ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

ജനപ്രീയ ഹാച്ച്ബാക്ക് മോഡലായ ടിയാഗൊയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ. 4.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ടാറ്റ നിരയില്‍ നിന്നും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍കൂടിയാണ് ടിയാഗൊ.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

പുതിയ പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ത്താം എന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ പതിപ്പിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ പുതിയ പതിപ്പ് ബുക്ക് ചെയ്യാം. ഫെബ്രുവരി മാസത്തോടെ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

പുതിയ ബിഎസ് VI എഞ്ചിനൊപ്പം വാഹനത്തിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ ഫോഗ്‌ലാമ്പ്, സ്‌പോര്‍ട്ടിയായ മുന്‍ പിന്‍ ബമ്പറുകള്‍, മുന്‍പിലേക്ക് അല്‍പ്പം തള്ളി നില്‍ക്കുന്ന ബോണറ്റ് എന്നിവയാണ് പുതിയ പതിപ്പിലെ പ്രധാന മാറ്റങ്ങള്‍.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

സീറ്റ് അപ്‌ഹോള്‍സ്റ്ററിക്കുള്ള പുത്തന്‍ ഫാബ്രിക്സ് മാത്രമാണ് ഇന്റീരിയറിലെ പ്രകടമായ മാറ്റം. പുതിയ ടിയാഗോ വിക്ടറി യെല്ലോ, ഫ്‌ലേം റെഡ്, പിയര്‍സെന്റ് വൈറ്റ്, പ്യുര്‍ സില്‍വര്‍, ഡേറ്റോണ ഗ്രേ, ടെക്‌റ്റോണിക് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

വാഹനത്തിന്റെ അകത്തളത്ത് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അവതരിപ്പിക്കുന്നത് തുടരും. പക്ഷേ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ മികച്ച ഇന്റീരിയറിയിറാണ് പുതിയ പതിപ്പിന്റെ സവിശേഷത.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

അതായത് പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും 2020 ടാറ്റ ടിയാഗൊ വിപണിയിലെത്തുക. നിലവില്‍ വിപണിയിലുള്ള ടാറ്റ ടിയാഗൊയില്‍ അവതരിപ്പിച്ചിരിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

എഞ്ചിന്‍ നിലവില്‍ 83 bhp കരുത്തില്‍ 114 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ 1.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ ഉത്പാദനം ടാറ്റ നിര്‍ത്തി. ഡീസല്‍ എന്‍ജിന്‍ പരിഷ്‌കരിക്കുന്നതിലെ ഭാരിച്ച ചിലവ് പരിഗണിച്ചാണ് ഡീസല്‍ എഞ്ചിനെ ടാറ്റ കൈവിട്ടത്.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, 2020 ടിയാഗൊ എല്ലാ വകഭേദങ്ങളിലും സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ പോലുള്ള പ്രധാന സുരക്ഷാ സവിശേഷതകള്‍ കമ്പനി ഉള്‍പ്പെടുത്തും.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയാണ് മറ്റ് പ്രധാന സുരക്ഷാ സവിശേഷതകള്‍. 2016-ല്‍ പുറത്തിറങ്ങിയ ടിയാഗൊ നാല് വര്‍ഷങ്ങള്‍ക്ക ശേഷമാണ് ഇപ്പോള്‍ മുഖം മിനുക്കി നിരത്തിലെത്തുന്നത്. ഏകദേശം 20,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

ഹ്യുണ്ടായി സാന്‍ട്രോ, മാരുതു സുസുക്കി വാഗണ്‍ ആര്‍, ഡാറ്റ്സണ്‍ ഗോ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാണ് ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Wednesday, January 22, 2020, 19:20 [IST]
English summary
Tata Tiago facelift launched in India at Rs 4.60 lakhs. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X