ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടൊയോട്ട C-HR -ന്റെ പരീക്ഷണയോട്ടം ക്യാമറ കണ്ണിൽ പതിഞ്ഞു. പൂർണ്ണമായും മറച്ച വാഹനം ബെംഗളൂരുവിലെ നൈസ് റോഡിൽ പരീക്ഷണയോട്ടെ നടത്തുന്നതിന്റെ ചിത്രങ്ങൾ ഇലക്ട്രിക് വെഹിക്കിൾ വെബ്.ഇൻ ആണ് പകർത്തിയത്.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ ക്രോസ്ഓവർ ഇന്ത്യയിൽ കണ്ടെത്തുന്നത് ഇതാദ്യമല്ലെങ്കിലും, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇത്തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനം വളരെയധികം മറച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിൽ ഈ വർഷം വൈകി വാഹനം ലോഞ്ച് ചെയ്തേക്കാം എന്നൊരു സൂചനയും ഇത് നൽകുന്നു.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുമ്പ്, ടൊയോട്ട C-HR -ന്റെ അധികം മറയ്ക്കാത്ത ടെസ്റ്റ് വാഹനങ്ങൾ നിരവധി തവണ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, ഈ വാഹനങ്ങൾ കോണ്ടിനെന്റൽ ഘടകങ്ങളുടെ പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്നതാണ്.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആഗോളതലത്തിൽ വിജയകരമായ ഈ ഹൈബ്രിഡ് വാഹനം ഉൾപ്പെടുത്തിക്കൊണ്ട് ടൊയോട്ട കിർലോസ്കർ മോട്ടോർ വാഹന നിര വിപുലീകരിക്കാൻ തീരുമാനിച്ചതായി തോന്നുന്നു. C-HR ന്റെ പുതിയ മോഡൽ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കമ്പനിയുടെ TNGA മോഡുലാർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും ടൊയോട്ട C-HR ഒരുങ്ങുന്നത്. ഇത് ക്രോസ്ഓവറിനെ വളരെ ചെലവേറിയ ഒരു മോഡലാക്കി മാറ്റും.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുഖ്യധാരാ വിപണിയെ സംബന്ധിച്ചിടത്തോളം, മാരുതി സുസുക്കിയിൽ നിന്ന് വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയായ വിറ്റാര ബ്രെസ്സയുടെ റീ-ബാഡ്ജ് പതിപ്പ് TKM ഉപയോഗിക്കാം.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി എർട്ടിഗയുടെ പുനർനാമകരണം ചെയ്ത പതിപ്പും പുറത്തിറക്കാനുള്ള പദ്ധതികൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. എന്നിരുന്നാലും, C-HR, CBU അല്ലെങ്കിൽ CKD യൂണിറ്റുകളായിട്ടാവും രാജ്യത്ത് എത്തുന്നത്. ഇന്ത്യൻ വാഹന നിരയിൽ കാമ്രിയേക്കാൾ താഴെയായിരിക്കാം വാഹനത്തിന്റെ സ്ഥാനം.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട C-HR 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.8 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ, 2.0 ലിറ്റർ ഹൈബ്രിഡ് ഡൈനാമിക് ഫോഴ്‌സ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രണ്ട് ഇലക്ട്രിക് മോട്ടോർ-ജനറേറ്ററുകളുള്ള പുനർ‌രൂപകൽപ്പന ചെയ്ത ട്രാൻ‌സാക്സിലാണ് ഏറ്റവും വലിയ എഞ്ചിൻ‌ ഓപ്ഷനിൽ‌ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ടൊയോട്ട C-HR ക്രോസ്ഓവറിന് സവിശേഷമായ ആകർഷണം നൽകുന്ന ബോൾഡ് സ്റ്റൈലിംഗ് ഘടകങ്ങൾ നിലനിർത്തുന്നു. അഡാപ്റ്റീവ് ലൈറ്റിംഗ് സിസ്റ്റമുള്ള സ്റ്റൈലിഷ് പൂർണ്ണ-എൽഇഡി ഹെഡ്‌ലാമ്പുകൾ, കറുത്ത നിറത്തിലുള്ള റൂഫ്, നീല ഹൈലൈറ്റുകളുള്ള പൂർണ്ണമായും കറുത്ത നിറത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റീരിയർ.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾക്കൊള്ളുന്ന പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എന്നിവയാണ് ഏറ്റവും പുതിയ പതിപ്പിനുള്ള പുതിയ ഘടകങ്ങൾ.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടൊയോട്ട C-HR 180 സെല്ലുകൾ ഉൾക്കൊള്ളുന്ന ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (NiMH) ബാറ്ററി ഉപയോഗിക്കുന്നു. 216 V ആണ് ബാറ്ററിയുടെ കപ്പാസിറ്റി.

ടൊയോട്ട C-HR 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബാറ്ററി പായ്ക്കുകൾ പിൻ സീറ്റുകൾക്ക് താഴെയാണ് സ്ഥിതിചെയ്യുന്നത്, അടുത്തിടെ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് മികച്ച കൂളിംഗ് കാര്യക്ഷമതയും വിശാലമായ ഊർജ്ജ പുനരുജ്ജീവനവും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota C-HR Spied Testing In India Ahead Of Possible Launch: Spy Pics & Details. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X