സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ട്രോസിനെ അടുത്തിടെയാണ് ടാറ്റ അവതരിപ്പിക്കുന്നത്. ഇപ്പോഴിത് സെഡാന്‍ ശ്രേണിയിലേക്ക് ആള്‍ട്രോസിനെ അടിസ്ഥാനമാക്കി പുതിയ വാഹനത്തിന്റെ പണിപ്പുരയിലാണ് കമ്പനി.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ സെഡാന്‍ വാഹനവും വിപണിയില്‍ എത്തുക. കമ്പയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യവും വാഹനത്തില്‍ ഇടംപിടിക്കും. വിപണിയില്‍ എത്തിയാല്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അതേസമയം വാഹനത്തിന്റെ മറ്റ് വിവരങ്ങളോ എഞ്ചിന്‍ സംബന്ധിച്ച് വിവരങ്ങളോ ലഭ്യമല്ല. എന്നിരുന്നാലും നെക്‌സോണില്‍ കണ്ട പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ ഇടംപിടിച്ചേക്കും. അതോടൊപ്പം തന്നെ ആള്‍ട്രോസില്‍ കണ്ട ഫീച്ചറുകളും പുതിയ സെഡാനിലും ഇടംപിടിച്ചേക്കും.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടിഗോറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 5.75 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില. പഴയ പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് ഫെയ്‌സ് ലിഫ്റ്റ്പതിപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ബിഎസ് VI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ്. ടാറ്റയുടെ മുഖമുദ്ര തന്നെ മാറ്റിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെയും ആകര്‍ഷണം. പുതുക്കിയ ഗ്രില്ലും, പുതിയൊരു ബമ്പറും, ഫോഗ് ലാമ്പിനൊപ്പം തന്നെ ഇടംപിടിച്ചിരിക്കുന്ന ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ മുന്നിലെ സവിശേഷതയാണ്.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

കാല്‍നട സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ബോണറ്റിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിന്നില്‍ ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകളും, ഷാര്‍ക്ക്ഫിന്‍ ആന്റിനയും ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് പുതിയ നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള സവിശേഷതകള്‍ ഇതിനകം ടിഗോറില്‍ ലഭ്യമാണ്. എന്നിരുന്നാലും ത്രീ സ്പോക്ക് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവയാണ് അകത്തളത്തിലെ മറ്റ് സവിശേഷതകള്‍.

സെഡാന്‍ ശ്രേണിയില്‍ പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, ഹാര്‍മാന്‍ ഓഡിയോ സിസ്റ്റം എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. 2017 ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയ വാഹനം വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ച്ചത്.

Most Read Articles

Malayalam
English summary
Tata begins work on Altroz-based sedan. Read in Malayalam.
Story first published: Monday, March 9, 2020, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X