ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

ആഭ്യന്തര വിപണിയിൽ പുതിയ വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. അടുത്ത മാസം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ നാല് ആഗോള അരങ്ങേറ്റങ്ങൾ നടക്കും.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

ജനുവരി 22 -ന് മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്‌ക്കെതിരേ മത്സരിക്കുന്ന ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ ഔദ്യോഗികമായി അവതരിപ്പിക്കും.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

ഫെയ്‌സ്‌ലിഫ്റ്റ്‌ ചെയ്ത ടിയാഗോയും ടിഗോറും അതേ തീയതി തന്നെ വിൽപ്പനയ്‌ക്കെത്തുമെന്ന് ആഭ്യന്തര നിർമ്മാതാക്കൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിച്ചു.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

ആവശ്യമുള്ള വിഭാഗങ്ങളിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒരിക്കലും മത്സരിക്കാത്ത ശ്രേണികളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ടാറ്റ ഈ വർഷം ഒരു സുപ്രധാന നീക്കം നടത്താൻ ഒരുങ്ങുകയാണ്.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

പരിഷ്കരിച്ച X1 പ്ലാറ്റ്‌ഫോമിലാണ് നിലവിലുള്ള ടിഗോർ ഒരുങ്ങുന്നത്, നെക്‌സോണിനും ടിയാഗോയ്ക്കും അടിസ്ഥാനമിടുന്നതും ഇതേ പ്ലാറ്റഫോം തന്നെയാണ്.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

ഇംപാക്റ്റ് ഡിസൈൻ ശൈലിയിലെത്തിയ ആദ്യത്തെ മോഡലുകളിൽ ഒന്നാണിത്. 2017 ന്റെ തുടക്കത്തിൽ വിപണിയിൽ എത്തിയതിനുശേഷം മികച്ച പ്രകടനമാണ് ടിഗോർ കാഴ്ച്ചവയ്ച്ചത്. കൂപ്പെയ്ക്കു സമാനമായ റൂഫും മികച്ച വില നിർണയവും വാഹനം വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

എന്നിരുന്നാലും, ഏകദേശം മൂന്ന് വർഷത്തോളം വിപണിയിൽ ഉണ്ടായിരുന്ന, നാല് മീറ്ററിൽ താഴെയുള്ള സെഡാനിന് ഒരു നവീകരണം ആവശ്യമാണ്. ഈ നവീകരണമാണ് ടാറ്റ വാഹനത്തിന് നൽകുന്നത്.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

2020 ടാറ്റാ ടിഗോർ അതിന്റെ പരിഷ്കരിച്ച ടിയാഗോ ഹാച്ച്ബാക്ക് സഹോദരനുമായി സാമ്യമുള്ളതാണ്. പുതിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ ഹാരിയറിലും, ആൾട്രോസിലും നിലവിലുള്ള ഷാർപ്പ് ഇംപാക്റ്റ് ഡിസൈൻ 2.0 സ്റ്റൈലിംഗിന് അനുസൃതമായി വരുന്നതിനാലാണിത്.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

ട്രൈ-ആരോ പാറ്റേണിലുള്ള പുനർക്രമീകരിച്ച പ്രൊജക്ടർ ഹെഡ്‌ലാമ്പുകള്‍, സ്ഥാനം മാറ്റിയ ടേൺ ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

കൂടാതെ നവീകരിച്ച എയർ ഡാമുകൾ, പരിഷ്കരിച്ച എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവയാണ് ഡിസൈൻ ഹൈലൈറ്റുകൾ. ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള സവിശേഷതകൾ ഇതിനകം ടിഗോറിൽ ലഭ്യമാണ്.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

2020 ടാറ്റ ടിയാഗോ, ടിഗോർ എന്നിവയുടെ ഡെലിവറികൾ ആൽ‌ട്രോസിനൊപ്പം ആരംഭിക്കും. അംഗീകൃത ഷോറൂമുകളിലുടനീളം 11,000 രൂപയ്ക്ക് വാഹനങ്ങളുടെ ബുക്കിംഗും നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

ടാറ്റ ടിയാഗോ, ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ജനുവരി 22 -ന് വിപണിയിലെത്തും

പവർ‌ട്രെയിനിനെ സംബന്ധിച്ചിടത്തോളം, മാരുതി സുസുക്കി ഡിസയറിന്റെ എതിരാളിയായ വാഹനം ബി‌എസ്‌ VI മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്കരിച്ച 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Tata Tiago Tigor facelift India launch on 22 january. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X