സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

യൂറോപ്യൻ വിപണിയിൽ റാപ്പിഡിന് പകരമായി പുതിയ മോഡലായ സ്കാലയെ സ്കോഡ അവതരിപ്പിച്ചു എങ്കിലും മിഡ്-സൈസ് സെഡാൻ റഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ വിപണിയിൽ സ്ഥാനം നിലനിർത്തുന്നു.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

റഷ്യൻ മോഡലിന് കഴിഞ്ഞ വർഷം അവസാനം ഒരു പ്രധാന പരിഷ്കാരം ലഭിച്ചു, ഇപ്പോൾ ചൈന-സ്പെക്ക് മോഡലിന്റെ പരിഷ്കാരത്തിന്റെ ഊഴമാണ്.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

ചൈനീസ് വിപണിക്കായുള്ള 2020 സ്‌കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് കാര്യമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ഉപയോഗിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതിയ രൂപകൽപ്പന റഷ്യ-സ്പെക്ക് പതിപ്പിനോട് സാമ്യമുള്ളതാണെങ്കിലും, ഇരു കാറുകളും ഒരുപോലെയല്ല. ചൈന-സ്പെക്ക് പതിപ്പ് അതിന്റെ റഷ്യൻ സഹോദരനേക്കാൾ അല്പം താഴ്ന്നവയാണ്.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

രണ്ട് പതിപ്പുകളും ആകർഷകമായ ക്രോം ഗ്രില്ല്, ആംഗുലാർ ഹെഡ്‌ലാമ്പുകളും പങ്കിടുമ്പോൾ, ബമ്പറുകൾ അല്പം വ്യത്യസ്തമാണ്. റഷ്യൻ മോഡലിന് സ്‌പോർട്ടിയർ ബമ്പറുകൾ ലഭിക്കുന്നു, അതേസമയം ചൈനീസ് റാപ്പിഡിന് രണ്ടാം എയർ ഡാമിന്റെ വീതിയിൽ ഒരു ക്രോം ഘടകങ്ങൾ ഒരുക്കിയിരിക്കുന്നു.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതുക്കിയ ബൂട്ട് രൂപകൽപ്പനയാൽ 2020 സ്‌കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റിന് ഒരു സ്‌പോർട്ടിയർ സൈഡ് പ്രൊഫൈൽ ലഭിക്കുന്നു. ഡ്യുവൽ-ടോൺ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ വാഹനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതിയ നേർത്ത ടൈൽ‌ലൈറ്റുകൾ വ്യാപാരമുദ്രയായ ‘C' ആകൃതിയിലുള്ള സിഗ്നേച്ചർ ലൈറ്റിംഗിനെ മാറ്റിസ്ഥാപിക്കുന്നു. ബൂട്ട് ലിഡിലെ ലോഗോയെ ‘സ്കോഡ' അക്ഷരങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഒരു കറുത്ത പ്ലാസ്റ്റിക് ഡിഫ്യൂസറും ഇരട്ട ക്രോം-ഫിനിഷ്ഡ് ഫോക്സ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ബാഹ്യ രൂപകൽപ്പനയ്ക്ക് മാറ്റ് കൂട്ടുന്നു.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

റഷ്യ-സ്പെക്ക് പതിപ്പിൽ സ്കാലയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ഒരു പുതിയ ഡാഷ്‌ബോർഡ് സവിശേഷതയുണ്ട്. കൂടാതെ പൂർണ്ണമായും ഡിജിറ്റൽ വെർച്വൽ കോക്ക്പിറ്റും സ്റ്റാൻഡ്-എലോൺ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനം വാഗ്ദാനം ചെയ്യുന്നു.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നിരുന്നാലും, ചൈനയെ സംബന്ധിച്ചിടത്തോളം, പഴയ പതിപ്പിന്റെ ഡാഷ്‌ബോർഡുമായിട്ടാണ് മുന്നോട്ട് പോകുന്നതിന് സ്കോഡ ചെലവ് കുറഞ്ഞ പരിഹാരമാണ് അവലംബിച്ചത്.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

എക്സ്റ്റീരിയർ കളർ-കോർഡിനേറ്റഡ് എസി വെന്റുകൾ, സിൽവർ ഫിനിഷ്ഡ് ഡാഷ്‌ബോർഡ് സ്ട്രിപ്പ് പുതിയ സീറ്റുകളും അപ്ഹോൾസ്റ്ററികളുടേയും രൂപത്തിൽ മെച്ചപ്പെടുത്തലുകൾ വരുന്നു. റാപ്പിഡ് സമഗ്രമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിൽ, പഴക്കം ചെല്ലുന്ന റാപ്പിഡിനായുള്ള അടുത്ത പ്രധാന പരിഷ്കാരം 2021 ന് മുമ്പ് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി കോം‌പാക്റ്റ് ക്രോസ്ഓവർ വികസിപ്പിക്കുന്ന തിരക്കിലാണ് ചെക്ക് വാഹന നിർമാതാക്കൾ.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയ്‌ക്കായി പുതിയ റാപ്പിഡ് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഈ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുന്നത്. മൊത്തത്തിലുള്ള പ്രാദേശിക സ്റ്റൈലിംഗ് ഭാഷ റഷ്യൻ, ചൈനീസ് മോഡലുകളിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

ചൈന-സ്‌പെക്ക് 2020 സ്‌കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റിന് പഴയ PQ25 പ്ലാറ്റ്‌ഫോം തുടരുന്നു, ഇതാണ് നിലവിലെ ഇന്ത്യ-സ്‌പെക്ക് മോഡലിനും വരുന്നത്. 112 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ കമ്പനി നിലനിർത്തി.

സ്കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് ചൈനയിൽ അവതരിപ്പിച്ചു, ഇന്ത്യയിലേക്ക് അടുത്ത വർഷം

സ്കോഡ റാപ്പിഡ് 2020 ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹ്യുണ്ടായി വെർന, ടൊയോട്ട യാരിസ് എന്നിവയുമായി മത്സരിക്കുന്നു. വെർണക്കും സിറ്റിക്കും ഉടൻ തന്നെ പുതിയ മോഡലുകൾ എത്തുമ്പോൾ, ഈ വിഭാഗത്തിലെ റാപ്പിഡിന്റെ സ്ഥാനം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid 2020 Facelift launched in China. Read in Malayalam.
Story first published: Monday, March 16, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X