ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

അടുത്ത മാസം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ നാല് പുതിയ മോഡലുകളുടെ ആഗോള അരങ്ങേറ്റം ടാറ്റ മോട്ടോർസ് ഇതിനകം സ്ഥിരീകരിച്ചിരുന്നു.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മോട്ടോർ ഷോയിൽ വാണിജ്യ, പാസഞ്ചർ വാഹന ശ്രേണികളിലുടനീളം 26 പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കാനാണ് പൂനെ ആസ്ഥാനമായുള്ള നിർമ്മാതാക്കളുടെ തീരുമാനം.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

ഓട്ടോ എക്‌സ്‌പോയ്‌ക്ക് ഏതാനും ആഴ്‌ചകൾ മാത്രം ശേഷിക്കെ, ജനുവരി 22 ന് പുതിയ ഹാച്ച്ബാക്കിനൊപ്പം മൂന്ന് പുതിയ ഫെയ്‌സ്‌ലിഫ്റ്റുകൾ പുറത്തിറക്കാൻ ടാറ്റ ഒരുങ്ങുന്നു.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 45X കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനെ നിർമ്മാതാക്കൾ നാളെ വിപണിയിൽ എത്തിക്കും.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

5.5 ലക്ഷം - 9 ലക്ഷം രൂപയ്ക്ക് ഇടയിലാവും വാഹനത്തിന്റെ എക്സ്-ഷോറൂം വില. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്‌ക്കെതിരെയാണ് ആൾട്രോസ് മത്സരിക്കുക.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

മോഡുലാർ ALFA (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണ് ആൾട്രോസ്.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

ഏതാണ്ട് ഒരു വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച ഹാരിയറിനെ പിന്തുടർന്ന് ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയിൽ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 86 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റർ ഡീസൽ മോട്ടോർ 90 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്നു.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

ഇരു എഞ്ചിനുകളും ബി‌എസ്‌ VI കംപ്ലയിന്റാണ്. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് രണ്ടും എഞ്ചിനുകളും ഘടിപ്പിച്ചിരിക്കുന്നത്.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കർ ഹർമാൻ ഓഡിയോ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ആൾട്രോസിനൊപ്പം ടിയാഗോ, ടൈഗോർ, നെക്സോൺ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും നിർമ്മാതാക്കൾ നാളെ പുറത്തിറക്കും.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

മൂന്ന് മോഡലുകളുടെയും ടെസ്റ്റ് വാഹനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

കൂടാതെ എല്ലാ മാറ്റങ്ങളും സഹിതം ഔദ്യോഗികമായി നിർമ്മാതാക്കൾ വാഹനം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവ മൂന്നും ആഭ്യന്തരമായി ബ്രാൻഡിന്റെ വിൽപ്പനയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

അതിനാൽ ഇവയ്ക്ക് ഗണ്യമായ സൗന്ദര്യവർദ്ധക പരിഷ്കരണങ്ങൾ ലഭിക്കുന്നു. മാത്രമല്ല, ഇംപാക്റ്റ് 2.0 ഡിസൈനിന് അനുസൃതമായി പുതുക്കിയ ഡിസൈനും വാഹനങ്ങൾക്ക് ലഭിക്കുന്നു.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

ടിയാഗോയിലെയും ടിഗോറിലെയും 1.05 ലിറ്റർ റിവോട്ടോർക്ക് ഡിസൈൻ എഞ്ചിൻ നിർമ്മാതാക്കൾ പിൻവലിച്ചു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിൽ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനാവും ഉഫയോഗിക്കുന്നത്.

ആൾട്രോസിനൊപ്പം മൂന്ന് മോഡലുകൾ നാളെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ

നെക്‌സോണിന്റെ കാര്യത്തിൽ, 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ മോട്ടോറുകളും ബി‌എസ്‌ VI നിലവാരത്തിലേക്ക് ഉയർത്തിയിരിക്കപുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Tata Altroz to be launched tomorrow along with 3 other facelifted models. Read in Malayalam.
Story first published: Tuesday, January 21, 2020, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X