ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ പുതിയ ബി‌എസ് VI ഇന്നോവ ക്രിസ്റ്റ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ & ടൂറിംഗ് സ്പോർട്ട് ബി‌എസ് VI മോഡലുകൾക്ക് 15.36 ലക്ഷം മുതൽ 24.06 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

പുതിയ ബി‌എസ് VI ടൊയോട്ട ഇന്നോവ ക്രിസ്റ്റ എം‌പിവിയുടെ ബുക്കിംഗ് ആരംഭിച്ചു. പരിഷ്കരിച്ച എംപിവിയുടെ ഡെലിവറികൾ 2020 ഫെബ്രുവരി മുതൽ BS-VI ഇന്ധനത്തിന്റെ ലഭ്യതയ്ക്ക് വിധേയമായി ആരംഭിക്കും.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

പുറത്തിറങ്ങിയതിനുശേഷം, ഇന്നോവ ക്രിസ്റ്റ വിപണിയിൽ സ്വയം ഒരു നില സൃഷ്ടിക്കുകയും എം‌പി‌വി വിഭാഗത്തിൽ ഒരു മുൻ‌നിര സ്ഥാനം നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

മിക്കപ്പോഴും ഇന്ത്യയിലെ എം‌പിവികൾ‌ക്കായി ഒരു സെഗ്മെൻറ് ക്രിയേറ്റർ‌ എന്ന് വിളിക്കപ്പെടുന്ന വാഹനമാണിത്. ശ്രേണിയിൽ 40 ശതമാനം ഷെയറുള്ള രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന എം‌പിവിയായി ഇത് തുടരുന്നു എന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് ഇന്ത്യ സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

ബി‌എസ് VI ഇന്നോവ ക്രിസ്റ്റ അവതരിപ്പിക്കുന്നത് തങ്ങൾക്ക് അഭിമാനകരമായ നിമിഷമാണെന്നും, ഈ ആഘോഷവേളയിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക പിരാരംഭവിലയ്ക്ക് വാഹനം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

സുസ്ഥിര ഭാവിയിലേക്ക് മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ഘട്ടമാണ് ബി‌എസ് VI ഇന്നോവ ക്രിസ്റ്റയുടെ അരങ്ങേറ്റം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

കുറഞ്ഞ എമിഷനും ഉയർന്ന കാരക്ഷമതയും വാഗ്ദാനം ചെയ്യുന്ന GD-സീരീസിന്റെ പരിഷ്കരിച്ച ബിഎസ് VI എഞ്ചിനുകളാണ് പുതിയ ഇന്നോവ ക്രിസ്റ്റയിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ടൂറിംഗ് സ്പോർട്ടും നിരവധി സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-അസിസ്റ്റ് കൺട്രോൾ, എമർജൻസി ബ്രേക്ക് സിഗ്നൽ എന്നിവ എല്ലാ പതിപ്പുകളിലും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നു.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

നിലവിൽ വിൽപ്പനയ്ക്കുള്ള അതേ എഞ്ചിനുകളുടെ പരിഷ്കരിച്ച പതിപ്പുകളാണ് ബി‌എസ് VI ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 2.4 ലിറ്റർ, 2.8 ലിറ്റർ എന്നിങ്ങനെ രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടുന്നു. ഇവയിൽ 2.8 ലിറ്റർ ഓപ്ഷൻ നിർമ്മാതാക്കൾ നിർത്തലാക്കാൻ ഒരുങ്ങുന്നു എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ടെയോട്ട ഇന്നോവ ക്രിസ്റ്റ ബി‌എസ് VI -ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു

കൂടാതെ ഒരു 2.7 ലിറ്റർ പെട്രോൾ യൂണിറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ബി‌എസ് VI ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലുകൾ വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta BS-VI Bookings Open: Deliveries To Begin From February-2020. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X