കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

മുംബൈ ആസ്ഥാനമായുള്ള സ്ട്രോം മോട്ടോർസ് അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (CES) 2020 -ൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് കമ്പനിയായ മോട്വാനി ജഡേജയുടെ പവലിയനിൽ സ്ട്രോം മോട്ടോർസ് പങ്കെടുക്കും, ടെക്നോളജി ഷോയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഇന്ത്യൻ പവലിയനായിരിക്കുമിത്. ഇവിടെ കമ്പനി തങ്ങളുടെ വരാനിരിക്കുന്ന ത്രിചക്ര ഇലക്ട്രിക് വാഹനമായ സ്ട്രോം R3 പ്രദർശിപ്പിക്കും.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

2018 ഏപ്രിലിൽ, ഇന്ത്യയിൽ കാറിന്റെ ആദ്യകാല പ്രോട്ടോടൈപ്പ് കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെ സ്ട്രോം R3 -യുടെ പ്രീ-ബുക്കിംഗ് 2020 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കാർ ആദ്യം മുംബൈയിൽ വിപണിയിലെത്തും, തുടർന്ന് പൂനെ, ഹൈദരാബാദ്, ഡെൽഹി NCR, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

തങ്ങളുടെ യാത്രയിൽ സംരംഭകരെ പിന്തുണയ്ക്കുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ് മോട്വാനി ജഡേജ ഫൗണ്ടേഷൻ. ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ആറ് സ്റ്റാർട്ടപ്പുകൾ അവർ തിരഞ്ഞെടുത്തു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

ഇന്ത്യ ടെക് പവലിയനിൽ സ്ട്രോമിനും ഒരു ഭാഗമാകാൻ അവസരം ലഭിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് CES 2020 -ൽ കമ്പനിയുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച സ്ട്രോം മോട്ടോഴ്‌സ് സ്ഥാപകൻ പ്രതിക് ഗുപ്ത പറഞ്ഞു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

കൂടുതൽ ബാറ്ററി ലൈഫും, വോയ്‌സ്, ജെസ്റ്റർ കൺട്രോളുകളും റിമോട്ട് ആപ്പ് കണക്ടിവിറ്റിയും പ്രദാനം ചെയ്യുന്ന കാറുകളും, കമ്പനിയുടെ മുഴുവൻ സാങ്കേതികവിദ്യയും CES -ൽ അവതരിപ്പിക്കും. വാഹനത്തിന്റെ ബ്രേക്ക് പാഡുകൾ മുതൽ നിർണായക സബ് സിസ്റ്റങ്ങൾ വരെ എല്ലാ പ്രധാന ഭാഗങ്ങളും മോണിറ്റർ ചെയ്യാനും തകരാറുകൾ പ്രവചിക്കാനുമുള്ള കഴിവും വാഹനത്തിനുണ്ട്.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

സ്ട്രോം R3 -ക്ക് മുൻവശത്ത് രണ്ട് 12 ഇഞ്ച് അലോയ് വീലുകളും പിന്നിൽ ഒരു സിംഗിൾ വീലും ലഭിക്കുന്നു. 2,07 mm നീളം, 1,450 mm വീതി, 1,572 mm ഉയരം, 2,012 mm വീൽബേസ് എന്നിവയാണ് വാഹനത്തിന്റെ അളവുകൾ. ഇന്ത്യയിൽ പ്രദർശിപ്പിച്ച പ്രോട്ടോടൈപ്പ് മോഡൽ 13 കിലോവാട്ട് മോട്ടോർ 17.4 bhp കരുത്തും 48 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

സിംഗിൾ സ്പീഡ് പ്ലാനറ്ററി ഗിയർബോക്‌സുമായിട്ടാണ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, CES -ൽ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്ന മോഡൽ പൂർണ്ണ ചാർജിൽ 200 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനാൽ കമ്പനി പവർട്രെയിൻ പരിഷ്കരിച്ചതായി തോന്നുന്നു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

ഉപഭോക്താക്കൾ ദിവസേന 50-80 കിലോമീറ്റർ സഞ്ചരിക്കുന്ന നഗര വിപണിയിക്കായിട്ടാണ് സ്ട്രോം-R3 രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് R3 നെക്കുറിച്ച് സംസാരിച്ച ഗുപ്ത പറഞ്ഞു. 200 കിലോമീറ്റർ പരിധിയിൽ, തങ്ങളുടെ ഉപഭോക്താക്കൾ ഒറ്റരാത്രികൊണ്ട് കാറുകൾ ചാർജ് ചെയ്യുമെന്നും എല്ലാ ദിവസവും രാവിലെ പൂർണ്ണ ചാർജിൽ തങ്ങളുടെ യാത്ര ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

15 Amp പ്ലഗ് പോയിന്റിൽ ഓൺ‌ബോർഡ് ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജാകുവാൻ സ്ട്രോം-R3 -ക്ക് ഏകദേശം മൂന്നു മണിക്കൂർ എടുക്കും. യുഎസ്, യൂറോപ്യൻ വിപണികളിൽ കണ്ടുവരുന്നതിന് സമാനമാണിത്.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ മുപ്പത് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ആളുകൾ ചെലവഴിക്കുമെന്ന ആശയം ഇവിടെ തീർത്തും പഴഞ്ചനാണ്. നിലവിൽ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും, അത്യാവശ്യ ഘട്ടങ്ങളിൽ 30 മുതൽ 40 ശതമാനം വരെ അധിക ദൂരം സഞ്ചരിക്കാൻ കഴിയുന്ന സുരക്ഷിതമായ വാഹനങ്ങൾക്കായി ഉപഭോക്താക്കൾ തിരയുന്നു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തോടുകൂടിയ എയർകണ്ടീഷണർ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാവുന്ന യൂസർ ഇന്റർഫേസ്, UI വോയ്‌സ് കൺട്രോളുകൾ എന്നിവ പോലുള്ള നിരവധി കംഫർട്ട് സവിശേഷതകൾ സ്ട്രോം R3 -ൽ ഉണ്ടാകുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

ഓപ്ഷണലായി 20 GB ഓൺ‌ബോർഡ് മ്യൂസിക് സ്റ്റോറേജ്, മാപ്പുകൾ + നാവിഗേഷൻ സപ്പോർട്ട്, വൈഫൈ / 3G ഡാറ്റ കണക്റ്റിവിറ്റി ഓപ്ഷൻ എന്നിവയും ഉൾപ്പെടുന്ന FM / USB സിസ്റ്റവും വാഹനത്തിലുണ്ട്.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അറങ്ങേറാനൊരുങ്ങി ഇന്ത്യൻ ഇലക്ട്രിക് വാഹനം

വിദൂര കീലെസ് എൻട്രി, പാർക്കിംഗ് അസിസ്റ്റ്, പിൻ ക്യാമറ, പവർ വിൻഡോകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയും കാർ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Storm motors to unveil electric car concept R3. Read in Malayalam.
Story first published: Friday, January 10, 2020, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X