ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വ്യവസായം ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള നേരിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു തുടങ്ങിയിരുന്നു. വരും വര്‍ഷങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രാധാന്യം ഏറുമെന്ന് മനസ്സിലാക്കിയതോടെ പലരും മോഡലുകളെ അവതരിപ്പിച്ച് തുടങ്ങി.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ചില പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍ എന്നിവര്‍ ഈ നിരയിലേക്ക് വാഹനങ്ങളെ അവതരിപ്പിച്ച് തുടങ്ങി. വരും വര്‍ഷങ്ങളില്‍ തന്നെ മറ്റ് നിര്‍മ്മാതാക്കളും മോഡലുകളെ അവതരിപ്പിക്കും.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

2020 ഓട്ടോ എക്‌സ്‌പോയും സാക്ഷ്യം വഹിച്ചത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി ഉടന്‍ തന്നെ വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക്കിനെയും വിപണിയില്‍ എത്തിക്കും.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

കിയ മോട്ടോര്‍സ്, റെനോ എന്നിവരും ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നതില്‍ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകളെ പരിചയപ്പെടുത്താം.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ഹ്യുണ്ടായി കോന

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക്ക് എസ്യുവിയാണ് കോന. 2019 ജൂലൈ മാസത്തില്‍ വിപണിയില്‍ എത്തിയ കാറിന് വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിക്കുന്നത്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

തുടക്കത്തില്‍ 25.3 ലക്ഷം രൂപയായിരുന്നു കാറിന്റെ വില. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറച്ചു.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

പ്രീമിയം, പ്രീമിയം ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ARAI സര്‍ട്ടിഫൈ ചെയ്തതനുസരിച്ച് 452 കിലോമീറ്ററാണ് കോനയില്‍ കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപണിയില്‍ ഉള്ളൊരു വാഹനം കൂടിയാണ് കോന. ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്. എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ഈ ഇലക്ട്രിക്ക് മോട്ടര്‍ 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

എംജി ZS ഇലക്ട്രിക്ക്

എംജിയില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് കാറാണ് ZS ഇലക്ട്രിക്ക്. എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

എസ്‌യുവിക്ക് യഥാക്രമം 20.88 ലക്ഷം രൂപയും 23.58 ലക്ഷം രൂപയുമാണ് വില. IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. എംജി ZS ഇലക്ട്രിക്കിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

More from DriveSpark

Article Published On: Sunday, April 5, 2020, 8:30 [IST]
English summary
India’s Top 3 Electric Cars With Longest Range. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X