ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

ക്രെറ്റയുടെ പുതിയ പതിപ്പിനെ അധികം വൈകാതെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി. മാര്‍ച്ച് 16-ന് വാഹനത്തെ വിപണയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 2020 ഓട്ടോ എക്സ്പോയിലാണ് ഉടച്ചുവര്‍ത്ത പുതിയ ക്രെറ്റയെ ഹ്യുണ്ടായി വെളിപ്പെടുത്തുന്നത്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹനത്തിനായുള്ള ബുക്കിങ് ഇതുവരെ 10,000 അധികം കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ശ്രേണിയിലെ ജനപ്രീയ മോഡലായിരുന്നു ക്രെറ്റ. എന്നാല്‍ ശ്രേണിയിലേക്ക് പുതുമുഖങ്ങള്‍ എത്തിയതോടെ വില്‍പ്പനയില്‍ കാര്യമായ ഇടിവ് ഉണ്ടായി.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

ഇതോടെയാണ് ഇപ്പോള്‍ പുതിയ പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ച് പിടിക്കാന്‍ കമ്പനി ശ്രമിക്കുന്നത്. ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ വരുത്തിയിരിക്കുന്നത്. എന്തൊക്കെയാണ് വാഹനത്തില്‍ കമ്പനി വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ എന്ന് പരിശോധിക്കാം.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

മുന്നില്‍ നിന്ന് നോക്കിയാല്‍ പഴയ പതിപ്പില്‍ നിന്നും വലിയ മാറ്റങ്ങളാണ് മുന്‍വശത്ത് വരുത്തിയിരിക്കുന്നത്. ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ആദ്യം കാഴ്ചയില്‍ കണ്ണില്‍ ഉടക്കുന്നത്. ട്രിപ്പിള്‍ പ്രൊജക്ടര്‍ സെറ്റപ്പിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

മറ്റാരു സവിശേഷത ബൂമറാങ് ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളാണ്. വാഹനത്തെ മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു സ്‌പോര്‍ട്ടി പരിവേഷം നല്‍കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

പനോരമിക് സണ്‍റൂഫ്

കാറുകളില്‍ പനോരമിക് സണ്‍റൂഫുകളുടെ പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിപണിയില്‍ എത്തുന്ന വാഹനങ്ങളില്‍ ഇപ്പോള്‍ ഇതും ഒരു പ്രധാന ഫീച്ചറായി തന്നെ ഇടംപിടിച്ചിട്ടുണ്ട്. 2020 ക്രെറ്റയിലും പനോരമിക് സണ്‍റൂഫ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

ക്രെറ്റയുടെ എതിരാളികള്‍ക്കെല്ലാം നിലവില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക്ക് സണ്‍റൂഫ് ഫീച്ചറുമായിട്ടാണ് വിപണിയില്‍ എത്തുന്നത്. അതേസമയം, ടാറ്റ ഹാരിയറിനൊപ്പം എംജി ഹെക്ടറിനൊപ്പവുമാണ് പനോരമിക് സണ്‍റൂഫ് കാണാന്‍ സാധിക്കുന്നത്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

വലിയ സണ്‍റൂഫ് ക്യാബിന് വായു സഞ്ചാരമുള്ളതാക്കുന്നു. മാത്രമല്ല കാറിന് പ്രീമിയം ലുക്കും സമ്മാനിക്കും. രാജ്യത്ത് പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ കാറായി 2020 ക്രെറ്റ മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

ഡ്രൈവ് മോഡുകള്‍ ഉള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ഡിജിറ്റല്‍ സ്പീഡോമീറ്ററും വശങ്ങളില്‍ അനലോഗ് ഗേജുകളും ഉള്ള 7 ഇഞ്ച് ഫുള്‍-കളര്‍ ഡിസ്പ്ലേയാണ് വരാനിരിക്കുന്ന ക്രെറ്റയ്ക്ക് കമ്പനി വാഗാദനം ചെയ്യുന്നത്. ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളും സെക്കന്‍ഡ്-ജെന്‍ ക്രെറ്റയില്‍ ലഭ്യമാണ്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

അതോടൊപ്പം സ്നോ, സാന്റ്, മഡ് എന്നീ ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും പുതിയ ഹ്യുണ്ടായി എസ്‌യുവിയില്‍ ഇടംപിടിച്ചേക്കും. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും വാഹനത്തിന്റെ അകത്തളത്തെ ആഢംബരമാക്കുക.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍

