ഫീച്ചറുകള്‍ നിറച്ച് നെക്സോൺ XZ+(S) വകഭേദത്തെ അവതരിപ്പിച്ച് ടാറ്റ
2020 ജനുവരിയിലാണ് ടാറ്റ തങ്ങളുടെ ജനപ്രീയ മോഡലുകളായ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ പതിപ്പുകളെ നവീകരിച്ച് വിപണിയില്‍ എത്തിച്ചത്. ടാറ്റ നിരയില്‍ ഏറെ അഭിമാനമായ മോഡല്‍ കൂടിയാണ് നെക്സോണ്‍.

പഴയ മോഡലില്‍ നിന്നും പുതുക്കി വിപണിയില്‍ എത്തി മോഡലിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. XE, XM, XZ, XZ+, XZ+ (O), XMA, XZA+ and XZA+ (O) എന്നിങ്ങനെ എട്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുക.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വകഭേദങ്ങള്‍ക്ക് ഒപ്പം XZ+(S) എന്നൊരു വകഭേദത്തെ കൂടി നിര്‍മ്മാതാക്കളായ ടാറ്റ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന പതിപ്പുകളായ ZX+, XZ+(O) എന്നിവയുടെ മധ്യത്തിലായിരിക്കും XZ+(S) എന്ന പുതിയ വകഭേദത്തിന്റെ സ്ഥാനം.

XZ+(O) -യാണ് പുതിയ വകഭേദത്തിന്റെ അടിസ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വകഭേദവും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പെട്രോള്‍ പതിപ്പിന് 10.10 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 11.60 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

XZ+(O) വകഭേദത്തില്‍ നല്‍കിയിട്ടുള്ള എല്ലാ ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളും പുതിയ പതിപ്പിലും ലഭ്യമാകും. ടാറ്റയുടെ iRA കണക്ട് ടെക്‌നോളജി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ലെതര്‍ സ്റ്റിയറിങ്ങ് വീല്‍, ഗിയര്‍നോബ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം എന്നീ ഫീച്ചറുകളും വാഹനത്തില്‍ ലഭ്യമാണ്.

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വകഭേദത്തിലും ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ഡീസല്‍ എന്‍ജിന്‍ 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. പുതുക്കിയ ബമ്പറാണ് നെക്‌സോണിന്റെ മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത.

അതിനൊപ്പം L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പില്‍ ഈ സവിശേഷതകളൊക്കെ ഉള്‍പ്പെടുത്തിയിരുന്നു.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്‌സോണില്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications