വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

2019 ലെ ജനീവ മോട്ടോർ ഷോയിലാണ് ടാറ്റ മോട്ടോർസ് H2X കൺസെപ്റ്റിന്റെ ആഗോള പ്രീമിയർ നടത്തിയത്. കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റിന്റെ ഏറെ കുറെ പ്രൊഡക്ഷൻ റെഡിയായ HBX മോഡലും അരങ്ങേറ്റം കുറിച്ചു.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

കമ്പനിയിൽ ആന്തരികമായി ഹോൺബിൽ എന്ന് വിളിക്കപ്പെടുന്ന മൈക്രോ എസ്‌യുവി മഹീന്ദ്ര KUV NXT, മാരുതി സുസുക്കി എസ്-പ്രസ്സോ എന്നിവയ്‌ക്കെതിരേ മത്സരിക്കും.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

പ്രൊഡക്ഷൻ-സ്‌പെക്ക് ഹോൺബിൽ ഇതിനകം തന്നെ നിരവധി തവണ പൊതു റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും മറ്റും പുറത്തു വന്നിട്ടുണ്ട്. വാഹനത്തിന്റെ ചില ബാഹ്യ വിശദാംശങ്ങളും ഇവയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

മൈക്രോ എസ്‌യുവി ഇപ്പോൾ വീണ്ടും ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. ഇത് പ്രൊഡക്ഷൻ സ്പെക്ക് മോഡലിനോട് കൂടുതൽ സാമ്യമുള്ളതാണ്. അടുത്തിടെ അവതരിപ്പിച്ച ആൾട്രോസിൽ കണ്ട് പരിചിതമായ നിരവധി സ്റ്റൈലിംഗ് വിശദാംശങ്ങളുടെ സാന്നിധ്യം വീഡിയോ കാണിക്കുന്നു.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

ആൾട്രോസ് B2-സെഗ്മെന്റ് ഹാച്ച്ബാക്കിനൊപ്പം ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റുകളും വിപണിയിലെത്തിച്ചാണ് ടാറ്റ പുതുവർഷം ആരംഭിച്ചത്.

പൂർണ്ണ-ഇലക്ട്രികായ നെക്സോൺ വളരെ ആകർഷകമായ വിലയിലാണ് ഷോറൂമുകളിൽ എത്തുന്നത്. ഉത്സവ സീസണിൽ ഈ കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ നിർമ്മാതാക്കൾ അടുത്തതായി പുറത്തിറക്കുന്നത് ഹോൺബിൽ ആകാം.

Image Courtesy: Area of Interest/YouTube

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവിയും ആഭ്യന്തര നിർമ്മാതാക്കളുടെ വാഹന നിരയിൽ കാത്തിരിക്കുന്നു. ആൾട്രോസിൽ‌ അരങ്ങേറ്റം കുറിച്ച അതേ ALFA (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിലാണ് മൈക്രോ എസ്‌യുവിയും ഒരുങ്ങുന്നത്.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

വിപണിയിൽ HBX നെക്‌സോണിന് താഴെയായി സ്ഥാപിക്കും. വാഹനത്തിന്റെ എക്സ്-ഷോറൂം വില 4.5 ലക്ഷം - 8.0 ലക്ഷം രൂപയ്‌ക്ക് ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ടിയാഗോ, അൽട്രോസ് എന്നിവയുമായി ചെറു എസ്‌യുവി പവർട്രെയിൻ പങ്കിടാനും സാധ്യതയുണ്ട്.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബി‌എസ്‌ VI കംപ്ലയിന്റ് എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഇണചേരും.

വീണ്ടും ക്യാമറ കണ്ണിൽപ്പെട്ട് ടാറ്റ HBX എസ്‌യുവിയുടെ പരീക്ഷണയോട്ടം

ക്ലാംഷെൽ ബോണറ്റ് ഘടന, റാകിഷ് വിൻഡ്‌ഷീൽഡ്, എൽഇഡി ഡി‌ആർ‌എല്ലുകളുള്ള നേർത്ത ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ടെയിൽ ലാമ്പുകൾ, വിശാലമായ ക്യാബിൻ നൽകുന്ന ഉയരമുള്ള പില്ലറുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ.

Most Read Articles

Malayalam
English summary
Tata HBX micro SUV spied testing in India again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X