കിയ സോനെറ്റിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ
2020 ഓട്ടോ എക്‌സ്‌പോയിൽ കിയ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവി പുതിയ കൺസെപ്റ്റായ സോനെറ്റ് പ്രദർശിപ്പിച്ചു. ഇന്ത്യയിൽ നടന്ന ചടങ്ങിൽ ആഗോള അരങ്ങേറ്റം കുറിച്ച ഈ വാഹനം ഉടൻ തന്നെ വിപണിയിലെത്തും. വളരെ ആകർഷകമായി കാണപ്പെടുന്ന ഒരു വാഹനമാണ് കിയ സോനെറ്റ്, കാറിനെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്ക് പരിശോധിക്കാം.

ഡീസൽ ഓട്ടോമാറ്റിക്ക് പതിപ്പ് ലഭ്യമാവും
ഓട്ടോമാറ്റിക് ഗിയർബോക്സ് ഇന്ത്യയിൽ വളരെ പ്രചാരമുള്ള ഒന്നാണ്, എൻട്രി ലെവൽ കാറുകൾ പോലും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി AMT ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നു.

ഡീസൽ വാഹനത്തിന്റെ ഉയർന്ന ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് ഗിയർബോക്സിന്റെ ആയാസവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കിയ സോനെറ്റ് തൃപ്തരാക്കും.

പുതിയ കിയ സോണറ്റിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യും. ഇത് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുമായി വരും. സോണറ്റിന്റെ പെട്രോൾ പതിപ്പിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കാൻ സാധ്യതയുണ്ട്.

വിഭാഗത്തിലെ ആദ്യ സവിശേഷതകൾ
കഴിഞ്ഞ വർഷം സെൽറ്റോസിൽ നിരവധി ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകൾ കിയ അവതരിപ്പിക്കുകയും വളരെയധികം ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്തു. സോനെറ്റിലും, ബ്രാൻഡ് ഇതേ ആശയം പിൻതുടരും.

കാറിന്റെ അനാച്ഛാദന വേളയിൽ കിയ രണ്ട് ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകൾ വെളിപ്പെടുത്തിയെങ്കിലും നിർമ്മാണ പതിപ്പിന് ഇതിൽ കൂടുതൽ ലഭിച്ചേക്കാം. ബോസ് ഓഡിയോ സിസ്റ്റവും, വെന്റിലേറ്റഡ് സീറ്റുകളും സോനെറ്റിന് ലഭിക്കുമെന്നാണ് കിയ പറയുന്നത്. ഇഴ രണ്ടും വിഭാഗത്തിൽ ആദ്യമായി വരുന്ന സവിശേഷതകളാണ്.

എഞ്ചിൻ ഓപ്ഷനുകൾ
സോനെറ്റിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. ഹ്യുണ്ടായി വെന്യു, ഗ്രാൻഡ് i10 നിയോസ് എന്നിവയിൽ വരുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, കിയ സെൽറ്റോസിൽ നിന്നും ഡി-ട്യൂൺ ചെയ്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, ഹ്യുണ്ടായി വെന്യുവിൽ വരുന്ന ഉയർന്ന പ്രവർത്തനക്ഷമതയുള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവയാണ് വാഹനത്തിന് ലഭിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ.

ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോം
കിയയും ഹ്യുണ്ടായി മോട്ടോർ കമ്പനിയും സഹോദര ബ്രാൻഡുകളാണെന്നും ആഗോള വിപണിയിൽ പരസ്പരം ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും നമ്മൾ മനസ്സിലാക്കണം.

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹ്യുണ്ടായി വെന്യുവിന്റെ പ്ലാറ്റ്ഫോം പുതിയ സോനെറ്റും ഉപയോഗപ്പെടുത്തുമെങ്കിലും ഇരു വാഹനങ്ങളും പരസ്പരം തികച്ചും വ്യത്യസ്തമാണ്.

വ്യത്യസ്ഥമായ ഗിയർബോക്സ്
സോനെറ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് iMT അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുമെന്ന് കിയ അനാച്ഛാദന വേളയിൽ പ്രഖ്യാപിച്ചിരുന്നു. ക്ലച്ച് പെഡൽ ഉപയോഗിക്കാതെ ഗിയറുകൾ മാറ്റാൻ ഡ്രൈവർമാരെ അനുവദിക്കുന്ന ക്ലച്ച് ലെസ് മാനുവൽ ട്രാൻസ്മിഷനായിരിക്കും ഇത്.

തിരക്കേറിയ സമയത്തെ ട്രാഫിക്കിൽ ഈ വാഹനം ഓടിക്കുന്നത് തികച്ചും ആശ്വാസകരമായിരിക്കും. വാഹനത്തിന്റെ വില വളരെ മത്സരാധിഷ്ഠിതമായി നിലനിർത്താനും iMT കിയയെ അനുവദിക്കും.

90% നിർമ്മാണത്തിന് തയ്യാറായതാണ് സോനെറ്റ് കൺസെപ്റ്റ്
2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കിയ സോനെറ്റ് കൺസെപ്റ്റ് നിർമ്മാണ പതിപ്പിന് 90% സമാനമാണ്. വാഹനത്തിന്റെ ഇന്റീരിയർ കിയ വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, കൂറ്റൻ അലോയ് വീലുകൾ, അഗ്രസീവായുള്ള ബമ്പർ ഡിസൈൻ എന്നിവ പോലുള്ള സവിശേഷതകൾ ഇല്ലാതെ, കാർ ഉൽപാദനത്തിന് തയ്യാറാണെന്ന് തോന്നുന്നു.

ഹ്യുണ്ടായി വെന്യുയേക്കാൾ സ്പോർടിയാണ്
വെന്യുയുമായി താരതമ്യപ്പെടുത്തുമ്പോൾ കിയ സോണറ്റിൽ ഒരു സ്‌പോർടി സസ്‌പെൻഷൻ സജ്ജീകരണം ലഭിക്കും. കാറിന്റെ നിർമ്മാണ പതിപ്പ് യുവാക്കളെ ലക്ഷ്യം വച്ചുള്ളതാണ്, അതിനാലാണ് വാഹനത്തിന് കൂടുതൽ അഗ്രസീവായ ഡ്രൈവ്, ഷാർപ്പ് ഹാൻഡിലിംഗ്, സ്റ്റിയറിംഗ് ഫീഡ്‌ബാക്ക് എന്നിവ കമ്പനി നൽകുന്നത്.

ഏറ്റവും താങ്ങാവുന്ന കിയ!
ഇന്ത്യൻ വിപണിയിലെ കിയയിൽ നിന്നുമുള്ള ഏറ്റവും താങ്ങാനാവുന്ന വാഹനമായി സോനെറ്റ് മാറും. പുതിയ കാറിന്റെ വില ഏകദേശം ഏഴ് ലക്ഷം രൂപയായിരിക്കും. കൂടാതെ കിയ ഇന്ത്യയിലെ സെഡാൻ ഹാച്ച്ബാക്ക് വിഭാഗത്തിലേക്കും പ്രവേശിക്കാൻ പദ്ധതിയിടാത്തതിനാൽ, സോനെറ്റ് ബ്രാൻഡിൽ നിന്നുമുള്ള ഏറ്റവും താങ്ങാവുന്ന വാഹനമായി തുടരും.


Click it and Unblock the Notifications








