ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട, ലാൻഡ് ക്രൂയിസർ LC 200, ലാൻഡ് ക്രൂയിസർ പ്രാഡോ എന്നീ മോഡലുകൾ നിർത്തലാക്കുന്നു. ഇരു എസ്‌യുവികളും 2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ ലഭ്യമാവില്ല.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഓഫ് റോഡ് എസ്‌യുവികളിലൊന്നാണ് ലാൻഡ് ക്രൂയിസർ LC 200, ഇന്ത്യൻ സ്‌പെക്ക് LC 200 ന് 4.5 ലിറ്റർ ട്വിൻ-ടർബോ V8 ഡീസൽ എഞ്ചിനാണ്.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ഇത് 268 bhp കരുത്തും 650 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്താനുള്ള പ്രഭാവവും, കമാൻഡിംഗ് സാന്നിധ്യവും ലാൻഡ് ക്രൂയിസർ LC 200 -ന് ധാരാളം ഉണ്ടെങ്കിലും സവിശേഷതകളുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ എസ്‌യുവി കാലഹരണപ്പെട്ടതാണ്.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

കൂടാതെ 1.47 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില, പുതിയ സവിശേഷതകളുടെ അഭാവം കണക്കിലെടുത്താൽ ഇതൊരു അമിതവിലയായി തോന്നാം.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ലാൻഡ് ക്രൂയിസറിന്റെ വിൽപ്പന വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യയിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ എന്നിങ്ങനെ കമ്പനിയുടെ പ്രധാന വിപണിയിൽ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് ടൊയോട്ട അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ലാൻഡ് ക്രൂയിസർ LC 200 ന് പകരം സവിശേഷതകൾ, സാങ്കേതികവിദ്യ എന്നിവയിൽ പരിഷ്കരിച്ച LC 300 മോഡൽ രൂപകൽപ്പന ചെയ്യുമെന്നും, ഇതിന് ഒരു പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും കമ്പനി ഔദ്യോഗിക പ്രസ്താവന ഒന്നും നടത്തിയിട്ടില്ല.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ലാൻഡ് ക്രൂസർ LC 200 മെർസിഡീസ് ബെൻസ് GLS, ലാൻഡ് റോവർ റേഞ്ച് റോവർ, നിസ്സാൻ പട്രോൾ എന്നിവയുമായി മത്സരിക്കുന്നു, ഈ വർഷം മാർച്ച് 31 വരെ ഊ മത്സരം തുടരും.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട നിർത്തലാക്കുന്ന മറ്റൊരു എസ്‌യുവി ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ ആണ്. പ്രധാനമായും LC 200 ന്റെ ചെറിയ പതിപ്പായ പ്രാഡോയിൽ 3.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് നൽകിയിരിക്കുന്നത്.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

170 bhp കരുത്തും 410 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

96.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള എസ്‌യുവി ജീപ്പ് ഗ്രാൻഡ് ചെറോക്കി ലാൻഡ് റോവർ ഡിസ്കവറി എന്നിവയുമായി മത്സരിക്കുന്നു.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

ജനറൽ ട്രിവിയ

ടൊയോട്ടയുടെ വാഹന നിരയിൽ ഏറ്റവും കൂടുതൽ കാലം വിപണിയിൽ ഉണ്ടായിരുന്ന മോഡലാണ് ലാൻഡ് ക്രൂസർ സീരീസ്. ടൊയോട്ട ലോകവ്യാപകമായി വാഹനത്തിന്റെ 10 മില്ല്യൺ യൂണിറ്റുകൾ വിറ്റഴിച്ചു. ടൊയോട്ട ‘ജീപ്പ്' BJ ഓഫ് റോഡിൽ നിന്നാണ് 1950 മുതൽ ലാൻഡ് ക്രൂയിസറിന് ഈ പേര് ലഭിച്ചത്.

ലാൻഡ് ക്രൂയിസർ LC 200, പ്രാഡോ മോഡലുകൾ നിർത്തലാക്കാനൊരുങ്ങി ടൊയോട്ട

കൺവേർട്ടിബിൾ, ഹാർഡ് ടോപ്പ്, സ്റ്റേഷൻ വാഗൺ, ക്യാബ്-ചേസിസ് ബോഡി സ്റ്റൈലുകളിലാണ് ലാൻഡ് ക്രൂസർ നിർമ്മിച്ചിരുന്നത്. എസ്‌യുവിയുടെ വിശ്വാസ്യതയും ദീർഘായുസ്സും ഓസ്‌ട്രേലിയയിലും മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗത്തും വാഹനത്തെ ജനപ്രിയമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Discontinues Land Cruiser LC200 And Prado Models: Will Not Be Available After 31 March 2020. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X