വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ടാറ്റ മോട്ടോർസ് 2020 ഡിസംബറിൽ തങ്ങളുടെ വാഹന നിരയ്ക്കായി വർഷാവസാന കിഴിവുകളും ആനുകൂല്യങ്ങളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ബ്രാൻഡിന്റെ 'ഫോറെവർ റേഞ്ചിന്റെ' തെരഞ്ഞെടുത്ത മോഡലുകളിൽ വർഷാവസാന കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ടിയാഗോ, ടിഗോർ, നെക്സോൺ, ഹാരിയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ഈ മാസത്തിൽ കമ്പനി ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, മറ്റ് പ്രത്യേക പാക്കേജുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. മോഡലിനെയും അതിന്റെ വേരിയന്റിനെയും ആശ്രയിച്ച് 65,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങളാണ് നിർമ്മാതാക്കൾ നൽകുന്നത്.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ടാറ്റാ മോട്ടോർസ് വർഷാവസാന കിഴിവുകളും ആനുകൂല്യങ്ങളും 2020 ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ നടത്തിയ പർച്ചേസുകൾക്ക് സാധുതയുള്ളതാണ്.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ വിൽക്കുന്ന ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലാണ് ടാറ്റ ടിയാഗോ. പരമാവധി 25,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ പഴയ കാർ ഡീലർക്ക് വിൽക്കുമ്പോൾ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷൻ ഓപ്ഷൻ ഉപയോഗിച്ച് സിംഗിൾ എഞ്ചിൻ ഓപ്ഷനിൽ ഹാച്ച്ബാക്ക് നിലവിൽ ലഭ്യമാണ്. ടാറ്റ ടിയാഗോയ്ക്ക് നിലവിൽ 4.7 ലക്ഷം മുതൽ 6.74 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ടിയാഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡിന്റെ കോംപാക്ട് സെഡാൻ ടാറ്റാ ടിഗോർ എന്ന മോഡൽ ഒരുങ്ങുന്നത്. 30,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ടിഗോർ വാഗ്ദാനം ചെയ്യുന്നത്, അതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ടിഗോറിലെ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ ടിയാഗോ ഹാച്ച്ബാക്കിന് തുല്യമാണ്. ടാറ്റാ മോട്ടോർസ് 5.39 ലക്ഷം മുതൽ 7.49 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിജയകരമായ എസ്‌യുവി മോഡലുകളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ. കോംപാക്ട്-എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി വാഗ്ദാനം ചെയ്യുന്നു. കോംപാക്ട്-എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളിൽ ആനുകൂല്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. നെക്‌സോൺ കോംപാക്ട്-എസ്‌യുവിക്ക് നിലവിൽ 6.99 ലക്ഷം മുതൽ 12.70 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായ ടാറ്റ ഹാരിയർ ഈ മാസം പരമാവധി 65,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

മുകളിലുള്ള ഓഫറുകളിൽ XZ +, XZA +, വിപണിയിൽ വിൽക്കുന്ന പ്രത്യേക ക്യാമോ & ഡാർക്ക് പതിപ്പ് മോഡലുകൾ ഉൾപ്പെടുന്നില്ല. എന്നാൽ ഈ വേറിയന്റുകൾക്ക് 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, December 4, 2020, 18:06 [IST]
English summary
Tata Offers Great End Of The Year Discounts For Its Portfolio. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X