ബിഎസ് VI-കംപ്ലയിന്റ് റാപ്പിഡ് 1.0 TSI യുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ
അടുത്ത മാസം വിപണിയിൽ എത്തുന്നതിനു മുന്നോടിയായി സ്കോഡ പുതിയ ബിഎസ് VI-കംപ്ലയിന്റ് റാപ്പിഡ് 1.0 TSI യ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു. മിഡ് സൈസ് സെഡാന്റെ ബുക്കിംഗ് തുക 50,000 രൂപയാണ്. 2020 ഏപ്രിൽ 14 മുതൽ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോ 2020 -ൽ സ്കോഡ പുതിയ 1.0 ലിറ്റർ TSI മോഡൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം, റാപ്പിഡിൽ പുതിയ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന വാർത്തകൾ പുറത്തു വന്നിരുന്നു.

ബിഎസ് VI-സ്പെക്ക് പോളോയിലും വെന്റോയിലും അടുത്തിടെ അവതരിപ്പിച്ച അതേ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ യൂണിറ്റാണ്, 110 bhp കരുത്തും 175 Nm torque എഞ്ചിൻ പുറപ്പെടുവിക്കും.

വെന്റോയിലെപ്പോലെ റാപ്പിഡ് 1.0 TSI ക്കും ഒരു മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. 1.5 ലിറ്റർ ഡീസൽ അതിന്റെ സഹോദര മോഡലുകളിൽ എന്ന പോലെ ലൈനപ്പിൽ നിന്ന് നിർമ്മാതാക്കൾ ഉപേക്ഷിക്കുന്നു.

സ്കോഡ റാപ്പിഡിനൊപ്പം അവതരിപ്പിക്കുന്ന അത്യാധുനിക 1.0 TSI പെട്രോൾ എഞ്ചിൻ തങ്ങളുടെ ബിഎസ് VI പവർട്രെയിനിന്റെ കേന്ദ്രമാണ്.

ഇത് അസാധാരണമായ കരുത്ത് ഉത്‌പാദിപ്പിക്കുകയും മികച്ച ഫ്യുവൽ ഇക്കോണമിയും വാഗ്ദാനം ചെയ്യുന്നു എന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.

നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങൾക്കൊപ്പം ബിഎസ് VI റാപ്പിഡിന് പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം ലഭിക്കുമെന്ന് സ്‌കോഡ പറഞ്ഞു. നിലവിൽ വിൽപ്പനയ്‌ക്കെത്തുന്ന സെഡാനിൽ നിന്ന് ബിഎസ് VI മോഡലിന് ചെറിയ വ്യത്യാസങ്ങൾ മാത്രമാണുള്ളത്.

റാപ്പിഡ് 1.0 TSI മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെന്റോ, ഹ്യുണ്ടായി വെർണ എന്നിവയോട് വിപണിയിൽ മത്സരിക്കും. ഇതിൽ വെർണയ്ക്ക് വരും ആഴ്ചകളിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ
ലഭിക്കാൻ ഒരുങ്ങുന്നു.


Click it and Unblock the Notifications








