ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ടാറ്റ മോട്ടോർസ് 2019 ലെ ജനീവ മോട്ടോർ ഷോയിലാണ് ആദ്യമായി H2X (ഹോൺബിൽ) കൺസെപ്റ്റ് ലോകത്തിന് പ്രദർശിപ്പിച്ചത്, കൂടാതെ ഈ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള മൈക്രോ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിരുന്നു.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾ ഈ വർഷം ആദ്യം രണ്ട് തവണ റോഡുകളിൽ കണ്ടെത്തിയിരുന്നു, ഇപ്പോൾ മൈക്രോ എസ്‌യുവിയുടെ ടീസർ ടാറ്റ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയ്ക്ക് അനുസൃതമായിട്ടാണ് H2X (ഹോൺബിൽ) നിർമ്മിക്കുക, അതിനാൽ 2020 നെക്‌സൺ ഫെയ്‌സ്‌ലിഫ്റ്റിനും ഹാരിയറിനും സമാനമായ ഒരു ഫ്രണ്ട് ഫാസിയ പ്രതീക്ഷിക്കാം.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

മുമ്പ് പരീക്ഷണയോട്ടത്തിനിടയിൽ ക്യാമറയിൽ പെട്ട കാറിന് സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് ഡിസൈൻ, സ്ലിക്കായ മുൻ ഗ്രില്ല്, എയർ ഡാം മെഷിനായി ട്രൈ-ആരോ ഡിസൈൻ എന്നിവ വെളിപ്പെടുത്തുന്നു.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ടെസ്റ്റ് മോഡലിന് H2X കൺസെപ്റ്റിന് സമാനമായ ഒരു രൂപഘടന ഉണ്ടായിരുന്നു, പക്ഷേ അളവുകളുടെ അനുപാതത്തിൽ കമ്പനി മാറ്റം വരുത്തി.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ക്യാബിനകത്ത്, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

കൂടാതെ, സെമി ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്പ്ലേ, സ്റ്റിയറിംഗ് മ മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകൾ കാർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

സുരക്ഷാ ക്രമീകരണങ്ങളിൽ, മൈക്രോ എസ്‌യുവിയിൽ ഡ്യുവൽ എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ABS എന്നിവ സ്റ്റാൻഡേർഡായി വരുന്നു.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

2020-ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ അതേ ബിഎസ് VI-കംപ്ലയിന്റ് 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് ഉത്പാദനത്തിന് തയ്യാറായ H2X -ന് കരുത്ത് പകരുന്നത്.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ഈ എഞ്ചിൻ പരമാവധി 86 bhp കരുത്തും 114 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർ‌ബോക്സ് ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാവും.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ടിയാഗോയുടെയും ടൈഗോറിന്റെയും പ്രീ-ഫെയ്‌സ്ലിഫ്റ്റ് പതിപ്പുകളിൽ വാഗ്ദാനം ചെയ്തിരുന്ന ബിഎസ് IV 1.05 ലിറ്റർ ഡീസൽ യൂണിറ്റ് ടാറ്റ നിർത്തലാക്കിയിരുന്നു, ഇന്ത്യൻ വാഹന നിർമ്മാതാക്കൾ H2X -ൽ ഡീസൽ യൂണിറ്റ് വാഗ്ദാനം ചെയ്യില്ല.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിൽ H2X കൺസെപ്റ്റിന്റെ അരങ്ങേറ്റത്തിനായി ടാറ്റ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പ്രൊഡക്ഷൻ-റെഡി കാറിന്റെ പൂർണ്ണ-ഇലക്ട്രിക് പതിപ്പിനായുള്ള പദ്ധതികളിലും പ്രാദേശിക നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു, ഇത് 2021 -ന്റെ അവസാന പകുതിയിൽ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കാം.

ഓട്ടോ എക്സ്പോയിൽ അരങ്ങേറും മുമ്പ് ടാറ്റ H2X -ന്റെ ടീസർ പുറത്ത്

ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ഇവി ഉപയോഗിക്കും, 10 ലക്ഷം രൂപയിൽ താഴെയായിരിക്കും വാഹനത്തിന്റെ വില.

Most Read Articles

Malayalam
English summary
Tata Hornbill H2X teased ahead of auto expo debut. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X