിരയില്‍ ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്സ് കലിനന്റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ബെന്റേഗയുമാണ് കലിനാന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, January 25, 2020, 15:58 [IST]
English summary
Rolls-Royce Cullinan Black Badge Launched in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X