ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ട്രോസിനെ അവതരിപ്പിക്കുന്നത്. 5.29 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആള്‍ട്രോസിന്റെ ടര്‍ബോ പെട്രോള്‍ പതിപ്പിനെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ടീം ബിഎച്ച്പി പങ്കുവെയ്ക്കുകയും ചെയ്തു.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മഹാരാഷ്ട്രയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് വാഹനം ക്യാമറയില്‍ കുടുങ്ങിയത്. ലഭ്യമായ സൂചനകള്‍ അനുസരിച്ച് ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കരുത്തും ടോര്‍ഖും വ്യക്തമല്ലെങ്കിലും ഈ എഞ്ചിന്‍ 100 bhp കരുത്തും 140 Nm torque ഉം സൃഷ്ടിച്ചേക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്‌സ്.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ആള്‍ട്രോസിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തില്‍ 113 Nm torque സൃഷ്ടിക്കുമ്പോള്‍, നെക്‌സോണില്‍ നിന്ന് കടമെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമെത്തുന്ന വാഹനത്തില്‍ പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റും ടാറ്റ അവതരിപ്പിച്ചേക്കും. ഡീസല്‍ പതിപ്പുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെയും പെട്രോള്‍ പതിപ്പുകള്‍ക്കാണ്.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍. അടുത്തിടെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനത്തിന് ലഭിച്ചിരുന്നു.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനം കൂടിയാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ക്രോമില്‍ പൊതിഞ്ഞ കറുപ്പ് നിഴലടിക്കുന്ന ഹെഡ്‌ലാമ്പുകളാണ് മുന്‍ വശത്തെ മനോഹരമാക്കുന്നത്. ഗ്രില്ലിന്റെ നടുവിലായി ടാറ്റ ബാഡ്ജിങും നല്‍കിയിട്ടുണ്ട്. ഫോഗ്‌ലാമ്പുകള്‍ മുന്‍ ബമ്പറില്‍ ഒരു പ്രത്യേക യൂണിറ്റായി സ്ഥാപിച്ചിരിക്കുന്നു. താഴെ ഭാഗത്തായി വീതിയില്‍ വിശാലമായ എയര്‍ ഇഡേക്കും സ്ഥാനം പിടിച്ചിരിക്കുന്നു.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയും വാഹനത്തിന്റെ മറ്റ് സവിശേഷതയാണ്.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്റിക്കേറ്ററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അളവുകളില്‍, ടാറ്റ ആള്‍ട്രോസിന് 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവും 2,501 mm വീല്‍ബേസുമായി ലഭിക്കുന്നു. 165 mm ഗ്രൗണ്ട് ക്ലിയറന്‍സും, 345 ലിറ്റര്‍ ബൂട്ട് സ്‌പേസും, 37 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കും വാഹനം വാഗ്ദാനം ചെയ്യുന്നു.

ടര്‍ബോ പതിപ്പുമായി ടാറ്റ ആള്‍ട്രോസ്; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.

More from DriveSpark

Article Published On: Wednesday, March 11, 2020, 18:32 [IST]
English summary
Tata Altroz Turbo Petrol Spied On Test. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X