കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

കിയയുടെ മുൻനിര എസ്‌യുവി മോഡലാണ് ടെല്ലുറൈഡ്. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. കൊളറാഡോയിലെ ടെല്ലുറൈഡ് നഗരത്തിന്റെ പേരിനെ ആസ്പദമാക്കിയാണ് ഈ കാറിന് പേരിട്ടിരിക്കുന്നത്.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

2016 -ൽ ഒരു കൺസെപ്റ്റായിട്ടാണ് വാഹനം ആദ്യം അവതരിപ്പിച്ചത്. മൂന്ന് വർഷത്തിന് ശേഷം 2019 -ൽ നോർത്ത് അമേരിക്കൻ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് കിയ എസ്‌യുവി പുറത്തിറക്കിയത്. ടെല്ലുറൈഡ് അതിന്റെ DNA ഹ്യുണ്ടായി പാലിസേഡുമായി പങ്കിടുന്നു, ഇരു വാഹനങ്ങളുടെ വിലയും തുല്യമാണ്.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

ഒരു ഫുൾ സൈസ് എസ്‌യുവിയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും സുരക്ഷാ സാങ്കേതികതയുമായാണ് കിയ ടെല്ലുറൈഡ് വരുന്നത്. ശക്തമായ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നു, അതോടൊപ്പം താരതമ്യേന കൂടുതൽ താങ്ങാവുന്നതും പണത്തിന് എതിരാളികളേക്കാൾ മികച്ച മൂല്യവുമാണ് എസ്‌യുവി നൽകുന്നത്. ഏറ്റവും വലിയ കിയയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം അഞ്ച് പോയിന്റുകളിലായി ഞങ്ങൾ പങ്കുവയ്ക്കുന്നു.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

1. അളവുകളും ബാഹ്യ രൂപകൽപ്പനയും

മറ്റെല്ലാ കിയ കാറുകളെയും പോലെയും, ടെല്ലുറൈഡിനും കിയയുടെ സിഗ്‌നേച്ചർ ടൈഗർ നോസ് ഗ്രില്ല ലഭിക്കുന്നു, കൂടാതെ നെടുനീളെ സ്ഥാപിച്ചിരിക്കുന്ന വലിയ ഹെഡ്‌ലാമ്പുകൾക്കൊപ്പം ടേൺ ഇൻഡിക്കേറ്ററുകളായിട്ടും പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎല്ലുകളും ലഭിക്കുന്നു. പിൻഭാഗത്ത്, തലതിരിഞ്ഞ L-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളാണ്. ഇതിനുള്ളിൽ രണ്ട് എൽഇഡി എലമെന്റുകളും കമ്പനി നൽകുന്നു. കാറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന സൂക്ഷ്മവും വൃത്തിയുമുള്ളതായി നിർമ്മാതാക്കൾ സൂക്ഷിച്ചിട്ടുണ്ട്.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

വലുപ്പത്തിന്റെ കാര്യത്തിൽ, ടെല്ലുറൈഡിന് 5000 mm നീളവും 1990 mm വീതിയും 1750 mm ഉയരവും, കൂടാതെ 2900 mm വീൽബേസും ലഭിക്കുന്നു. കൂടുതൽ വ്യക്തനമാക്കാൻ, ഇന്ത്യൻ-സ്പെക്ക് ഫോർഡ് എൻ‌ഡവറിന് 4903 mm നീളവും, 1869 mm വീതിയും, 1837 mm ഉയരവും, 2850 mm വീൽബേസുമാണ് ലഭിക്കുന്നത്. ടെല്ലുറൈഡ് എൻഡവറനേക്കാൾ 97 mm നീളവും 153 mm വീതിയുമുള്ളതാക്കുന്നു. എന്നാൽ അതോടൊപ്പം കിയ എസ്‌യുവിക്ക് ഫോർഡിനേക്കാൾ 87 mm ഉയരം കുറവാണ്.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

2. പവർട്രെയിൻ

കിയ ടെല്ലുറൈഡ് അതിന്റെ ഘടകങ്ങൾ ഹ്യുണ്ടായി പാലിസേഡുമായി പങ്കിടുന്നു. പാലിസേഡിലെ അതേ 3.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. 6,000 rpm -ൽ 295 bhp കരുത്തും 5200 rpm -ൽ 355 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന പാലിസേഡിൽ നിന്ന് വ്യത്യസ്തമായി, ടെല്ലുറൈഡിന് ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനോ അല്ലെങ്കിൽ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റമോ ലഭിക്കും.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

