ക്രിസ്റ്റ ലീഡര്‍ഷിപ്പ് എഡിഷന്‍ അവതരിപ്പിച്ച് ടൊയോട്ട; വില 21.21 ലക്ഷം രൂപ

ക്രിസ്റ്റയുടെ പുതിയ പതിപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പിന് 21.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ പതിപ്പിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് അയതുകൊണ്ട് പരിമിത പതിപ്പുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക എന്നും കമ്പനി അറിയിച്ചു. 50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. 2005 -ലാണ് ടൊയോട്ട എന്നൊരു മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

15 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും വിപണിയില്‍ ഇന്നോവ ഹിറ്റാണ്. ഏകദേശം 9 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. 2015-ല്‍ ഇന്നോവയുടെ രണ്ടാം തലമുറയായ ക്രിസ്റ്റയെ കമ്പനി വിപണിയില്‍ എത്തിച്ചു. മറ്റ് നിര്‍മ്മാതാക്കളും എംപിവി ശ്രേണിയില്‍ ക്രിസ്റ്റയ്ക്ക് എതിരാളിയുമായി എത്തിയെങ്കിലും അധിക നാളുകള്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെന്നതാണ് സത്യം.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇതുവരെ 2.70 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടെന്നും കമ്പനി അറിയിച്ചു. ഉടന്‍ തന്നെ വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുതിയ പതിപ്പിനായുള്ള ബുക്കിങ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലീഡര്‍ഷിപ്പ് എഡിഷന്‍ എന്നൊരു പതിപ്പിനെയും ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.4 ലിറ്റര്‍ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുക.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഡ്യുവല്‍ ടോണ്‍ കളര്‍ ഓപഷനും വാഹനത്തിന്റെ സവിശേഷതയാണ്. ബ്ലാക്ക് നിറത്തിലുള്ള റൂഫും, അലോയി വീലുകളും വാഹനത്തെ മനോഹരമാക്കും. അതേസമയം വിപണിയില്‍ ഉള്ള മോഡലില്‍ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപഷന്‍ കമ്പനി നല്‍കിയിട്ടില്ല.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

വിപണിയില്‍ ഉള്ള പതിപ്പിനെക്കാള്‍ 62,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുക. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും സ്‌പെഷ്യല്‍ എഡിഷന്‍ എന്ന് വ്യക്തമാക്കുന്ന ബാഡ്ജിങ്, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളായി കമ്പനി നല്‍കിയിട്ടുണ്ട്.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

2GD-FTV 2.4 ലിറ്റര്‍ ബിഎസ് VI ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 343 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

സീറ്റിങ് ഓപ്ഷന്‍ വ്യക്തമല്ലെങ്കിലും ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനിലാകും ഈ വാഹനം വിപണിയില്‍ എത്തുക. ഇതൊക്കെ ഒഴിച്ചു നിര്‍ത്തിയാല്‍ വാഹനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

3D ട്രപസോയിഡല്‍ ഗ്രില്‍, ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ട ഹെഡ്ലാമ്പുകള്‍, സ്പോര്‍ടി അലോയ് വീലുകള്‍, ക്രോം ഫിനിഷ്ഡ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ORVM, സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റം, ക്രോം വിന്‍ഡോ ലൈനിംഗ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഇന്റഗ്രേറ്റഡ് റിയര്‍ സ്പോയിലര്‍ എന്നിവയാകും മറ്റ് സവിശേഷതകള്‍.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

വുഡ് ഫിനിഷുള്ള ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പ്രീമിയം ലെതര്‍ സീറ്റുകള്‍, വുഡ് ഫിനിഷ് ഇന്റീരിയര്‍ പാനലുകള്‍, ആംബിയന്റ് ലൈറ്റിങ്, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള പിന്‍ എസി ഓട്ടോ കൂളര്‍, കൂളിംഗ് ഉള്ള അപ്പര്‍ ഗ്ലോവ് ബോക്‌സ് എന്നിവയാകും അകത്തളത്തെ സമ്പന്നമാക്കുന്നത്.

ക്രിസ്റ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

7 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ആന്റി തെഫ്റ്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Wednesday, March 4, 2020, 14:59 [IST]
English summary
Toyota Innova Crysta Leadership Edition to be launched this month. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X