ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമി

സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (SMG) ഒരു മില്ലയൺ യൂണിറ്റ് പ്രൊഡക്ഷൻ എന്ന തങ്ങളുടെ ഏറ്റവും പുതിയ നേട്ടം പ്രഖ്യാപിച്ചു.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

2020 ഒക്ടോബർ 21 -നാണ് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനം ഈ നേട്ടം കൈവരിച്ചത്. വെറും മൂന്ന് വർഷവും ഒമ്പത് മാസവും കൊണ്ട് അതിവേഗത്തിൽ ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം കൈവരിക്കുന്ന സുസുക്കിയുടെ നിർമ്മാണ സൈറ്റായി SMG മാറി.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

2017 ഫെബ്രുവരി മുതൽ ഉത്പാദന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഈ നേട്ടം കൈവരിക്കുന്നതിനുള്ള മോഡലായി മാറിയത് ബലേനോ ഹാച്ച്ബാക്കാണ്, കേന്ദ്ര സർക്കാരിന്റെ "മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭങ്ങൾക്കൊപ്പം ഇന്ത്യയിൽ മാത്രമായി ഇത് നിർമ്മിക്കുന്നു.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

മാരുതി സുസുക്കി ബലേനോയുടെ നിർമ്മാണം 2017 ഫെബ്രുവരിയിൽ ആരംഭിച്ചു, അതിനുശേഷം 2018 ജനുവരിയിൽ വളരെ പ്രചാരമുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉത്പാദനവും ആരംഭിച്ചു.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

തുടർന്ന് 2018 മാർച്ചിലെ കയറ്റുമതിയുടെ ഉൽ‌പാദനവും വർധിച്ചുവരുന്ന വാഹനങ്ങളുടെ ആവശ്യകത നിറവേറ്റുന്നതിനായി, 2019 ജനുവരിയിൽ, B-പ്ലാന്റ് എന്നറിയപ്പെടുന്ന രണ്ടാമത്തെ ഉൽ‌പാദന സൈറ്റും പവർട്രെയിൻ പ്ലാന്റും ഇന്ത്യയിലും വിദേശത്തും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തനം ആരംഭിച്ചു.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

2019 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.44 ദശലക്ഷം യൂണിറ്റുകൾ സുസുക്കി വിറ്റു. വാർഷികാടിസ്ഥാനത്തിൽ വിൽപ്പനയിൽ 82 ശതമാനം വർധനയാണ് കമ്പനി കൈവരിച്ചത്.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

ഏകദേശം 1.58 ദശലക്ഷം യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിച്ചു. ഇന്ത്യയിൽ 85 ശതമാനം വർധനവുണ്ടായി, ഇതിൽ 25 ശതമാനം, അതായത് 4,10,000 യൂണിറ്റുകൾ SMG -ലാണ് ഉത്പാദിപ്പിച്ചത്.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

നിലവിലെ ആരോഗ്യ പ്രതിസന്ധിയിലും സുരക്ഷിതമായി ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജാപ്പനീസ് നിർമ്മാതാവ് അതിന്റെ ഉൽ‌പാദന പ്രവർത്തനങ്ങൾ തുടരും.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് 2020 മാർച്ച് അവസാനത്തോടെ ഏകദേശം 1,800 പേർക്ക് ജോലി നൽകുന്നു.

ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ്

നിർമ്മാണശാലയുടെ മൂലധന തുക 126.8 ബില്യൺ രൂപയാണ് (100 ശതമാനം സുസുക്കി നിക്ഷേപം). മാരുതി സുസുക്കിയുടെ ആഭ്യന്തര മോഡൽ നിര വരും വർഷങ്ങളിൽ വിപുലീകരിക്കാൻ സജ്ജമാകുമ്പോൾ, SMG ഇതിനകം ഉള്ളതിനേക്കാൾ തിരക്കുള്ളതായിത്തീരും.

Most Read Articles

Malayalam
English summary
Suzuki Motor Gujarat Pvt Ltd Clocks 1 Million Production Milestone. Read in Malayalam.
Story first published: Thursday, October 22, 2020, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X