3. ഇന്റീരിയറുകളും സവിശേഷതകളും

വാഹനത്തിന്റെ വലിയ വലിപ്പം കൊണ്ട് ടെല്ലുറൈഡിന് ഏഴ്- അല്ലെങ്കിൽ എട്ട് സീറ്റ് ഓപ്ഷനുകൾ ഉണ്ടായിരിക്കാം. ഏഴ് സീറ്റ് പതിപ്പിന് മുൻ നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. എക്സ്റ്റീരിയറുകൾ പോലെ, എസ്‌യുവിയുടെ ഇന്റീരിയറുകളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഡബിൾ സ്റ്റിച്ച്ഡ് ക്വിൾട്ടഡ് നാപ്പ ലെതർ അപ്ഹോൾസ്റ്ററി, സിമുലേറ്റഡ് ബ്രഷ്ഡ് മെറ്റൽ, മാറ്റ്-ഫിനിഷ്ഡ് വുഡ് ഇൻസേർട്ടുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

സവിശേഷതകളുടെ കാര്യത്തിൽ, ഹാർമോൺ കാർഡനിൽ നിന്നുള്ള സൗണ്ട് സിസ്റ്റത്തോടുകൂടിയ 10.25 ഇഞ്ച് TFT എൽസിഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, സറൗണ്ട് വ്യൂ മോണിറ്റർ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ കിയ ടെല്ലുറൈഡ് വാഗ്ദാനം ചെയ്യുന്നു. 360 ഡിഗ്രി വെന്റുകൾ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, കിയയുടെ UVO കണക്റ്റഡ്-കാർ ടെക്, ആറ് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവയും റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന പിൻ ക്ലൈമറ്റ് കൺട്രോളുകൾ.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

4. സുരക്ഷാ സാങ്കേതികത

കംഫർട്ട്, ഇക്കോ, സ്പോർട്ട്, സ്മാർട്ട്, സ്നോ, മഡ്, സാൻഡ് എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമായാണ് ടെല്ലുറൈഡിൽ വരുന്നത്. സുരക്ഷാ ക്രമീകരണങ്ങളിൽ പിന്നിൽ നിന്ന് വരുന്ന കാറുകളെ കണ്ടെത്തുകയും വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതുമായ സേഫ് എക്സിസ്റ്റ് അസിസ്റ്റ് (SEA) എന്ന സാങ്കേതികവിദ്യ ഉൾപ്പെടുന്നു.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

ഫോർവേഡ് കൂളിഷൻ-അവോയ്ഡൻസ് അസിസ്റ്റ് (FCA), ഏഴ് എയർബാഗുകൾ, ABS, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റൻഷൻ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡൗൺ‌ഹിൽ ബ്രേക്ക് കൺട്രോൾ, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഒരുക്കിയിരിക്കുന്നു.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

5. വിലയും എതിരാളികളും

LX, S, EX, SX എന്നിങ്ങനെ നാല് വ്യത്യസ്ത പതിപ്പുകളിൽ കിയ ടെല്ലുറൈഡ് വാഗ്ദാനം ചെയ്യുന്നു. ഓപ്ഷനുകളും നികുതികളും ഇല്ലാതെ അടിസ്ഥാന LX പതിപ്പിന് 31,890 യുഎസ് ഡോളർ വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തന്നത്, ഇത് ഇന്ത്യൻ കറൻസിയിൽ 24,11,604 രൂപയായി മാറുന്നു. അതേസമയം, ഏറ്റവും ഉയർന്ന SX പതിപ്പിന് 41,790 യുഎസ് ഡോളറാണ്, ഇത് ഏകദേശം 31.60 ലക്ഷം രൂപ വില വരും.

കിയയുടെ മുൻനിര എസ്‌യുവി ടെല്ലുറൈഡിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

ഈ വിലനിലവാരത്തിൽ, ടെല്ലുറൈഡ് നേരിട്ട് എസ്‌യുവിക്ക് ഹ്യുണ്ടായി പാലിസേഡ്, ഷെവർലെ ട്രാവെർസ്, ഫോക്‌സ്‌വാഗൺ അറ്റ്ലസ്, ഹോണ്ട പൈലറ്റ്, ആറാം തലമുറ ഫോർഡ് എക്സ്പ്ലോറർ എന്നിവയാണ് പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Things to know about KIA Telluride SUV. Read in Malayalam.
Story first published: Monday, March 23, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X