ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2019 -ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയതു മുതല്‍ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയ മോഡലാണ് ടാറ്റയുടെ ഹാരിയര്‍. പലപ്പോഴായി പല പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഏറ്റവും ഒടുവില്‍ എത്തി നില്‍ക്കുന്നത് ബിഎസ് VI പതിപ്പിലും. എഞ്ചിന്‍ നവീകരണം മാത്രമല്ല വാഹനത്തില്‍ നടന്നിരിക്കുന്നത് ഒരുപിടി പുതിയ മാറ്റങ്ങളും ആ പതിപ്പില്‍ കാണാന്‍ സാധിക്കും. ഇപ്പോഴിതാ ഹാരിയറിനെ ഒന്നൂടെ പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ എഞ്ചിനില്‍ മാത്രം എത്തിയിരുന്ന വാഹനം പെട്രോള്‍ പതിപ്പിലും വിപണിയില്‍ കൊണ്ടുവരും എന്ന് ടാറ്റ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വാഹനമാണ് ക്യാമറയില്‍ കുടുങ്ങിയത്. റഷ്‌ലൈന്‍ ആണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പിന്നില്‍ പുക അളക്കുന്നതിനുള്ള ഉപകരണങ്ങളും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാം.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വരും മാസങ്ങളില്‍ തന്നെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിച്ചേക്കും. ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോമാറ്റിക് പതിപ്പിനെപ്പം, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിനെയും പിന്നീട് കമ്പനി അവതരിപ്പിച്ചേക്കും. പുതിയ പെട്രോള്‍ പതിപ്പിലും നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനു സമാനമായ ഡ്രൈവ് മോഡുകളും ലഭ്യമാകും.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ നെക്‌സോണിന്റെ വില്‍പ്പനയില്‍ 70 ശതമാനവും പെട്രോള്‍ വകഭേദങ്ങള്‍ക്കാണ്. എസ്‌യുവി ശ്രേണിയില്‍ പോലും ഡീസല്‍ പതിപ്പുകളെ ഉപഭോക്താക്കള്‍ കൈയ്യൊഴിയുകയാണ്. ഇതോടെയാണ് ഹാരിയറിന്റെയും പെട്രോള്‍ പതിപ്പിനെ അവതരിപ്പിന്‍ ടാറ്റ തയ്യാറായിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍ പതിപ്പ് എത്തിയാല്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി. മുഖ്യ എതിരാളിയായ എംജി ഹെക്ടറിന്റെ വില്‍പ്പന കൂടി ലക്ഷ്യമിട്ടാണ് ഹാരിയറിന്റെ പെട്രോള്‍ പതിപ്പിനെ ടാറ്റ നിരത്തിലെത്തിക്കുന്നത്. 2019 ജൂലൈ മുതല്‍ 2020 ജനുവരി വരെ 19,060 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹെക്ടറിന് ലഭിച്ചത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇതില്‍ 10,448 യൂണിറ്റുകളും പെട്രോള്‍ പതിപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വാഹനത്തിന്റെ എന്തെങ്കിലും മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അടുത്തിടെയാണ് ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ മോഡലിലെ ഫീച്ചറുകള്‍ പെട്രോള്‍ പതിപ്പിലും ഇടംപിടിച്ചേക്കുമെന്നാണ് സൂചന. പനോരമിക് സണ്‍റൂഫ്, ആറ് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. കാലിപ്‌സോ റെഡ് എന്നൊരു പുതിയ നിറത്തിലും വാഹനം വിപണിയില്‍ എത്തും.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ഫോഗ്‌ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier Petrol SUV Spied in White and Black Dual Tone. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X