ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോര്‍സ്. വാഹനം വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ അധികം വൈകാതെ ഓട്ടോമാറ്റിക്ക് പതിപ്പിനെയും അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

എന്നാല്‍ ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഓട്ടോമാറ്റിക്ക് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ ഒരു വര്‍ഷത്തിനിടയില്‍ പലപ്പോഴായി ഹാരിയറിന്റെ പല പതിപ്പുകളെ കമ്പനി വിപണിയില്‍ എത്തിച്ചു.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

ഇത്രയൊക്കെ ഉണ്ടെങ്കിലും ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ഒരു അഭാവം എപ്പോഴും നിഴലിച്ചിരുന്നു. വിപണിയില്‍ പുതിയ അംഗങ്ങള്‍ എത്തുകയും ചെയ്തതോടെ ഹാരിയറിന്റെ വില്‍പ്പനയും ഇടിഞ്ഞു. ഈ വില്‍പ്പന തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സമയങ്ങളില്‍ പല പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഓട്ടോ മാറ്റിക്ക് പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഒന്നുകൂടി ഉയര്‍ത്താം എന്ന പ്രതീക്ഷയിലാണ് കമ്പനി. ഹ്യുണ്ടായില്‍ നിന്നെടുത്ത ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടബിള്‍ ഓട്ടോമാറ്റിക്ക് യൂണിറ്റായിക്കും ഹാരിയറില്‍ കമ്പനി നല്‍കുക.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ കമ്പനി പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയേക്കും. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. നിലവില്‍ ബിഎസ് IV നിലവാരത്തിലുള്ള ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

ഈ എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 12.99 ലക്ഷം മുതല്‍ 16.95 ലക്ഷം രൂപ വരെയാണ് ഹാരിയര്‍ മാനുവലിന്റെ എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് ഒരു ലക്ഷം രൂപ വരെ വില ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

കഴിഞ്ഞ വര്‍ഷം ആദ്യമാണ് ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിനുശേഷം വിപണിയില്‍ എസ്‌യുവിക്ക് മികച്ച പ്രതികരണം ലഭിച്ചെങ്കിലും വാഹനത്തിന്റെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞു. ഈ നിരയിലേക്ക് കിയ സെല്‍റ്റോസും, എംജി ഹെക്ടറും എത്തിയതോടെയാണ് വാഹനത്തിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

എന്നാല്‍ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്തിടെ ഹാരിയര്‍ എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷനും ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിരുന്നു. ഡാര്‍ക്ക് എഡിഷന്‍ മോഡലില്‍ ധാരാളം ബ്ലാക്ക്ഔട്ട് സവിശേഷതകളും പുതിയ ബ്ലാക്ക് പെയിന്റ് സ്‌കീമുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചര്‍ ആധാരമാക്കി ടാറ്റ വികസിപ്പിച്ച പുതിയ ഒമേഗ (OMEGA) അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി പാലിക്കുന്ന ആദ്യ മോഡലും ഹാരിയര്‍തന്നെ. ഫീച്ചറുകളുടെ ധാരാളിത്തമാണ് ഹാരിയറിലെ മുഖ്യാകര്‍ഷണം.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് എന്നിങ്ങനെ നീളും ഹാരിയര്‍ വിശേഷങ്ങള്‍. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്.

ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടാറ്റ

ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ്ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, January 27, 2020, 12:05 [IST]
English summary
Tata Motors is all set to launch 2020 Harrier with automatic gearbox option in India very soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X