ഹാരിയർ എസ്‌യുവിയുടെ വില വർദ്ധിപ്പിച്ച് ടാറ്റ; പുതുക്കിയ വില ഉടനടി പ്രാബല്യത്തിൽ
ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഹാരിയർ എസ്‌യുവിയുടെ വില വർദ്ധിപ്പിച്ചു. ടാറ്റ ഹാരിയറിന്റെ എല്ലാ പതിപ്പുകൾക്കും 43,000 രൂപ വരെയാണ് നിർമ്മാതാക്കൾ വില വർദ്ധിപ്പിച്ചത്.

ടാറ്റ ഹാരിയറിന്റെ പുതിയ വില പട്ടിക ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രകാശനം ചെയ്തിട്ടുണ്ട്. പുതുക്കിയ വില ഉടനടി പ്രാബല്യത്തിൽ വരുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

ടാറ്റ ഹാരിയറിന്റെ അടിസ്ഥാന പതിപ്പിന് മുമ്പുണ്ടായിരുന്ന 12.99 ലക്ഷം രൂപയിൽ നിന്ന് ഇപ്പോൾ ആരംഭ വില 13.43 ലക്ഷം രൂപയാണ്. ടാറ്റ ഹാരിയറിന്റെ ഏറ്റവും ഉയർന്ന പതിപ്പിന് ഇപ്പോൾ 17.30 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ച എക്സ്-ഷോറൂം വില.

ടാറ്റ ഹാരിയറിന്റെ പതിപ്പുകൾ തിരിച്ചുള്ള പരിഷ്കരിച്ച വില പട്ടിക ഇതാ:
| Variants | New Price | Old Price |
| XE | Rs 13.43 Lakh | Rs 12.99 Lakh |
| XM | Rs 14.69 Lakh | Rs 14.25 Lakh |
| XT | Rs 15.89 Lakh | Rs 15.45 Lakh |
| XZ | Rs 17.19 Lakh | Rs 16.75 Lakh |
| XZ (DT) | Rs 17.30 Lakh | Rs 16.95 Lakh |
| XT (Dark) | Rs 16.00 Lakh | Rs 15.55 Lakh |
| XZ (Dark) | Rs 17.30 Lakh | Rs 16.85 Lakh |

മുകളിലുള്ള പട്ടികയിൽ കാണുന്നതുപോലെ, ടാറ്റ ഹാരിയറിന് XE, XM, XT, XZ എന്നിങ്ങനെ നാല് സ്റ്റാൻഡേർഡ് പതിപ്പകളുണ്ട്. ഇതോടൊപ്പം ഹാരിയർ എസ്‌യുവി പ്രത്യേക ‘ഡാർക്ക് എഡിഷൻ' പതിപ്പും വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ഹാരിയർ ആദ്യമായി 2019 ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ടാറ്റാ മോട്ടോർസിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയിൽ അവതരിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോഡലാണ് ഹാരിയർ എസ്‌യുവി.

ലാൻഡ് റോവറിന്റെ D8 പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പായ ബ്രാൻഡിന്റെ പുതിയ OMEGA ആർക്കിടെക്ച്ചറും വാഹനം നൽകുന്നു.

ടാറ്റ ഹാരിയറിന്റെ എല്ലാ വകഭേദങ്ങളും നിരവധി സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടൈൽലൈറ്റുകൾ.

കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡാഷ്‌ബോർഡിലെ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ എന്നിവയാണ് ടാറ്റ ഹാരിയറിലെ ചില പ്രധാന സവിശേഷതകൾ.

സിംഗിൾ 2.0 ലിറ്റർ ‘ക്രയോടെക്' ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 140 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ടാറ്റ മോട്ടോർസ് നിലവിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു, ഇത് ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പായ ഗ്രാവിറ്റാസിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

#OneWithMyHarrier എന്ന ഹാഷ്ടാഗോടെ അടുത്തിടെ, ടാറ്റ മോട്ടോർസ് ഹാരിയറിന്റെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു. ഈ കാംപെയിൻ ടാറ്റ ഹാരിയറിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications