അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ ടിഗോര്‍ ഇവി; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്
സെഡാന്‍ വാഹനമായ ടിഗോറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ വിപണിയില്‍ അവതരിപ്പിക്കുന്നത്. അതിന് പിന്നാലെ ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചു.

2020 മാര്‍ച്ച് മാസത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ടിഗോര്‍ ഇവിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പൂര്‍ണമായും മുടിക്കെട്ടിയായിരുന്നു അന്ന് വാഹനത്തിന്റെ പരീക്ഷണയോട്ടം. എന്നാല്‍ ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ വീണ്ടും പുറത്തുവന്നു.

ഇത്തവണ മൂടിക്കെട്ടലുകള്‍ ഒന്നും തന്ന ഇല്ലെന്ന് വേണം പറയാന്‍. ടീം ബിഎച്ച്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനോട് സാമ്യമുള്ള ഡിസൈനാണ് പുതിയ ടിഗോര്‍ ഇവിക്കും ടാറ്റ നല്‍കിയിരിക്കുന്നത്.

മുന്നിലും പിന്നിലും എല്ലാം ആ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പുതുക്കിയ ഗ്രില്ലും, പ്രൊജക്ട ഹെഡ്‌ലാമ്പുകളും, ഫോഗ് ലാമ്പുകളും, പുതിയ ബമ്പറുമാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

പിന്‍ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പിന്‍ഭാഗത്ത്, ബൂട്ട് ലിഡില്‍ ഒരു നീല സ്ട്രിപ്പ് ലഭിക്കുന്നു. കൂടാതെ റൂഫില്‍ സ്പോയ്ലറും ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും കാണാന്‍ സാധിക്കും.

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. പുതിയ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലും ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചേക്കുമെന്നാണ് സൂചന. ഹര്‍മനില്‍ നിന്നുള്ള അപ്‌ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തെ മാറ്റങ്ങളില്‍ ഉള്‍പ്പെടും.

നെക്സോണ്‍ ഇലക്ട്രിക്കില്‍ കണ്ട രീതിയിലുള്ള ഇലക്ട്രിക്ക് വാഹനം എന്ന് സൂചിപ്പിക്കുന്ന ട്രിമ്മുകളും ആക്‌സന്റുകളും ഡാഷ്‌ബോര്‍ഡില്‍ ഇടംപിടിച്ചേക്കും. പുതുക്കിയ അലോയി വീലുകളാകും വശങ്ങളെ മനോഹരമാക്കുക.

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് 9.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടിഗോര്‍ ഇവി മൂന്ന് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്.

വാഹനത്തിന്റെ ലോംഗ് റേഞ്ച് പതിപ്പ് മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ശ്രേണി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, മലിനീകരണമില്ലായ്മ എന്നിവ വാഗ്ദാനം ചെയ്യുന്നു. 21.5 കിലോവാട്ട് വലിപ്പമുള്ള ബാറ്ററി പായ്ക്കാണ് പുതിയ ടിഗോര്‍ ഇവിയില്‍ ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 213 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രൈവ്, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications








