ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി ടാറ്റ നിരയില്‍ സംഭവിക്കുന്നത്. 2020 -ന്റെ തുടക്കത്തില്‍ തന്നെ അതിന് വാഹന വിപണി സാക്ഷിയാകുകയും ചെയ്തു. ഓട്ടോ എക്‌സ്‌പോയിലും നിരവധി പുതിയ വാഹനങ്ങളെ ടാറ്റ പരിചയപ്പെടുത്തി.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ടാറ്റയുടെ ഇലക്ട്രിക്ക് വാഹനമായ ടിഗോറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൊത്തത്തില്‍ മൂടിപൊതിഞ്ഞായിരുന്നു വാഹനത്തിന്റെ പരീക്ഷണ ഓട്ടം. കാഴചയില്‍ വാഹനം ടിഗോര്‍ ആണെന്ന് തോന്നുമെങ്കിലും ഇലക്ട്രിക്ക് വാഹനം എന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ടെക് വിത്ത് എഎംജി എന്നൊരു യുട്യൂബ് പ്ലാറ്റ്‌ഫോം ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ കാറുകളെപ്പോലെ ശബ്ദമില്ലാത്തതുകൊണ്ടാണ് ടിഗോറിന്റെ ഇലക്ട്രിക്ക് വാഹനമാണിത് എന്ന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിഗോര്‍ ഇലക്ട്രിക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണിതെന്നും വ്യക്തം. വലിയ മാറ്റങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷാം. അടുത്തിടെ ടിഗോറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ഗ്രില്‍ എന്നിവയൊക്കെ വാഹനത്തിന്റെ പുതിയ സവിശേഷതകളില്‍ ഇടംപിടിച്ചേക്കും. പുതുക്കിയ അലോയി വീലുകളാകും വശങ്ങളെ മനോഹരമാക്കുക.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പിന്നിലെ ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹര്‍മാനില്‍ നിന്നുള്ള അപ്ഡേറ്റ് ചെയ്ത ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തെ മാറ്റങ്ങളില്‍ ഉള്‍പ്പെടും.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണ്‍ ഇലക്ട്രിക്കില്‍ കണ്ട രീതിയിലുള്ള ഇലക്ട്രിക്ക് വാഹനം എന്ന് സൂചിപ്പിക്കുന്ന ട്രിമ്മുകളും ആക്സന്റുകളും ഡാഷ്ബോര്‍ഡില്‍ ഇടംപിടിച്ചേക്കും. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വ്യക്തമല്ല. അടുത്തിടെയാണ് സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ടിഗോര്‍ ഇലക്ട്രിക്ക് കൈമാറി തുടങ്ങിയത്.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

9.44 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ടിഗോര്‍ ഇലക്ട്രിക്ക് മൂന്ന് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്. വാഹനത്തിന്റെ ലോംഗ് റേഞ്ച് പതിപ്പ് മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ശ്രേണി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, മലിനീകരണമില്ലായ്മ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ടിഗോര്‍ ഇലക്ട്രിക്ക് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

21.5 കിലോവാട്ട് വലിപ്പമുള്ള ബാറ്ററി പായ്ക്കാണ് പുതിയ ടിഗോര്‍ ഇലക്ട്രിക്കില്‍ ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 213 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രൈവ്, സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളുമായാണ് വാഹനം എത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
2020 Tata Tigor Electric Facelift Spied on Test for the First Time. Read in Malayalam.
Story first published: Thursday, March 5, 2020, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X