നിലിവില്‍ വിപണിയില്‍ ഉള്ള വെര്‍ണയിലാണ് ഹ്യുണ്ടായി ആദ്യമായി വെന്റിലേറ്റഡ് സീറ്റുകള്‍ അവതരിപ്പിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം പഴയ ക്രെറ്റയിലും ഈ സംവിധാനം കമ്പനി കൊണ്ടുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ പതിപ്പിലും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാകും കമ്പനി നല്‍കുക.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

എയര്‍ പ്യൂരിഫര്‍

2020 ഹ്യുണ്ടായ് ക്രെറ്റയും ഓട്ടോമാറ്റിക്ക് എയര്‍ പ്യൂരിഫയര്‍ സംവിധാനത്തോടെയാണ് വിപണിയില്‍ എത്തുന്നത്. കിയ സെല്‍റ്റോസിലാണ് ഈ സംവിധാനം ഇതിന് മുമ്പ് കാണാന്‍ സാധിച്ചത്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

സെല്‍റ്റോസില്‍ വ്യത്യസ്ത മോഡുകളുമായി വരുമ്പോള്‍, ക്രെറ്റയില്‍ ഇത് ഓണ്‍ / ഓഫ് ആക്കാനും ഫില്‍ട്ടര്‍ പരിശോധിക്കാനുമുള്ള സംവിധാനത്തോടെയാണ് എത്തുന്നത്. സെല്‍റ്റോസിനു പുറമെ, ശ്രേണിയിലെ മറ്റൊരു മോഡലിലും സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍ സംവിധാനം വരുന്നില്ല.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

ആംബിയന്റ് ലൈറ്റിങ്

ഉയര്‍ന്ന നിലവാരമുള്ള ആഢംബര കാറുകളില്‍ മാത്രമാണ് നേരത്തെ ആംബിയന്റ് ലൈറ്റിങ് ഫീച്ചര്‍ ലഭ്യമായിരുന്നത്. എന്നാല്‍ നിലവില്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ വാഹനങ്ങളിലും കാണാന്‍ സാധിക്കും. ക്രെറ്റയില്‍ നീല നിറത്തിലുള്ള ഇന്റീരിയര്‍ ലൈറ്റിങ് ഉണ്ട്. ഇത് കാറിന് കൂടുതല്‍ പ്രീമിയം ലുക്ക് സമ്മാനിക്കും.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

വോയിസ് കമാന്‍ഡുകളുള്ള ബ്ലൂലിങ്ക് കണക്ടിവിറ്റി

ഹ്യുണ്ടായി വെന്യുവിലാണ് ബ്ലുലിങ്ക് കണക്ടിവിറ്റി ഫീച്ചര്‍ ആദ്യമായി കാണുന്നത്. പിന്നീട് വിപണിയില്‍ എത്തിയ ഹ്യുണ്ടായി വാഹനങ്ങളിലെല്ലാം ഈ ഫീച്ചര്‍ പ്രധാന ഘടകമായി മാറി. ഇപ്പോഴിതാ വിപണിയില്‍ എത്തുന്ന ക്രെറ്റയിലും ഈ ഫീച്ചര്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

കൂടാതെ സണ്‍റൂഫ് പ്രവര്‍ത്തിപ്പിക്കുന്നതിനും കാലാവസ്ഥാ നിയന്ത്രണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി വോയിസ് കമാന്‍ഡുകള്‍ക്കൊപ്പവും ഇത് പ്രവര്‍ത്തിക്കും. റിമോര്‍ട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, ക്യാബിന്റെ പ്രീ-കൂളിങ് തുടങ്ങിയ സവിശേഷതകളും ബ്ലൂലിങ്ക് വാഗ്ദാനം ചെയ്യുന്നു.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളും ഈ കാറിലുണ്ട്. ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക്ക് പാര്‍ക്കിങ് ബ്രേക്ക്, ടച്ച് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍.

ശരിക്കും ഉടച്ചുവാര്‍ത്തതു തന്നെ! 2020 ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാനമാറ്റങ്ങള്‍ ഇതൊക്കെ

പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് വാഹനത്തിലുമുള്ളത്. ബ്ലാക്ക് ഫിനീഷിങ് B-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ വശങ്ങളെ മനേഹരമാക്കും. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയില്‍ ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പുമാണ് പിന്‍വശത്തെ മനോഹരമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Top Features Of Upcoming New-Gen Hyundai Creta. Read in Malayalam.
Story first published: Friday, March 13, 2020, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X