സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

സുരക്ഷയുടെ കാര്യത്തില്‍ പിന്നിലല്ലെന്ന് തെളിയിച്ച് ടാറ്റ. ക്രാഷ് ടെസ്റ്റില്‍ നെക്‌സോണ്‍ കരുത്ത് തെളിയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് എത്തുന്ന ആള്‍ട്രോസും ഒരു പൊന്‍തൂവല്‍ കൂടി കൈവരിച്ചിരിക്കുന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

ഗ്ലോബല്‍ എന്‍സിഎപി നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കിയാണ് ആള്‍ട്രോസ് മികവ് തെളിയിച്ചിരിക്കുന്നത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ഹാച്ച്ബാക്ക് എന്ന ഖ്യാതിയാണ് ആള്‍ട്രോസ് സ്വന്തമാക്കിയത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

ടാറ്റ നിരയില്‍ നിന്നും ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ വാഹനമാണ് പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ്. ഇത് ആദ്യമായിട്ടാണ് വിപണിയിലെത്തും മുമ്പേ ഒരു വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് ഗ്ലോബല്‍ എന്‍സിഎപി നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് അഞ്ച് സ്റ്റാര്‍ സുരക്ഷയും പിന്നിലെ കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും വാഹനത്തില്‍ ലഭിക്കും. 17 -ല്‍ 16.13 പോയിന്റും നേടിയാണ് ആള്‍ട്രോസ് അഞ്ച് സ്റ്റാര്‍ നേടിയത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

ടാറ്റ നിരയില്‍ നിന്നും വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് ജനുവരി 22 -ന് വിപണിയിലെത്തും. വാഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു. വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയ്‌ക്കെതിരെയാണ് ആള്‍ട്രോസ് മത്സരിക്കുന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

ആല്‍ഫ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലും, ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ ഇംമ്പാക്ട് 2.0 ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലുമാണ് ആള്‍ട്രോസ്. ക്രോമില്‍ പൊതിഞ്ഞ കറുപ്പ് നിഴലടിക്കുന്ന ഹെഡ്‌ലാമ്പുകളാണ് മുന്‍ വശത്തെ മനോഹരമാക്കുന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

മുന്‍ ഗ്രില്ലിന്റെ നടുവിലായി ടാറ്റ ബാഡ്ജിങും നല്‍കിയിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍ മുന്‍ ബമ്പറില്‍ ഒരു പ്രത്യേക യൂണിറ്റായി സ്ഥാപിച്ചിരിക്കുന്നു, താഴെ ഭാഗത്തായി വീതിയില്‍ വിശാലമായ എയര്‍ ഇന്റേക്കും സ്ഥാനം പിടിച്ചിരിക്കുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, റൈസിംഗ് പില്ലര്‍ സെക്ഷനും ബെല്‍റ്റ് ലൈനും, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

കൂടാതെ ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്റിക്കേറ്ററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ആള്‍ട്രോസിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ പെട്രോള്‍ 102 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തില്‍ 113 Nm torque സൃഷ്ടിക്കുമ്പോള്‍, നെക്‌സോണില്‍ നിന്ന് കടമെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമെത്തുന്ന വാഹനത്തില്‍ പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റും ടാറ്റ അവതരിപ്പിക്കും.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന ഫ്ളോട്ടിംഗ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതറില്‍ പൊതിഞ്ഞ പുതിയ ഫ്ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റ ആള്‍ട്രോസ്

ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ഡ് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, 7.0 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പുഷ് ബട്ടണ്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Most Read Articles

Malayalam
English summary
Tata Altroz secures five-star rating in Global NCAP crash tests. Read in Malayalam.
Story first published: Thursday, January 16, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X