സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

എസ്‌യുവി എന്ന വിഭാഗത്തിനെ മുൻ തലമുറ ഫോർഡ് എൻ‌ഡവർ, ടൊയോട്ട ലാൻഡ് ക്രൂസർ, അല്ലെങ്കിൽ മിത്സുബിഷി പജെറോ എന്നിവപോലുള്ള ഭീമാകാരമായ വാഹനങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

ടാറ്റാ സഫാരി, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ ഇന്ത്യൻ എസ്‌യുവികൾ താരതമ്യേന ചെറുതാണെങ്കിലും വലുപ്പത്തിന്റെ കാര്യത്തിൽ വളരെ വലുതാണ്.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

എന്നിരുന്നാലും, നിലവിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. നിരവധി ചെറിയ എസ്‌യുവികൾ വിപണിയിൽ ഇപ്പോൾ എത്താൻ തുടങ്ങിയിരിക്കുകയാണ്.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ തുടങ്ങിയ കാറുകൾ അടങ്ങുന്ന നാലു മീറ്ററിൽ താഴെയുള്ള സബ് കോംപാക്ട് എസ്‌യുവി ശ്രേണിയാണ് നിലവിൽ വിപണിയിലെ ഏറ്റവും ജനപ്രിയമായ വിഭാഗങ്ങളിൽ ഒന്ന്.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

ഈ സബ് കോംപാക്ട് എസ്‌യുവികൾ ഓഫ്-റോഡിംഗ് അഡ്വഞ്ചറുകൾക്ക് അനുയോജ്യമല്ലായിരിക്കാം, അതോടൊപ്പം സെഡാനുകളുമായോ ഹാച്ച്ബാക്കുകളുമായോ താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിൽ നിങ്ങൾ ഉയർന്ന നിലയിലാവും ഇരിക്കുക.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

നാല് മീറ്ററിൽ താഴെ നീളമുള്ള ഈ കാറുകൾ നികുതി ആനുകൂല്യങ്ങളും ആസ്വദിക്കുന്നു. ഇത് നിർമ്മാതാക്കളെ മത്സരാത്മകമായി വാഹനങ്ങളുടെ വില നിർണ്ണയിക്കാൻ അനുവദിക്കുന്നു. നിങ്ങൾ ഉയരത്തിൽ ഇരിക്കുന്നതിനാൽ, ഈ കാറുകൾ നിങ്ങളുടെ പോക്കറ്റിൽ നിന്ന് അധികെ ചെലവാക്കാതെ ഒരു എസ്‌യുവി ഫീൽ നൽകുന്നു.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

ഇന്ത്യൻ വിപണിയിലെത്തിയ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. ഈ വിഭാഗത്തിന്റെ ജനപ്രീതി വർദ്ധിച്ചതോടെ മറ്റ് കാർ നിർമ്മാതാക്കളും ഇതിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300 എന്നിവയുൾപ്പെടെ മൊത്തം അഞ്ച് കാറുകളാണ് ഈ വിഭാഗത്തിൽ നിലവിലുള്ളത്.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

വിറ്റാര ബ്രെസ്സയ്ക്കാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളത്, 2019 ഡിസംബറിൽ 13,658 യൂണിറ്റ് കാറുകൾ വിറ്റഴിക്കാൻ ജാപ്പനീസ് കാർ നിർമാതാക്കൾക്ക് കഴിഞ്ഞു. 9,521 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി രണ്ടാം സ്ഥാനത്തെത്തി.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

കഴിഞ്ഞ മാസം പുതിയ ബി‌എസ് VI-കംപ്ലയിന്റ് പെട്രോൾ പവർ‌ട്രെയിൻ ഉപയോഗിച്ച് ബ്രെസ്സയ്ക്ക ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ ലഭിച്ചു. ഇതുവരെ ഡീസൽ എഞ്ചിൻ മാത്രമുള്ള മോഡലിന്റെ പെട്രോൾ പവർട്രെയിനോട് വിപണി എങ്ങനെ പ്രതികരിക്കുന്നു എന്നത് രസകരമായിരിക്കും.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

ഹ്യുണ്ടായി വെന്യു അടിസ്ഥാനമാക്കിയുള്ള കിയയുടെ സോനെറ്റ് എസ്‌യുവി ഉൾപ്പെടെ മറ്റ് നിരവധി നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ പുതിയ സബ് കോംബാക്റ്റ് എസ്‌യുവികളെ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്നു.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

റെനോ HBC -യും നിസ്സാനിന്റെ സബ് കോംബാക്റ്റ് എസ്‌യുവിയും ഉടൻ തന്നെ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മൂന്ന് എസ്‌യുവികളും 2020 നവംബറോടെ ഇന്ത്യയിൽ വിപണിയിലെത്തും.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവയാണ് സോണെറ്റിൽ വരുന്നത്. വെന്യുയുമായി സോണെറ്റിന് നിരവധി സാമ്യതകളുണ്ടാവും.

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തുന്നു

റെനോ HBC -യും ബി‌എസ്‌ VI 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ മാത്രമേ ഉപയോഗിക്കൂ, നിസ്സാൻ കോംപാക്ട് എസ്‌യുവിക്ക് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉപയോഗിച്ച് ഒരേ പവർട്രെയിനായിരിക്കും വരുന്നത്.

Most Read Articles

Malayalam
English summary
Three new models to enter Sub-Compact SUV segment in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X