20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച 5 ടര്‍ബോ പെട്രോള്‍ എസ്‌യുവികള്‍
വാഹനങ്ങളോടുള്ള ഭ്രമം അനുദിനം വര്‍ധിച്ചുവരുകയാണ്. ഇത് മനസ്സിലാക്കിയ നിര്‍മ്മാതാക്കളും വിവിധ ശ്രേണികളില്‍ നിരവധി വാഹനങ്ങളെയാണ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മേഖലയായി ഇന്ന് വാഹന വിപണി മാറി കഴിഞ്ഞു.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ മാത്രം വിപണിയില്‍ ഉണ്ടായിരുന്ന കാലമൊക്കെ കടന്നുപോയി. ഈ പതിപ്പുകള്‍ക്ക് ഒപ്പം സിഎന്‍ജി, ഇലക്ട്രിക്ക് പതിപ്പുകള്‍ എല്ലാം എത്തി തുടങ്ങി. വരും വര്‍ഷങ്ങള്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ കാണാന്‍ സാധിക്കും.

എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, വളരെ ചുരുങ്ങിയ കാലം കൊണ്ട് ടര്‍ബോചാര്‍ജ്ഡ് കരുത്തില്‍ വിപണിയിലേക്ക് നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഇത്തരം മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയും ചെയ്തിട്ടുണ്ട്.

ചെറിയ കപ്പാസിറ്റി ഉള്ള എഞ്ചിനില്‍ ടര്‍ബോ ചാര്‍ജര്‍ ചേര്‍ക്കുന്നതോടെ വാഹനം കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കും. ഇത് മികച്ച ഇന്ധന ക്ഷമതയും കാഴ്ചവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍, 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച 5 എസ്‌യുവികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

ടാറ്റ നെക്‌സോണ്‍
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ എത്തുന്ന എസ്‌യുവി വാഹനങ്ങളില്‍ താങ്ങാവുന്ന വിലയില്‍ എത്തുന്ന വാഹനമാണ് നെക്‌സോണ്‍. 1.2 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 120 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്. അടുത്തിടെയാണ് വാഹനത്തിന്റെ പരിഷ്‌കരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍.

മഹീന്ദ്ര XUV300
മഹീന്ദ്ര നിരയില്‍ വലിയ ജനപ്രീതി സ്വന്തമാക്കിയ വാഹനമാണ് XUV300. വിപണിയിലെ മാന്ദ്യത്തിന് ഇടയില്‍ പോലും ആടിയുലായാതെ വില്‍പ്പനയെ മുന്നോട്ടുകൊണ്ടുപോയ മോഡല്‍ കൂടിയാണിത്.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്.

തുടക്ക നാളുകളില്‍ ഈ ശ്രേണിയിലെ മികച്ച ഫീച്ചറുകള്‍ നല്‍കുന്നൊരു വാഹനം കൂടിയാണിത്. ഇലക്ട്രിക്ക് സണ്‍റൂഫ്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, ഓട്ടോമാറ്റിക്ക് പ്രൊജക്ട ഹെഡ് ലാമ്പുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്.

തുടക്ക പതിപ്പിന് 8.3 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.99 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഈ മോഡലിന്റെ സ്‌പോര്‍ട് പതിപ്പിനെ കൂടി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 1.2 ലിറ്റര്‍ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാകും ഈ വാഹനം വിപണിയില്‍ എത്തുക.

ഹ്യുണ്ടായി വെന്യു
രണ്ട് പെട്രോള്‍ എഞ്ചിനിലും ഒരു ഡീസല്‍ എഞ്ചിനിലുമാണ് വെന്യുവിനെ ഹ്യുണ്ടായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ഡ് T-GDi പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍ പതിപ്പുകള്‍ക്ക് 6.70ലക്ഷം രൂപ മുതല്‍ 8.46 ലക്ഷം രൂപവരെയുമാണ് എക്‌സ്‌ഷോറും വില. ബിഎസ് VI -ലേക്ക് നവീകരിച്ച പുതിയ പതിപ്പിനെ കഴിഞ്ഞ ദിവസമാണ് കമ്പനി വിണിയില്‍ അവതരിപ്പിക്കുന്നത്.

പോയ വര്‍ഷമാണ് വെന്യുവിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ തുടക്ക നാളുകളില്‍ മികച്ച മുന്നേറ്റമാണ് വില്‍പ്പനയില്‍ വാഹനം കാഴ്ചവെച്ചത്. നിരവധി പുതുമകളോടെയാണ് വാഹനം വിണിയില്‍ എത്തിയത്.

കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്‌നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്. 13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

കിയ സെല്‍റ്റോസ്
പോയ വര്‍ഷമാണ് സെല്‍റ്റോസിനെയും കൊണ്ട് കിയ ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച വിജയമാണ് സെല്‍റ്റോസിന് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കാര്‍ണിവല്‍ എന്നൊരു മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.

വിവിധ ശ്രേണിയിലേക്കായി നിരവധി മോഡലുകളാണ് ഇനിയും കിയ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. 1.2 ലിറ്റര്‍ T-GDi എഞ്ചിനാണ് ടര്‍ബോ എഞ്ചിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 140 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്. 13.79 ലക്ഷം രൂപ മുതല്‍ 17.29 ലക്ഷം രുപ വരെയാണ് GT ലൈന്‍ പെട്രോള്‍ പതിപ്പിന്റെ വില.

ഹ്യുണ്ടായി ക്രെറ്റ
കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായി ക്രെറ്റയുടെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. കിയ സെല്‍റ്റോസില്‍ നിന്നും കടംഎടുത്ത ടര്‍ബോ പെട്രോള്‍ എഞ്ചിന് ക്രെറ്റയിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

1.4 ലിറ്റര്‍ എഞ്ചിന്‍ 140 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.


Click it and Unblock the Notifications








