പൊലീസ് കുപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

അടുത്തിടെയാണ് ടാറ്റ അവരുടെ ജനപ്രീയ കോപാക്ട് എസ്‌യുവി മോഡലായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചത്. പഴയ മോഡലിനെക്കാള്‍ കാഴചയിലും ഡിസൈനിലും ഏറെ പുതുമകളുമായിട്ടാണ് വാഹനം എത്തിയത്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

പുതിയ പതിപ്പിനെ വാഹന പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കയും ചെയ്തു. ഈ അവേശങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഇപ്പോള്‍ നെക്‌സോണ്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംഭവം എന്താണെന്നല്ലേ!

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

നെക്സോണിനെ പൊലീസ് വാഹനമാക്കി രൂപമാറ്റം വരുത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോട്ടോ ഷോ എന്നൊരു യുട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫെബ്രുവരി 12 -ന് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരണ് കണ്ടിരിക്കുന്നത്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

ടാറ്റ നെക്സോണ്‍ പോലീസ് ഇന്റര്‍സെപ്റ്റര്‍ റെന്ററിങ്ങ് മേക്കിങ് വീഡിയോ എന്ന തലക്കെട്ട് നല്‍കിയാണ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നമ്മള്‍ കണ്ടിരിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്ക് സമാനമായിട്ടാണ് നെക്സോണ്‍ ഇന്റര്‍സെപ്റ്ററിന്റെ ഡിസൈനും ചെയ്തിരിക്കുന്നത്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

വാഹനത്തിന്റെ മുകളിലായി വലിയ നീളത്തിലുള്ള, വീതി കുറഞ്ഞ ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരിക്കുന്നത് കാണാം. സൈഡ് മിററില്‍ ഇന്റിക്കേറ്ററായി നല്‍കിയിട്ടുള്ള ലൈറ്റുകള്‍, അതിനുമുന്നില്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ലൈറ്റ്, ബമ്പറിലെ ബുള്‍ബാറില്‍ മൂന്ന് നിറങ്ങളിലുള്ള ലൈറ്റുകളും നല്‍കി മനോഹരമാക്കിയിട്ടുണ്ട്.

മൊത്തത്തില്‍ കറുത്ത നിറമാണ് വാഹനത്തിന്. ഇത് നെക്സോണിനെ കൂടുതല്‍ സ്‌പോര്‍ടി പരിവേഷവും നല്‍കിയിട്ടുണ്ട്. വശങ്ങളിലെ ഡോറിലായി വെള്ള നിറത്തില്‍ പൊലീസ് ഇന്റര്‍സെപ്റ്റര്‍ എന്ന് എഴുതിയിരിക്കുന്നതും കാണാം. ഇത്രയും മാറ്റങ്ങള്‍ നല്‍കിയാണ് വാഹനത്തെ അലങ്കരിച്ചിരിക്കുന്നത്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

തിരിച്ച് വാഹനത്തിലേക്ക് വന്നാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നു വേണം പറയാന്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നെക്‌സോണിന്റെ ഫെയ്‌സ് ലിഫ്റ്റ് പതപ്പിനെ ടാറ്റ അവതരിപ്പിക്കുന്നത്. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അതിനൊപ്പം തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും ഏകദേശം 22,000 രൂപയുടെ വര്‍ധനവാണ് പുതുക്കിയ പെട്രോള്‍ പതിപ്പിന്. എന്നാല്‍ 56,000 രൂപയുടെ വര്‍ധനവാണ് ഡീസല്‍ വകഭേദത്തില്‍ ഉണ്ടായിരിക്കുന്നത്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത. L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്‌സോണില്‍ ഇടംപിടിച്ചിട്ടുണ്ട്.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 110 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 110 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍.

പൊലീസ് കൂപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

ക്രാഷ് ടെസ്റ്റില്‍ ആദ്യമായി അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കിയ ഇന്ത്യന്‍ വാഹനമാണ് നെക്സോണ്‍. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി ബ്രേക്കിങ്ങ് സംവിധാനം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ നെക്സോണില്‍ കമ്പനി നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Monday, February 17, 2020, 19:42 [IST]
English summary
New Tata Nexon modified as a Police car. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X