ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

ഈ കലണ്ടർ വർഷത്തിൽ മൂന്ന് വാഹനങ്ങൾ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. കഴിഞ്ഞ മാസം ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളെല്ലാം കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

ഈ വർഷം ആദ്യം, ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകൾക്കൊപ്പം ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കും നെക്സോൺ ഇവിയും ടാറ്റ പുറത്തിറക്കി. നിർമ്മാതാക്കളുടെ വാഹന നിരയിലേക്ക് മൂന്ന് വാഹനങ്ങൾ കൂടി വരികയാണ്:

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

1. ടാറ്റ ഗ്രാവിറ്റാസ്:

ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പ് 2019 ജനീവ മോട്ടോർ ഷോയിൽ ഒരു വർഷം മുമ്പ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുകയും അതിന്റെ അവസാന നിർമ്മാണ പതിപ്പ് കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ഉണ്ട്, അവസാന നിരയിലെ സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി പിന്നിലേക്ക് നീളം കൂട്ടിയിരിക്കുന്നു, അതോടൊപ്പം പിൻഭാഗത്ത് റൂഫിന് കൂടുതൽ ഉയരവും ലഭിക്കുന്നു.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

ഹാരിയറിൽ 170 bhp കരുത്തും 350 Nm torque ഉം വികസിപ്പിക്കുന്ന ഫിയറ്റിൽ നിന്ന് കടംകൊണ്ട അതേ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഗ്രാവിറ്റാസിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് പവർട്രെയിൻ ഘടിപ്പിച്ചിരിക്കുന്നത്.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

2. ടാറ്റ HBX:

സിയറ ഇവി കൺസെപ്റ്റിനൊപ്പം 2020 ഓട്ടോ എക്‌സ്‌പോയിൽ HBX -ന്റെ ആഗോളതലത്തിലുള്ള അരങ്ങേറ്റവും ടാറ്റ നടത്തിയിരുന്നു. ഈ വർഷാവസാനം വിപണിയിൽ എത്തിക്കുന്നതിനായി H2X കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ റെഡി പതിപ്പാണിത്.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

മാരുതി സുസുക്കി എസ്-പ്രസ്സോ, മഹീന്ദ്ര KUV100 NXT, റെനോ ക്വിഡ് എന്നിവയ്‌ക്കെതിരേ മത്സരിക്കുന്ന മൈക്രോ എസ്‌യുവിയാണിത്. ഹോൺബിൽ എന്ന് കമ്പനിക്കുള്ളിൽ ആന്തരികമായി അറിയപ്പെടുന്ന വാഹനം, ബ്രാൻഡിന്റെ എസ്‌യുവി നിരയിൽ അഞ്ച് സീറ്റർ നെക്‌സോണിന് താഴെയായി സ്ഥാപിക്കും.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

ALFA (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽപ്പന്നമാണിത്. ഭാവിയിൽ ടാറ്റയുടെ 4.3 മീറ്ററിൽ താഴെ നീളമുള്ള എല്ലാ മോഡലുകളും ഒരുങ്ങുന്നത് ഈ പ്ലാറ്റ്ഫോമിലായിരിക്കും.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

ബി‌എസ്‌ VI കംപ്ലയിന്റ് റെവോട്രോൺ പെട്രോൾ എഞ്ചിനാണ് സബ്-നാല് മീറ്റർ എസ്‌യുവിക്ക് കരുത്ത് പകരുന്നത്, അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയബോക്സുകൾ വാഹനം വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

3. ടാറ്റ ആൾട്രോസ് ഇവി:

ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പ് ദീപാവലി കാലയളവിൽ അല്ലെങ്കിൽ 2021 ന്റെ തുടക്കത്തിൽ ഷോറൂമുകളിൽ എത്തി ചേരാൻ സാധ്യതയുണ്ട്.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

നെക്സോൺ ഇവിയുടെ അഗ്രസീവ് വിലനിർണ്ണയം കണക്കിലെടുക്കുമ്പോൾ, സീറോ-എമിഷൻ ആൾട്രോസിന് ഏകദേശം 10 ലക്ഷം രൂപയോളം എക്സ്-ഷോറൂം വില വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഉടൻ വിപണിയിൽ എത്തുന്ന മൂന്ന് ടാറ്റ മോഡലുകൾ

പൂർണ്ണ ചാർജിൽ 250 മുതൽ 300 കിലോമീറ്റർ വരെ മൈലേജ് വാഹനം നൽകും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കൂടാതെ വാഹനത്തിന്റെ പെട്രോൾ ഡീസൽ മോഡലുകളുമായി ഇവി നിരവധി സമാനതകൾ പങ്കിടാം.

Most Read Articles

Malayalam
English summary
Tata to launch 3 New models in India this year. Read in Malayalam.
Story first published: Wednesday, March 25, 2020, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X