ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇത്രയും കാലം താങ്ങാനാവുന്ന ഹാച്ച്ബാക്ക് വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്നു, 2020 ഫെബ്രുവരി മാസത്തിലും ഇതിന് ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

ഈ മാസത്തെ വിൽപ്പനയിൽ ആദ്യ നാല് സ്ഥാനങ്ങളും ബ്രാൻഡ് കൈവശപ്പെടുത്തി എന്നതാണ് കാരണം. മൊത്തത്തിൽ, ആറ് മാരുതി സുസുക്കി ഹാച്ച്ബാക്കുകൾ മികച്ച വിൽപ്പന നേടിയ ആദ്യ പത്ത് വാഹനങ്ങളുടെ വിൽപ്പന പട്ടികയിൽ ഇടംപിടിച്ചു. ഹ്യുണ്ടായിയുടെ മൂന്ന് മോഡലുകളും, റെനോയുടെ ഒരു മോഡലും ആദ്യ പത്തിൽ എത്തി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

കഴിഞ്ഞ മാസം ഇതേ കാലയളവിൽ 18,224 യൂണിറ്റുകളോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഈ വർഷം 18,696 യൂണിറ്റുകൾ വിൽപ്പന നേടി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തപമ്പോൾ മൂന്ന് ശതമാനം വിൽപ്പന വളർച്ചയാണ് വാഹനം കൈവരിച്ചത്. വാഗൺആർ തീർച്ചയായും സ്ഥിരതയാർന്ന വിൽപ്പനയോടെ മതിപ്പുളവാക്കിയിട്ടുണ്ട്.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

2019 ജനുവരിയിൽ പുറത്തിറങ്ങിയ മൂന്നാം തലമുറ വാഗൺആർ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ വർഷം ഇതേമാസം മാസം 15,661 യൂണിറ്റുകളുടെ വിൽപ്പനയിൽ നിന്ന് ഈ വർഷം 18,235 യൂണിറ്റുകൾ വിറ്റഴിച്ചു.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

2019 ൽ ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 16 ശതമാനം വർധവാണ് മോഡൽ നേടിയിരിക്കുന്നത്. 17,921 യൂണിറ്റുകൾ വിൽപ്പന നേടി ആൾട്ടോ സ്വിഫ്റ്റിനും വാഗൺആറിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

2019 ലെ ഇതേ കാലയളവിൽ 24,751 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, എൻ‌ട്രി ലെവൽ ചെറു ഹാച്ച്ബാക്ക് വിപണിയിൽ 28 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

ബലേനോ B2 സെഗ്മെൻറ് ഹാച്ച്ബാക്ക് നാലാം സ്ഥാനത്താണ്. എലൈറ്റ് i20 യേക്കാൾ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ മുകളിലാണ് വാഹനം. മുൻ വർഷത്തെ 17,944 യൂണിറ്റ് ആഭ്യന്തര വിൽപ്പനയെ അപേക്ഷിച്ച് 16,585 യൂണിറ്റ് വിൽപ്പനയോടെ എട്ട് ശതമാനം ഇടിവാണ് പ്രീമിയം ഹാച്ച്ബാക്ക് നേരിട്ടിരിക്കുന്നത്.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

സ്വിഫ്റ്റിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായ് ഗ്രാൻഡ് i10 10,407 യൂണിറ്റ് വിൽപ്പനയോടെ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 9,065 യൂണിറ്റായിരുന്നതിനാൽ വിൽപ്പനയിൽ 15 ശതമാനം വർധനയാണ് വാഹനം കൈവരിച്ചത്.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

എസ്-പ്രസ്സോ മൈക്രോ എസ്‌യുവിയുടെ കോം‌പാക്റ്റ് സ്വഭാവം കാരണം ഈ ചാർട്ടിൽ പരാമർശിക്കപ്പെടുന്നു, കഴിഞ്ഞ മാസം ഇത് 9,578 യൂണിറ്റുകൾ വിൽപ്പന നേടി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

സമീപ ഭാവിയിൽ സെലേറിയോയ്ക്ക് പുതുതലമുറ മോഡൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6,104 യൂണിറ്റുമായി വാഹനം എട്ടാം സ്ഥാനത്തെത്തിയപ്പോൾ ഹ്യുണ്ടായിയുടെ സാന്റ്രോ 4,200 യൂണിറ്റുകളുമായി സ്ഥാനം നേടി.

ഫെബ്രുവരിയിൽ മികച്ച വിൽപ്പന നേടിയ 10 ഹാച്ച്ബാക്കുകൾ

കഴിഞ്ഞ വർഷം ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവിന് ശേഷം റെനോയുടെ ക്വിഡ് തീർച്ചയായും മികച്ച പ്രകടനം കാഴ്ച്ചവച്ചു. ചെറു ഹാച്ച്ബാക്ക് 4,187 യൂണിറ്റുകളുമായി ആദ്യ പത്തിൽ ഇടം നേടി.

Most Read Articles

Malayalam
English summary
Top 10 Best selling hatchbacks in 2020 February. Read in Malayalam.
Story first published: Saturday, March 7, 2020, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X