മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

വിപണിയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി പുതിയ മോഡലുകളെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഇതുവരെ ഡീസല്‍ എഞ്ചിനില്‍ ലഭിച്ചിരുന്ന ഹാരിയര്‍ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെയും ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

ഓട്ടോകാര്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. പെട്രോള്‍ പതിപ്പ് എത്തിയാല്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

മുഖ്യ എതിരാളിയായ എംജി ഹെക്ടറിന്റെ വില്‍പ്പന കൂടി ലക്ഷ്യമിട്ടാണ് ഹാരിയറിന്റെ പെട്രോള്‍ പതിപ്പിനെ ടാറ്റ നിരത്തിലെത്തിക്കുന്നത്. 2019 ജൂലൈ മുതല്‍ 2020 ജനുവരി വരെ 19,060 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹെക്ടറിന് ലഭിച്ചത്.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

ഇതില്‍ 10,448 യൂണിറ്റുകളും പെട്രോള്‍ പതിപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഹാരിയറില്‍ നെക്‌സോണില്‍ കണ്ടിരിക്കുന്ന തരത്തിലുള്ള ഡ്രൈവ് മോഡുകളും ഇടംപിടിച്ചേക്കും. അടുത്തിടെയാണ് ഹാരിയറിന്റെ ബിഎസ് VI ഡീസല്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

പരിഷ്‌ക്കരിച്ച എഞ്ചിന് ക്രയോടെക് 170 എന്നാണ് പേര്. പേര് സൂചിപ്പിക്കുംപോലെ പവറില്‍ കാര്യമായ വര്‍ദ്ധനവാണ് കമ്പനി നല്‍കിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള ഹാരിയറിലെ എന്‍ജിന്‍ 140 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ നവീകരിച്ച എഞ്ചിന്‍ 170 bhp കരുത്ത് ഉത്പാദിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

ഏകദേശം 30 bhp വര്‍ദ്ധനവാണ് വാഹനത്തിന്റെ കരുത്തില്‍ ഉണ്ടായിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ വരവും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. പുതിയ മോഡലിനൊപ്പം ഓട്ടോമാറ്റിക് പതിപ്പിനെയും അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രം ലഭ്യമായിരുന്ന ഹാരിയര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഇനി വിപണിയില്‍ ലഭ്യമാകും. XMA, XZA, XZA+ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനായുള്ള ഹാരിയറിന്റെ വകഭേദങ്ങള്‍.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

നിലവില്‍ വിപണിയിലുള്ള XE, XM, XT, XZ എന്നീ നാല് വകഭേദങ്ങള്‍ കൂടാതെ XZ+, XZA+ എന്നിങ്ങനെ രണ്ട് പുതിയ വകഭേദങ്ങള്‍ കൂടി ബിഎസ് VI പതിപ്പിനൊപ്പം നിരത്തിലെത്തും.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

പനോരമിക് സണ്‍റൂഫ്, ആറ് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. കാലിപ്സോ റെഡ് എന്നൊരു പുതിയ നിറത്തിലും വാഹനം വിപണിയില്‍ എത്തും.

മാറ്റത്തിന്റെ വഴിയേ ടാറ്റ; ഹാരിയറിന്റെ പെട്രോള്‍ പതിപ്പും നിരത്തിലേക്ക്

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ്ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier Petrol Launching Soon. Read in Malayalam.
Story first published: Friday, March 6, 2020, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X