ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ടാറ്റ മോട്ടോർസ് തങ്ങളുടെ പുതിയ മോഡൽ നിരയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായി അറിയിച്ചു. ടിയാഗോ, ടൈഗോർ, നെക്സോൺ എന്നിവയുടെ പുതുക്കിയ, ബഎസ് VI കംപ്ലയിന്റ് മോഡലുകൾക്കായിട്ടാണ് കമ്പനി ബുക്കിംഗ് തുറന്നിരിക്കുന്നത്.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഈ പ്രഖ്യാപനത്തോടെ ടാറ്റ മോട്ടോർസ് ഔദ്യോഗികമായി ബഎസ് VI എഞ്ചിൻ നിലവാരത്തിലേക്ക് മാറാൻ തുടങ്ങി. പുതിയ ടിയാഗോ, ടൈഗോർ, നെക്സോൺ എന്നിവയിൽ പുതുക്കിയ ഡിസൈൻ ഘടകങ്ങൾ അവതരിപ്പിക്കുന്നു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

മാത്രമല്ല വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം വില വരും തലമുറ മോഡലുകൾക്ക് പ്രതീക്ഷിക്കുന്നു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

മൂന്ന് മോഡലുകളും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ടാറ്റയുടെ അംഗീകൃത ഡീലർ നെറ്റ്‌വർക്ക് വഴിയും 11,000 രൂപയ്ക്ക് ബുക്ക് ചെയ്യാൻ കഴിയും.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

മൂന്ന് കാറുകളും വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിനു പിന്നാലെ ഇന്ത്യയിൽ വാഹനങ്ങൾ വിൽപ്പനയ്ക്കത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ബി‌എസ്-VI ലേക്ക് പരിവർത്തനത്തിനായി ടാറ്റ മോട്ടോർസ് ശക്തമായി പ്രവർത്തിക്കുന്നു. ആദ്യമായി ബി‌എസ്‌-VI ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ഒരേസമയം അവതരിപ്പിക്കുന്നു എന്ന നാഴികക്കല്ല് കൈവരിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ടാറ്റാ മോട്ടോർസിലെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ശ്രേണിയിലെ മുൻ‌നിര പ്രകടനം കാഴ്ചവയ്ക്കുമ്പോൾ സുസ്ഥിരതാ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പുതുതായി രൂപകൽപ്പന ചെയ്തതും പുതുക്കിയതുമായ ഈ വാഹന നിര.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഉപഭോക്താക്കൾക്കും വ്യവസായത്തിനും ഒരുപോലെ നൂതന ഗതാഗത പരിഹാരങ്ങൾ നൽകിക്കൊണ്ട് പുതിയ ശ്രേണി ശുദ്ധവും ഹരിതവുമായ ഇന്ത്യയിലേക്ക് സംഭാവന ചെയ്യുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

കൂടുതൽ ആത്മവിശ്വാസമുള്ള ലുക്ക് കാഴ്ച്ചവയ്ക്കുന്ന കാറാണ് പുതിയ ടാറ്റ ടിയാഗോ. ഹാച്ച്ബാക്കിൽ മിക്കവാറും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ തുടരും, പക്ഷേ കൂടുതൽ ആഢംബരമായി കാണപ്പെടുന്ന ഇന്റീരിയറുകളായിരിക്കും നിർമ്മാതാക്കൾ ഒരുക്കുന്നത്.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ ടിയാഗോയ്ക്കുള്ള എഞ്ചിൻ സവിശേഷതകളെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും, 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന നിലവിലെ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിൻ വാഹനത്തിൽ പ്രതീക്ഷിക്കാം. ബഎസ് VI നവീകരണം കാരണം കരുത്ത്, പെർഫോമൻസ് കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ടിയാഗോ എത്തും. നിലവിലെ തലമുറ ടിയാഗോ പെട്രോൾ മോഡലുകളുടെ എക്സ്-ഷോറൂം വില 4.40 ലക്ഷം മുതൽ 6.37 ലക്ഷം രൂപ വരെയാണ്. ടിയാഗോയ്ക്ക് കരുത്ത് പകരുന്ന നിലവിലെ 1.0 ലിറ്റർ ഡീസൽ എഞ്ചിൻ ടാറ്റ നിർത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ ബഎസ് VI കംപ്ലയിന്റ് ടാറ്റാ ടിഗോർ മുൻ വശത്ത് പുനർ‌രൂപകൽപ്പന ചെയ്ത ഡിസൈനുമായി എത്തുന്നു, കൂടാതെ എൽ‌ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ‌ക്കൊപ്പം ഷാർപ്പ് ഹെഡ് ലാമ്പുകൾ, പുനർ‌ രൂപകൽപ്പന ചെയ്ത മുൻ ബമ്പറുകൾ‌, പുതിയ ഫോഗ് ലാമ്പുകൾ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ അപ്ഹോൾസ്റ്ററി, അകത്ത് പുതിയ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹർമാനിൽ നിന്നുള്ള എട്ട് സ്പീക്ക് ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

2020 ടാറ്റ ടിഗോറിൽ 1.2 ലിറ്റർ മുന്ന് സിലിണ്ടർ റിവോട്രോൺ എഞ്ചിനായിരിക്കും. 84 bhp കരുത്തും 114 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി എഞ്ചിൻ വിപണിയിൽ എത്തും.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

വീണ്ടും, ഡീസൽ മോഡലുകൾ മുന്നോട്ട് പോകില്ല. നിലവിലെ തലമുറ ടാറ്റാ ടൈഗോർ പെട്രോൾ മോഡലുകളുടെ എക്സ്-ഷോറൂം വില 5.50 ലക്ഷം മുതൽ 7.45 ലക്ഷം രൂപ വരെയാണ്.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

മുൻവശത്ത് പുതിയ ബമ്പർ, ബോണറ്റ് ഡിസൈനുകൾ, പുതിയ ഗ്രില്ല്, പുനർ രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകൾ, എൽ‌ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ‌ക്കൊപ്പം ഷാർപ്പ് ഹെഡ് ലാമ്പുകൾ എന്നിവ 2020 ടാറ്റ നെക്‌സോണിന്റെ സവിശേഷതകളാണ്.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഇന്റീരിയറുകളെക്കുറിച്ചുള്ള വിവരങ്ങൾ കാര്യമായും ലഭിച്ചല്ലെങ്കിലും, പുതിയ 2020 നെക്സോൺ ബഎസ് VI മോഡൽ ഫീച്ചറുകളിൽ സമ്പന്നമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം കമ്പനി നെക്സോൺ വാഗ്ദാനം ചെയ്യും.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

108 bhp കരുത്തും 170 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് നിലവിലെ തലമുറ മോഡലുകളിൽ 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ ബഎസ് VI നിരവാരത്തിലും വാഗ്ദാനം ചെയ്യുന്നത് തുടരും.

ടാറ്റ ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ ബഎസ് VI പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. നിലവിലെ തലമുറ നെക്സോൺ മോഡലുകൾക്ക് 6.58 ലക്ഷം മുതൽ 11.10 ലക്ഷം രൂപ വരെയാണ് എക്‌സ്‌-ഷോറൂം വില.

More from DriveSpark

Article Published On: Tuesday, January 14, 2020, 12:27 [IST]
English summary
New Tata Tiago, Tigor & Nexon BS6 Bookings Open For Rs 11,000: Expected Prices And Other Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X