നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ മിനി എസ്‌യുവി HBX പ്രെഡക്ഷന്‍ പതിപ്പിനെ പരിചയപ്പെടുത്തുന്നത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റഷ്‌ലെയ്ന്‍ ആണ് HBX -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച H2X കോണ്‍സെപ്റ്റിന്റെ വികസിപ്പിച്ച പ്രെഡക്ഷന്‍ പതിപ്പാണ് HBX.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എക്സ്പോയില്‍ നിരവധി മോഡലുകളെയാണ് ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചത്. അതില്‍ ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് മോഡലുകളാണ് സിയെറയും HBX എന്ന മിനി എസ്‌യുവി വാഹനവും. സിയെറയും ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നെക്സോണിനും താഴെയാകും വാഹനം സ്ഥാനം പിടിക്കുക. ഏകദേശം നാലു ലക്ഷം രൂപയാകും വാഹനത്തിന്റെ വിപണിയിലെ വില. മാരുതി എസ്സ്-പ്രസ്സോ, മഹീന്ദ്ര KUV100 എന്നിവരാകും വിപണിയില്‍ ടാറ്റ HBX മോഡലിന്റെ നിരത്തിലെ എതിരാളികള്‍.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ മിനി എസ്‌യുവികള്‍ക്കും ആവശ്യക്കാര്‍ കൂടിയതോടെയാണ് പുതിയ വാഹനത്തെ ടാറ്റയും വിപണിയില്‍ എത്തിക്കുന്നത്. അടുത്തിടെയാണ് മാരുതി മിനി എസ്‌യുവി നിരയിലേക്ക് എസ്സ്-പ്രസ്സോ എന്നൊരു വാഹനത്തെ അവതരിപ്പിച്ചത്.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തിയതും വാഹനത്തിന് മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാനും സാധിച്ചു. നാലു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഈ വാഹനത്തിന്റെ 10,000 യൂണിറ്റുകള്‍ വരെ പ്രതിമാസം നിരത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് മാരുതിയുടെ മുഖ്യഎതിരാളികളായ ടാറ്റയും ഈ ശ്രേണിയിലേക്ക് വാഹനവുമായി എത്തുന്നത്.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് വാഹനം ക്യാമറ കണ്ണില്‍ കൂടുങ്ങിയത്. പതിവുപോലെ മൊത്തത്തില്‍ മൂടികെട്ടിയുള്ള പരീക്ഷണ ഓട്ടമായിരുന്നു. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമില്‍ തന്നെയാകും വാഹനം വിപണിയില്‍ എത്തുക.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോ എക്‌സ്‌പോയില്‍ കണ്ടത് പോലെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി തന്നെയാകും പുതിയ വാഹനത്തിനും കമ്പനി നല്‍കുക. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് ഡിസൈനില്‍ മാറ്റം വരുത്താതെ ചില പ്രായോഗിക മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും HBX പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുക.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു വലിയ വാഹനത്തിന്റെ തലയെടുപ്പാണ് HBX -നുള്ളത്. നെക്സോണിലും ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും ടാറ്റയുടെ പുതിയ വാഹനങ്ങളില്‍ കണ്ടിരിക്കുന്ന അകത്തളം തന്നെയായിരിക്കും ഈ മോഡലിനും ലഭിക്കുകയെന്നാണ് സൂചന.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഫ്ലോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക്ക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ അകത്തളത്തെ മനോഹരമാക്കും.

നിരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ച് ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 85 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്സ്. 4-5 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, March 4, 2020, 17:25 [IST]
English summary
Tata HBX Small SUV Spied on Test First Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X