പിന്നിട്ടത് പത്ത് മാസങ്ങള്‍; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഗ്ലാന്‍സ
സുസുക്കി-ടൊയോട്ട കമ്പനികളുടെ സഹകരണത്തിന്റെ ഭാഗമായി ബലേനോയുടെ റീ ബാഡ്ജ്ഡ് ചെയ്ത മോഡലാണ് ടൊയോട്ട ഗ്ലാന്‍സ. വിപണിയില്‍ വന്‍ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചത്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ വില്‍പ്പന 25,000 യൂണിറ്റ് പിന്നിട്ടെന്നും കമ്പനി അറിയിച്ചു. വിപണിയില്‍ എത്തി 10 മാസം പിന്നിടുമ്പോഴാണ് ഗ്ലാന്‍സ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മാസം ഗ്ലാന്‍സയുടെ 2,104 യൂണിറ്റ് നിരത്തിലെത്തിയെന്നും കമ്പനി അറിയിച്ചു.

വിപണിയില്‍ മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ടാറ്റ ആള്‍ട്രോസ് എന്നിവരാണ് വാഹനത്തിന്റെ എതിരാളികള്‍. ബലേനോ രണ്ട് എഞ്ചിന്‍ ഓപ്ഷുകളിലാണ് ആദ്യ നാളുകളില്‍ വിപണിയില്‍ എത്തിയിരുന്നത്.

എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി ഡീസല്‍ എഞ്ചിന്‍ ബലേനോയുടെ വില്‍പ്പന മാരുതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഗ്ലാന്‍സ വിപണിയില്‍ എത്തിയിരുന്നത്.

1.2 ലിറ്റര്‍ K12B ബിഎസ് VI എഞ്ചിനാണ് ഗ്ലാന്‍സയുടെ കരുത്ത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് VVTi പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ലഭ്യമാണ്.

ഈ എഞ്ചിന്‍ 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് അധികമായി 7 bhp പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാന്‍ വാഹനത്തെ സഹായിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാവുന്ന മൈല്‍ഡ്-ഹൈബ്രിഡ് കാറാണ് ടൊയോട്ട ഗ്ലാന്‍സ.

വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ വലിയ വ്യത്യാസം ഇല്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ ബലേനോ തന്നെയാണ് ഗ്ലാന്‍സയും. എന്നിരുന്നാലും, വാറണ്ടിയും മറ്റ് ഉപഭോക്തൃ സേവനവുമാണ് രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും തമ്മിലുള്ള വ്യത്യാസം.

രണ്ട് സ്ലറ്റ് ത്രീഡി സറൗണ്ടഡ് ക്രോം ഗ്രില്‍, ഡയമണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി പ്രൊജക്ട ഹെഡ്ലാമ്പ്, എല്‍ഇഡി റിയര്‍ കോംമ്പിനേഷന്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫെടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഗ്ലാന്‍സയുടെ സവിശേഷതകളാണ്.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രോക്ക് അസിസ്റ്റ്, സ്പീഡ് വാര്‍ണിങ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, റിയര്‍ ഡീഫോഗര്‍ എന്നിവ വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളാണ്.

സ്‌പോര്‍ട്ടിന്‍ റെഡ്, ഗേമിങ് ഗ്രേ, ഇന്‍സ്റ്റാ ബ്ലൂ, എന്‍ടിക്റ്റിങ് സില്‍വര്‍, കഫെ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് ഗ്ലാന്‍സ ലഭ്യമാവുക. ഗ്ലാന്‍സയില്‍ മികച്ച അഞ്ച് വര്‍ഷത്തെ അല്ലെങ്കില്‍ 220,000 വിപുലീകൃത വാറന്റി പാക്കേജ്, മൂന്ന് വര്‍ഷത്തെ റോഡ് സര്‍വ്വീസ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








