2025 അവസാനത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട സ്‌കോഡ
ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ സ്‌കോഡ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ മൂന്ന് മോഡലുകളെ അവതരിപ്പിക്കുകയും ചെയ്തു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് വിപണി വിഹിതം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച് ഇന്ത്യ 2.0 എന്ന പദ്ധതി ഇതിന്റെ ഭാഗമാണെന്നും കമ്പനി അറിയിച്ചു.

വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി, ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു. അതിനൊപ്പം തന്നെ രാജ്യത്ത് സ്‌കോഡയുടെ ശൃംഖല വര്‍ദ്ധിപ്പിക്കുക എന്നതും ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം തന്നെയാണ്.
MOST READ: ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

നിലവില്‍ 65 നഗരങ്ങളിലായി 80 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ സ്‌കോഡക്കുണ്ട്. എന്നിരുന്നാലും, 2025 ഓടെ ഇന്ത്യയിലെ 150 നഗരങ്ങളിലേക്ക് സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും 200 ടച്ച് പോയിന്റുകളെങ്കിലും സ്ഥാപിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.

2025 -ഓടെ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നിന്ന് ഇത് ഒരു സുപ്രധാന കുതിച്ചുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

സ്കോഡ, നിലവില്‍ ഇന്ത്യയില്‍ 20,000 വാഹനങ്ങള്‍ പ്രതിവര്‍ഷം വില്‍ക്കുന്നു. ഒരു ലക്ഷം വാര്‍ഷിക വില്‍പ്പന എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്നുവെങ്കില്‍, വാഹന നിര്‍മ്മാതാക്കളുടെ ഏറ്റവും വിജയകരമായ അഞ്ച് വിപണികളില്‍ ഒന്നാകും ഇന്ത്യയും.

റാപ്പിഡ് TSI, സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്, കരോക്ക്, ഒക്ടാവിയ RS, എന്നിങ്ങനെ നാല് മോഡലുകളെയാണ് സ്‌കോഡ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കൊഡിയാക്ക് പെട്രോള്‍ പതിപ്പിനെ ഈ വര്‍ഷത്തിന്റെ അവസാനമോ അടുത്ത വര്‍ഷം ആരംഭത്തിലോ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചേക്കും.
MOST READ: കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

അതോടൊപ്പം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് വിഷന്‍ ഇന്‍ എന്നൊരു മോഡലിനെയും കമ്പനി എത്തിക്കും. ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

ക്ലിക്ക് അല്ലെങ്കില്‍ കോസ്മിക് എന്നാകും ഈ വാഹനത്തിന് സ്‌കോഡ പേരു നല്‍കുക. വിഷന്‍ ഇന്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ മോഡല്‍ MQB A0 IN പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിതമായിരിക്കും.
MOST READ: വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്സ്, എംജി ഹെക്ടര്‍ തുടങ്ങിയ മോഡലുകളുമായിട്ടാകും വാഹനം വിപണിയില്‍ മത്സരിക്കുക. ഇതിന് ഏകദേശം 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








