ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; വില 6.95 ലക്ഷം രൂപ മുതല്‍
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും ഏകദേശം 22,000 രൂപയുടെ വര്‍ധനവാണ് പുതുക്കിയ പെട്രോള്‍ പതിപ്പിന്. എന്നാല്‍ 56,000 രൂപയുടെ വര്‍ധനവാണ് ഡീസല്‍ വകഭേദത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിനോടകം തന്നെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

11,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ഫെബ്രുവരിയോടെ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ദിവസം ടാറ്റ അവതരിപ്പിച്ച് നെക്‌സോണ്‍ ഇലക്ട്രിന്റെ ഡിസൈന്‍ ശൈലി തന്നെയാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റും പിന്‍തുടര്‍ന്നിരിക്കുന്നത്.

പ്രധാന മാറ്റം നെക്‌സോണ്‍ ഇലക്ട്രിക്കില്‍ കണ്ട നില നിറത്തിലുള്ള ആക്‌സന്റുകളാണ്. മുന്നിലെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് ലഭിച്ചിരിക്കുന്നത്. പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത.

അതോടൊപ്പം L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പില്‍ ഈ സവിശേഷതകളൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക്കിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്‌ലാറ്റ്‌ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്സോണില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്.

110 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 110 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട് തുടങ്ങിയവരാണ് നെക്സോണിന്റെ എതിരാളികള്‍. കഴിഞ്ഞ ദിവസമാണ് നെക്സോൺ ഇലക്ട്രിക്ക് പതിപ്പിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത്.

സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

XM, XZ+, XZ+LUX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഇലക്ട്രിക്ക് നെക്സോണ്‍ വിപണിയില്‍ ലഭ്യമാകും. മൂന്ന് വകഭേദങ്ങളും നിരവധി ഫീച്ചറുകളും, സുരക്ഷാ സന്നാഹങ്ങളും ഉള്‍പ്പെടുത്തിയാണ് വിപണിയില്‍ എത്തുന്നത്.

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








